Monday, September 24, 2018 Last Updated 44 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 13 Sep 2018 09.22 PM

ഏഴുമാസമായി ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നില്ല; അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പോയി ബാലന്‍, നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല

uploads/news/2018/09/248350/balana.jpg

ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ച് എത്തിയ വയോധികന്‍ അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍. കോഴിക്കോട് എലത്തൂര്‍ സ്വദേശി ബാലന് കഴിഞ്ഞ ഏഴ് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. ഇത് എന്തു കൊണ്ടാണെന്ന് അന്വേഷിച്ച് പോയ ബാലന്‍ അറിഞ്ഞത് തന്റെ മരണ വാര്‍ത്തയാണ്. ജീവിച്ചിരിക്കുന്ന ബാലന്‍ മരിച്ചുവെന്ന് കാട്ടിയതിനാലാണ് അദ്ദേഹത്തിന് കഴിഞ്ഞ ഏഴ് മാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കാഞ്ഞത്.

ഏഴുമാസമായി പെന്‍ഷന്‍ കിട്ടാത്തതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ച വിവരം ബാലനറിയുന്നത്. വളരെ ചെറുപ്പത്തില്‍ തെങ്ങില്‍ നിന്നു വീണ് കൈനഷ്ടപ്പെട്ട ബാലന് വയസ്സുകാലത്ത് പെന്‍ഷന്‍ വലിയൊരാശ്രയമാണ്. ഉദ്യോഗസ്ഥ അലംഭാവം കൊണ്ട് മാത്രം ബാലന് നഷ്ടപ്പെടുന്നത് ജീവിക്കാനുള്ള സഹായമാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പെന്‍ഷന്‍ കിട്ടാതെ നരകിക്കുന്നത് ആയിരങ്ങളാണ്

അര്‍ഹരായ 3000ത്തിലധികം പേരെ ഒഴിവാക്കിയാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ ക്ഷേമപെന്‍ഷന്‍ പട്ടിക. വാര്‍ധക്യപെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ അകാരണമായി നിഷേധിക്കപ്പെടുന്നതിന്റെ കാരണമന്വേഷിക്കുകയാണ് ആയിരക്കണക്കിന് പേര്‍. ആര്‍ഭാട കാറുകളും മറ്റ് ആഢംബരങ്ങളുമുണ്ടെന്ന് രേഖയില്‍ കാണിച്ചാണ് പലര്‍ക്കും പെന്‍ഷന്‍ നിഷേധിക്കുന്നത്. അതേസമയം, പട്ടിക തിരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോര്‍പ്പറേഷന്‍ നടപടി തുടങ്ങിയെന്ന് മേയര്‍ വിശദീകരിക്കുന്നു.

Ads by Google
Thursday 13 Sep 2018 09.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW