Monday, November 19, 2018 Last Updated 20 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 10.44 AM

ആപ്പിളിന്റെ ഫേസ് ഐഡിക്ക് വെല്ലുന്ന ത്രീഡി ഫെയ്‌സ് റെക്കഗനിഷന്‍, പിന്‍ ക്യാമറകള്‍ മൂന്നെണ്ണം ; എല്‍.ജി വി40 തിന്‍ ക്യു അടുത്തമാസം വരുന്നു

uploads/news/2018/09/248505/lg-v40-tinq.jpg

പിന്‍ ക്യാമറകള്‍ മൂന്നെണ്ണം പിന്നെ ആപ്പിളിന്റെ ഫേസ് ഐഡിയെ വെല്ലുന്ന രീതിയിലുള്ള ത്രീഡി ഫേസ് റെക്കഗനീഷന്‍ ആഗോള മൊബൈല്‍ വിപണിയില്‍ എല്‍ജി വി40 തിന്‍ക്യുവുമായി മത്സരത്തിനിറങ്ങാനൊരുങ്ങുന്നു. എല്‍.ജി വി40 തിന്‍ ക്യുവിനെ അടുത്തമാസം ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്ന് എല്‍.ജി കമ്പനി പറഞ്ഞു. അടുത്തമാസം മുന്നിന് ന്യുയോര്‍ക്കിലാണ് ഫോണ്‍ അവതരിപ്പിക്കുന്നത്.

മോഡലിന്റെ റിലീസിനു മുന്നോടിയായി പത്തു സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കമ്പനി പുറത്തിറക്കിയിരുന്നു. വിഡിയോ പുറത്തിറങ്ങിയതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഡിസൈന്‍ ആയിരിക്കും മോഡലിനെന്ന് വ്യക്തമാണ്.

സൗത്ത് കൊറിയന്‍ ഫെഡറല്‍ കമ്യുണിക്കേഷന്‍ കമ്മിഷന്‍ അനുമതി നല്‍കിയതിനെതുടര്‍ന്ന് എത്രയും പെട്ടെന്നുതന്നെ മോഡലിന്റെ വരവു പ്രതീക്ഷിക്കാം. 20 എംപി, 16എംപി, 13 എംപിയോടു കൂടിയ മൂന്ന് പിന്‍ ക്യാമറകളും ഡ്യുവല്‍ ഫ്രണ്ട് ക്യാമറകളുമായിരിക്കും ഫോണില്‍ ഉണ്ടാകുക.

ആപ്പിള്‍ ഫോണിലെ ഫേയ്സ് ഐഡി സംവിധാനത്തിനു സമാനമായ 3ഡി ഫേയ്സ് റെക്കഗിനിഷന്‍ ടെക്നോളജിയാണ് വി40 തിന്‍ ക്യുവിലും ഉപയോഗിച്ചിരിക്കുന്നത്. മുന്‍വശത്തെ ക്യാമറയില്‍ 3ഡി മാപ്പിങ്ങ്, അണ്‍ലോക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

845 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണ്‍ ക്വാഡ് ഡാക് ടെക്നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.3 ഇഞ്ച് നോച്ച് ഡിസ്പ്ലേയാകും ഫോണിന്. 3,300 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് 9ല്‍ പ്രവര്‍ത്തിപ്പുന്ന വി40 യില്‍ 6ജീ.ബി റാമും ഡി.റ്റി.എസ് സെറൗണ്ടിംഗ സംവിധാനവും ഫോണിലുണ്ടാകും.

Ads by Google
Friday 14 Sep 2018 10.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW