Sunday, September 23, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.30 AM

പി.കെ. ബഷീറിന്റെ ഭീഷണി പ്രസംഗം കേസ്‌ പിന്‍വലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

uploads/news/2018/09/248476/2.jpg

ന്യൂഡല്‍ഹി: ഭീഷണി പ്രസംഗത്തിന്റെ പേരില്‍ മുസ്ലിം ലീഗ്‌ നേതാവ്‌ പി.കെ ബഷീര്‍ എം.എല്‍.എയ്‌ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്‍വലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ്‌ പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മഞ്ചേരി ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതി വിധിയും റദ്ദാക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 321 പ്രകാരം കേസ്‌ പുതുതായി പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌, സുപ്രീം കോടതി നിര്‍ദേശവും നല്‍കി.
ബഷീറിനെതിരായ കേസ്‌ പുനഃസ്‌ഥാപിച്ച ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്‌, മൂന്നാംകക്ഷിയായ ഹര്‍ജിക്കാരനു കക്ഷിചേരാനുള്ള അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ കണ്ടെത്തലും തള്ളി. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ പോസ്‌റ്റ്‌ ഓഫീസ്‌ ആയി പ്രവര്‍ത്തിച്ചെന്നു കോടതി വിമര്‍ശിച്ചു. ഏഴാം ക്ലാസ്‌ പുസ്‌തകത്തിലെ "മതമില്ലാത്ത ജീവന്‍" എന്ന പാഠത്തിനെതിരേ 2008 ല്‍ യൂത്ത്‌ ലീഗ്‌ നടത്തിയ സമരത്തിനിടെ കീഴിശ്ശേരിയിലെ വാലില്ലാപുഴ എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ്‌ അഗസ്‌റ്റിന്‍ മരിച്ച കേസില്‍, കള്ളസാക്ഷി പറയാന്‍ മുന്നോട്ടുവരുന്നവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന ബഷീറിന്റെ പ്രസംഗമാണ്‌ വിവാദമായത്‌. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 195 എ, സെക്ഷന്‍ 506 പ്രകാരം എടുത്ത കേസ്‌ പിന്‍വലിക്കാന്‍ മഞ്ചേരി ചീഫ്‌ ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതി നല്‍കിയ അനുമതി പിന്നീട്‌ 2013 ല്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ശരിവെച്ചിരുന്നു. ഹൈക്കോടതി നടപടി ചോദ്യം ചെയ്‌തു കൊളക്കാടന്‍ അബ്‌ദുല്‍ വഹാബ്‌ എന്നയാളാണു സുപ്രിംകോടതിയെ സമീപിച്ചത്‌.

Ads by Google
Friday 14 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW