Sunday, February 17, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.24 AM

ഛബഹാര്‍ തുറമുഖ പദ്ധതി നിരീക്ഷണത്തില്‍: യു.എസ്‌.

uploads/news/2018/09/248439/2.jpg

വാഷിങ്‌ടണ്‍: ഇറാനിലെ ഛബഹാര്‍ തുറമുഖത്ത്‌ ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്ന്‌ അമേരിക്ക. ഇറാനുമേല്‍ കൂടുതല്‍ കര്‍ശനമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കം നടത്തുന്ന സാഹചര്യത്തിലാണിത്‌.
പദ്ധതി (ഛബഹാര്‍ തുറമുഖം) നിരീക്ഷിച്ചു വരുകയാണ്‌. അഫ്‌ഗാന്‍ പ്രശ്‌നമടക്കം ഇതില്‍ പരിഗണിക്കുകയും ചെയ്യും. ഈ നീക്കങ്ങള്‍ സഖ്യകക്ഷികളെ ശിക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഇറാന്റെ ധിക്കാരപരമായ നിലപാടുകള്‍ക്ക്‌ മറുപടി നല്‍കുകയാണ്‌ ലക്ഷ്യമെന്നും ദക്ഷിണ-മധ്യേഷ്യ കാര്യങ്ങള്‍ക്കായുള്ള യു.എസ്‌. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്‌റ്റന്റ്‌ സെക്രട്ടറി ആലീസ്‌ വെല്‍സ്‌ വ്യക്‌തമാക്കി.
ഛബഹാര്‍ തുറമുഖം ഇന്ത്യയെ സംബന്ധിച്ച്‌ ഏറെ നിര്‍ണായകമാണ്‌. ഇറാനു പുറമേ അഫ്‌ഗാനിസ്‌ഥാനും മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാരത്തിനുള്ള വാതായനമായാണ്‌ ഇതു വിലയിരുത്തപ്പെടുന്നത്‌. മധ്യേഷ്യയിലേക്കും അഫ്‌ഗാനിലേക്കുമുള്ള ഇന്ത്യയുടെ പ്രവേശനത്തെ പാകിസ്‌താന്‍ എതിര്‍ക്കുന്നുമുണ്ട്‌.
ഒബാമ ഭരണകൂടം എടുത്ത കളഞ്ഞ ഉപരോധങ്ങള്‍ വീണ്ടും ഇറാനുമേല്‍ ചുമത്താന്‍ കഴിഞ്ഞ മാസം പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉത്തരവിട്ടിരുന്നു. ഇറാനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും യു.എസ്‌. കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അടുത്തിടെ നടന്ന ഇന്ത്യാ-യു.എസ്‌. 2 പ്ലസ്‌ 2 ഉച്ചകോടിയിലും ഇറാനുമായുള്ള ഇന്ത്യയുടെ എണ്ണയിടപാട്‌ ചര്‍ച്ചയായിരുന്നു.

'എന്‍.എസ്‌.ജിയിലെത്താന്‍ ഇന്ത്യക്കു യോഗ്യത'

വാഷിങ്‌ടണ്‍: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്‌.ജി) അംഗത്വം ലഭിക്കാന്‍ ഇന്ത്യക്ക്‌ എല്ലാ യോഗ്യതയുമുണ്ടെന്നും അതിനായി എല്ലാ വേദികളിലും വാദിക്കുമെന്നും അമേരിക്ക.
ആണവ സാമഗ്രികളുടെ കൈമാറ്റത്തിന്‌ അനുമതിയുള്ള 48 രാജ്യങ്ങളുടെ സംഘത്തിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ചൈന തുടര്‍ച്ചയായി വീറ്റോ ചെയ്യുന്ന സാഹചര്യത്തിലാണ്‌ ദക്ഷിണ, മധ്യേഷ്യയുടെ ചുമതലയുള്ള യു.എസ്‌. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്‌റ്റന്റ്‌ സെക്രട്ടറി ആലിസ്‌ വെല്‍സിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ ഏതാനും ദിവസം മുമ്പ്‌ ഇന്ത്യ-യു.എസ്‌. വിദേശകാര്യ, പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലും അമേരിക്ക ഇക്കാര്യത്തില്‍ ഇന്ത്യക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അംഗരാഷ്‌ട്രങ്ങളുടെ സമവായ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്‌ എന്‍.എസ്‌.ജിയുടെ രീതി. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ചൈന തടസം നില്‍ക്കുന്നത്‌.

Ads by Google
Friday 14 Sep 2018 12.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW