Sunday, September 23, 2018 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.24 AM

ഇറച്ചിക്കായി പട്ടിയെയും പൂച്ചയെയും കൊല്ലരുതെന്ന്‌ ഇന്ത്യയോടു യു.എസ്‌.

uploads/news/2018/09/248438/1.jpg

വാഷിങ്‌ടണ്‍: പട്ടിയെയും പൂച്ചയെയും മാംസത്തിനുവേണ്ടി കൊല്ലുന്ന രീതി അവസാനിപ്പിക്കണമെന്ന്‌ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളോട്‌ ആവശ്യപ്പെടുന്ന പ്രമേയം യു.എസ്‌. പ്രതിനിധി സഭ പാസാക്കി. സഹാനുഭൂതിയുള്ള സമൂഹത്തില്‍ ഇത്തരം നടപടികള്‍ക്ക്‌ ഒരു സ്‌ഥാനവുമില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ചൈന, ദക്ഷിണകൊറിയ, വിയറ്റ്‌നാം, ഇന്ത്യ എന്നീ രാജ്യങ്ങളോടു പ്രമേയം മൃഗക്കൊല നിര്‍ത്താന്‍ ആവശ്യപ്പെടുന്നത്‌.
പട്ടിയെയും പൂച്ചയെയും മനുഷ്യന്‌ ഭക്ഷണമാക്കാന്‍ വേണ്ടി കൊല്ലുന്നതില്‍നിന്ന്‌ അമേരിക്കന്‍ ജനതയെ വിലക്കിക്കൊണ്ടുള്ള നിയമം ശബ്‌ദവോട്ടോടെ സഭ പാസാക്കി. വിലക്ക്‌ ലംഘിച്ചാല്‍ മൂന്നരലക്ഷം ഇന്ത്യന്‍ രൂപയ്‌ക്കു തുല്യമായ പിഴ ഈടാക്കും. പൂച്ച, പട്ടി എന്നിവയുടെ മാംസക്കച്ചവടം നിര്‍ത്താന്‍ ചൈന, ദക്ഷിണകൊറിയ, ഇന്ത്യ രാജ്യങ്ങളോടു മറ്റൊരു പ്രമേയത്തിലൂടെ യു.എസ്‌. ആവശ്യപ്പെട്ടു.

Ads by Google
Friday 14 Sep 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW