Sunday, September 23, 2018 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.27 AM

കന്യാസ്‌ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്‌ തെളിവ്‌: പോലീസ്‌

uploads/news/2018/09/248465/3.jpg

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെയും സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമം നടന്നതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു കോട്ടയം ജില്ലാ പോലീസ്‌ മേധാവി എസ്‌. ഹരിശങ്കര്‍. ബിഷപ്പിനെ ചോദ്യം ചെയ്‌ത്‌ കൃത്യമായ നിഗമനത്തിലെത്തും. ആവശ്യമെങ്കില്‍ അറസ്‌റ്റ്‌ ചെയ്യും.
കന്യാസ്‌ത്രീയുടെയും സാക്ഷികളുടെയും ബിഷപ്പിന്റെയും മൊഴികളിലും രേഖകളിലും വൈരുധ്യങ്ങളുണ്ട്‌. ഇക്കാര്യങ്ങള്‍ വ്യക്‌തത വരുത്തി അന്തിമധാരണയിലെത്തും. സംസ്‌ഥാനത്തിനകത്തും പുറത്തുമായി പലയിടങ്ങളില്‍ അന്വേഷണം ആവശ്യമായതിനാലാണ്‌ അന്വേഷണസംഘം വിപുലീകരിതെന്നും അദ്ദേഹം കോട്ടയത്തു പറഞ്ഞു.
സ്വാധീനിക്കാന്‍ ശ്രമം നടന്നതിന്‌ മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡിങ്‌ ഉള്‍പ്പടെയുള്ള രേഖകള്‍ പോലിസിന്റെ കൈവശമുണ്ട്‌. പരാതി കിട്ടിയതു മുതല്‍ മഠത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ്‌ ഒരുക്കിയത്‌. അപേക്ഷ പോലും ലഭിക്കാതെ, സ്വമേധയാ ആയിരുന്നു നടപടി. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പറുകള്‍ മഠത്തില്‍ പ്രദര്‍ശിപ്പിച്ചതിന്‌ പുറമേ, മഠത്തിലേക്ക്‌ വരുന്ന ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാനും സംവിധാനമൊരുക്കി.
ബിഷപ്‌ ഇതുവരെ അന്വേഷണവുമായി സഹകരിച്ചു. ബുധനാഴ്‌ച ഹാജരാകാതിരുന്നാല്‍ മാത്രമേ നിസഹകരണമെന്ന പ്രശ്‌നം ഉയരുന്നുള്ളൂ. അധിക്ഷേപിച്ചെന്നു കന്യാസ്‌ത്രീ പരാതി നല്‍കിയാല്‍ മാത്രമേ പി.സി. ജോര്‍ജ്‌ എം.എല്‍.എയ്‌ക്കെതിരേ കേസെടുക്കാന്‍ കഴിയൂ. മൊഴിയെടുക്കാന്‍ ചെന്നെങ്കിലും കന്യാസ്‌ത്രീ അസൗകര്യം അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Friday 14 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW