Monday, November 19, 2018 Last Updated 4 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 01.45 PM

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല; യന്തിരന്‍ 2 ട്രെയിലറിന് ഡിസ്‌ലൈക് റെക്കോര്‍ഡ്

uploads/news/2018/09/248311/yenthiran.jpg

ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രമാണ് 'യന്തിരന്‍ 2'. ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ പതിവു തെറ്റിക്കാതെ ബ്രഹ്മാണ്ഡ ബജറ്റിലൊരുക്കിയ ചിത്രം. 500 കോടി മുടക്കിലാണ് യന്തിരന്റെ രണ്ടാം ഭാഗം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തതോടെ ആരാധകര്‍ ആവേശത്തിലാണ്. യൂട്യൂബില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ട്രെയിലര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ലൈക്കും ഡിസ്‌ലൈക്കും ഇതുവരെ ഇറങ്ങിയ എല്ലാ ട്രെയിലറുകളേയും കടത്തിവെട്ടുമെന്നാണ് സൂചന.

കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ഇഫക്ട്‌സും ആക്ഷന്‍സുമാണ് ടീസറിന്റെ പ്രധാനആകര്‍ഷണം. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങളും കൂടുകയാണ്. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകരും അന്താരാഷ്ട്ര പ്രഗല്‍ഭരുമൊക്കെ ഭാഗമായ ചിത്രത്തിന്റെ ഗ്രാഫിക്‌സിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ട്രെയിലര്‍ ഉയര്‍ന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ ലൈക്കുകള്‍ക്കൊപ്പം ഡിസ്‌ലൈക്കിലും റെക്കോര്‍ഡിട്ടാണ് ട്രെയിലര്‍ യൂട്യൂബില്‍ മുന്നേറുന്നത്.

മൊബൈല്‍ ഫോണ്‍ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. മൊബൈല്‍ ഫോണ്‍ റേഡിയേഷനിലൂടെ മ്യൂട്ടേഷന്‍ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടര്‍ന്ന് അവര്‍ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാര്‍ എത്തുന്നു. ദ് വേള്‍ഡ് ഈസ് നോട്ട് ഒണ്‍ളി ഫോര്‍ ഹ്യൂമന്‍സ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.

Ads by Google
Thursday 13 Sep 2018 01.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW