Sunday, February 17, 2019 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 03.16 PM

കണ്ണിനു വേദന അനുഭവപ്പെടുന്നു; കണ്ണിലെ ജലാംശം കുറയുന്നു ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/248024/ayurveda120918a.jpg

കംപ്യൂട്ടറും കണ്ണും

ഐ.ടി. കമ്പനി ജീവനക്കാരനാണ്. കംപ്യൂട്ടറിനു മുന്‍പില്‍ ധാരാളം സമയം ചെലവഴിക്കേണ്ടി വരാറുണ്ട്. അതിനാലാണോയെന്ന് അറിയില്ല കണ്ണിന്റെ കൃഷ്ണമണിയുടെ ഭാഗത്തായി വേദന അനുഭവപ്പെടുന്നു. ആശുപത്രിയില്‍ പോയി പരിശോധിച്ചു. കുഴപ്പമൊന്നുമില്ല. ധാരാളം യാത്ര ചെയ്യേണ്ടിവരുമ്പോഴും കണ്ണിനു വേദന അനുഭവപ്പെടുന്നു. കണ്ണിലെ ജലാംശം കുറയുന്നതാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ആയുര്‍വേദത്തില്‍ ഇതിന് ചികിത്സയുണ്ടോ?
---- രാകേഷ് മേനോന്‍ മലയാറ്റൂര്‍

ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യവും ജീവിത ശൈലിയും സ്വന്തം ആരോഗ്യകാര്യത്തിലെ ശ്രദ്ധക്കുറവും രോഗങ്ങളെ വലിയൊരളവോളം ക്ഷണിച്ചുവരുത്തുന്നു. നിങ്ങള്‍ ഐ.ടി കമ്പനിയിലാണല്ലോ ജോലി നോക്കുന്നത്. നിങ്ങള്‍ സംശയിക്കുന്നതുപോലെ ധാരാളം സമയം കംപ്യൂട്ടറിനു മുന്നില്‍ ജോലി നോക്കുന്നതുകൊണ്ടാവാം കണ്ണിന് ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാകുന്നത്.

ത്രിഫല ചൂര്‍ണം (കടുക്ക, നെല്ലിക്ക, താന്നിക്ക) ഇട്ട് വെള്ളം തിളപ്പിച്ച് നന്നായി അരിച്ചെടുത്ത് കണ്ണ് ദിവസത്തില്‍ രണ്ടു മൂന്നു തവണ കഴുകുക. കണ്ണുകള്‍ക്ക് വിശ്രമം കൊടുത്ത് ആ സമയത്ത് മേല്‍ പറഞ്ഞ ത്രിഫല കഷായത്തില്‍ പഞ്ഞി മുക്കി കണ്ണുകള്‍ അടച്ച് കണ്‍ പോളകള്‍ക്കു മേല്‍ വയ്ക്കുക. ഇളനീര്‍ കുഴമ്പ് നിത്യേന ഉപയോഗിക്കുന്നതും നല്ലതാണ്.

ഇത് കണ്ണുനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെയും നേത്രനാഡിയുടെ കാര്യക്ഷമതയേയും വര്‍ദ്ധിപ്പിക്കും. കൂടെ തര്‍പ്പണ ചികിത്സയും നല്ല ഫലപ്രാപ്തി നല്‍കാറുണ്ട്. ചികിത്സ ചെയ്യുമ്പോള്‍ വിദഗ്ധനായ വൈദ്യന്റെ നിര്‍ദേശം പാലിക്കണം.

Ads by Google
Wednesday 12 Sep 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW