Monday, November 19, 2018 Last Updated 25 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.27 AM

വാഹന നഷ്‌ടപരിഹാരം എങ്ങുമെത്തിയില്ല

uploads/news/2018/09/248466/4.jpg

കൊച്ചി: പ്രളയത്തില്‍ അകപ്പെട്ട്‌ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ കഴിയാതെ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍. ചെന്നൈ പ്രളയത്തില്‍ അവലംബിച്ച മാര്‍ഗരേഖ കേരളത്തില്‍ പറ്റില്ലെന്നും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍.
നിലവില്‍ ഇന്‍ഷുറന്‍സ്‌ സര്‍വേയര്‍മാര്‍ നഷ്‌ടക്കണക്ക്‌ നല്‍കുന്നുണ്ടെങ്കിലും നഷ്‌ടപരിഹാരം നല്‍കേണ്ടതിനുള്ള വ്യക്‌തമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കാത്തതാണ്‌ വേഗത്തിലുള്ള തീര്‍പ്പിനു വിഘാതമായിരിക്കുന്നത്‌. മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന പൊതുമേഖല ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ ഐ.സി.സി.(ഇന്റര്‍ കമ്പനി കോ ഓര്‍ഡിനേഷന്‍)യോഗം അലസിപ്പിരിഞ്ഞു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങളില്‍ വിവിധ കമ്പനികള്‍ തമ്മില്‍ അഭിപ്രായസമന്വയം ഉണ്ടാക്കാനായില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ്‌, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌, യൂണൈറ്റഡ്‌ ഇന്‍ഷുറന്‍സ്‌, നാഷണല്‍ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ യോഗമാണു ചേര്‍ന്നത്‌.
ഇപ്പോള്‍ ഇന്‍ഷുറന്‍സ്‌ ക്ലെയിമുകളില്‍ കുറച്ചെങ്കിലും തീര്‍പ്പുകല്‍പ്പിക്കുന്നത്‌ സ്വകാര്യ ഇന്‍ഷുറന്‍സ്‌ കമ്പനികളാണ്‌. ചെന്നൈയിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന്‌ രൂപംകൊടുത്ത മാനദണ്ഡങ്ങള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനായിരുന്നു മുന്‍ തീരുമാനം. എന്നാല്‍, ചെന്നൈയിലെ പ്രളയത്തില്‍ ഉപ്പുവെള്ളം വാഹനങ്ങളില്‍ കയറിയിരുന്നു. കേരളത്തിലാകട്ടെ പുഴവെള്ളവും ചെളിയും മറ്റുമാണ്‌ എന്‍ജിനെ തകരാറിലാക്കിയത്‌. അതുകൊണ്ട്‌ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെന്നാണ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ വാദം.
ചെറിയ വാഹനങ്ങളുടെ ചെറിയ തുകയ്‌ക്കുള്ള ക്ലെയിമുകളിലാണ്‌ തല്‍ക്കാലം തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത്‌. വെള്ളപ്പൊക്കത്തിനുമുമ്പ്‌ അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്‌ഷോപ്പുകളില്‍ കിടന്നിരുന്ന വാഹനങ്ങള്‍ക്കും ഏതുവിധം ഇന്‍ഷുറന്‍സ്‌ നല്‍കുമെന്നതിലും തീരുമാനമായില്ല. ഈയിനത്തില്‍ നൂറുകണക്കിനു വാഹനങ്ങള്‍ വിവിധ ജില്ലകളില്‍ നശിച്ചുപോയിട്ടുണ്ട്‌. ഇന്‍ഷുറന്‍സ്‌ സര്‍വേയര്‍മാര്‍ കൈക്കൂലി വാങ്ങി നിസാര കേടുപാടുള്ള വാഹനങ്ങള്‍ക്ക്‌ വന്‍ തുക ക്ലെയിം നല്‍കുന്നതായി കണ്ടെത്തിയതും ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ മെല്ലെപ്പോക്കിനു കാരണമാക്കിയിട്ടുണ്ട്‌.

Ads by Google
Friday 14 Sep 2018 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW