Monday, November 19, 2018 Last Updated 19 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Sep 2018 09.14 PM

രണ്ടാമത്തെ പ്രസവവും തീവണ്ടിയില്‍; ഭാരതബന്ദ് ദിനത്തില്‍ ജനറല്‍ കംപാര്‍ട്ട്മെന്റ് പ്രസവമുറിയായി, യല്ലവ്വ വീണ്ടും അമ്മയായി

uploads/news/2018/09/248052/train-birth.jpg

യുവതിക്ക് തീവണ്ടിയില്‍ രണ്ടാമതും പ്രസവം. ഭാരതബന്ദ് ദിനത്തില്‍ ബെലഗാവിയിലെ കൊല്‍ഹാപൂര്‍ സ്വദേശി യല്ലവ്വ മായൂര്‍ (23) ആണ് തീവണ്ടിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കൊല്‍ഹാപുരില്‍ നിന്ന് റായ്ബാഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. കെട്ടിടനിര്‍മാണത്തൊഴിലാളിയായ ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പമാണ് യല്ലവ്വ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് യുവതി സ്വന്തം വീട്ടിലേക്കു പോകാന്‍ കൊല്‍ഹാപുരില്‍ നിന്ന് ഹരിപ്രിയ എക്‌സ്പ്രസില്‍ കയറിയത്.

തിരക്കുള്ള ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു യാത്ര. ഭര്‍ത്താവിന്റെ സഹോദരിയും കൂടെയുണ്ടായിരുന്നു. തീവണ്ടി 15 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ യല്ലവ്വയ്ക്ക് പ്രസവവേദനയുണ്ടായി. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ സീറ്റ് കൊടുത്തു. റെയില്‍വേ ജീവനക്കാര്‍ അടുത്ത സ്റ്റേഷനില്‍ വിളിച്ച് 108 ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രസവവേദന കൂടിയതോടെ ജീവനക്കാര്‍ ബെഡ് ഷീറ്റുകള്‍ കൊണ്ട് മറച്ച് പ്രസവിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു.

തീവണ്ടി റായ്ബാഗ് സ്റ്റേഷനിലെത്തിയപ്പോള്‍ ആംബുലന്‍സ് ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കുകയും യുവതിയെയും കുഞ്ഞിനെയും താലൂക്ക് ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും യുവതി മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഹടകനഗലെ റെയില്‍വേസ്റ്റേഷനു സമീപം തീവണ്ടിയില്‍ പ്രസവിച്ചിരുന്നു. കഴിഞ്ഞ വർഷവും യുവതി മഹാരാഷ്ട്ര അതിർത്തിയിലെ ഹടകനഗലെ റെയിൽവേസ്റ്റേഷനു സമീപം തീവണ്ടിയിൽ പ്രസവിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW