Monday, June 17, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 11.42 AM

പരാതി പറഞ്ഞപ്പോള്‍ ഗുരുജിയു​ടെ മറുപടി താന്‍ തിന്നുന്നത് മകനും തിന്നുമെന്ന് ; ആള്‍ദൈവവും മകനും ചേര്‍ന്ന് ഭക്തയേയും കുഞ്ഞുമകളെയും ബലാത്സംഗം ചെയ്തു ; ആഷു മഹരാജും മകനും അറസ്റ്റില്‍, പീഡനം 2008 നും 2013 നും ഇടയില്‍ പല തവണ

uploads/news/2018/09/248514/ashu-maharaj.jpg

ന്യുഡല്‍ഹി : വിശ്വാസിയായ യുവതിയെയും അവരുടെ മകളെയും പലതവണ പീഡിപ്പിച്ചെന്ന് ആരോപണത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവത്തെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ ദൈവം അഡു മഹാരാജും മകന്‍ സമര്‍ഖാനുമാണ് പിടിയിലായത്. ഗാസിയാബാദില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ അഷുവിനെതിരേ 2008 മുതല്‍ 2013 വരെ ദില്ലിയിലെ ആശ്രമത്തില്‍വെച്ച് നിരവധി തവണ പീഡിപ്പിച്ചതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷ്ണര്‍ രാജീവ് രഞ്ചന്‍ വ്യക്തമാക്കി. ലൈംഗിക അതിക്രമത്തിന് പുറമെ 371ാം വകുപ്പു പ്രകാരം പോസ്‌കോയും ചുമത്തിയിട്ടുണ്ട്. ആഷു മഹരാജിനെതിരെ മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിരുന്നു. പ്രതി ഇതിനുമുമ്പും പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ആഗസ്റ്റ് 17 നും 30 നും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിയെ അക്രമിക്കുകയും വധിക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തന്നെ 2008 നും 2013 നും ഇടയില്‍ തന്നെ മഹാരാജും മകനും കൂട്ടാളികളും ചേര്‍ന്ന് പല തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ആരോപിച്ച യുവതി തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും അവളെയും മഹാരാജും മകനും ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പറഞ്ഞിരിക്കുന്നത്.

2013 ല്‍ ദീപാവലിക്ക് മഹാരാജിനൊപ്പം രോഹിണി ആശ്രമത്തില്‍ പോയപ്പോഴായിരുന്നു മഹാരാജും ശിഷ്യന്‍മാരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ആശുവിന്റെ മാനേജര്‍ രവിശങ്കര്‍ മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ നല്‍കുകയും അതോടെ ബോധം പോകുകയും ചെയ്തു. ബോധം വന്ന എഴുന്നേറ്റപ്പോള്‍ പീഡിപ്പിക്കപ്പെട്ട നിലയിലായിരുന്നു. എല്ലാം താന്‍ പുറത്തു പറയുമെന്ന് പറഞ്ഞപ്പോള്‍ കുടുംബത്തില്‍ ഉള്ളവരെ മുഴുവന്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു.

പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി മഹരാജിന്റെ കൂട്ടുകാരും മകനും ചൂഷണം ചെയ്തു. 2016 ലായിരുന്നു മഹാരാജിന്റെ മകന്‍ സമറും കൂട്ടുകാരന്‍ സൗരഭും പീഡിപ്പിച്ചത്. ഇക്കാര്യം ഗുരുജിയോട് പറഞ്ഞപ്പോള്‍ ''ഞാന്‍ തിന്നാല്‍ എന്റെ മകനും തിന്നും'' എന്നായിരുന്നു മഹരാജ് പ്രതികരിച്ചതെന്ന് യുവതി പരായില്‍ പറയുന്നു. 2017 ല്‍ മകന്‍ സമര്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യവും ഗുരുജിയോട് പറഞ്ഞപ്പോള്‍ നീ ഞങ്ങളുടെ അടിമയാണെന്നും അതുകൊണ്ട് നിന്റെ മകളും അടിമയാണെന്നുമായിരുന്നു മറുപടി. ഇതു പറഞ്ഞ് അടിക്കുകയും മകളെ തനിച്ചു വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പിന്നീട് ഇയാള്‍ വിളിച്ചത് അനുസരിച്ച് ഹൗസ് ഖാസ് ആശ്രമത്തില്‍ മകളുമായി പോകേണ്ടി വന്നു. മകളുടെ കവിളുകളിലും ചുണ്ടിലും പിടിച്ച ശേഷം പുതപ്പിച്ചു. പിന്നീട് അയാളോട് സംസാരിക്കാന്‍ താന്‍ ചെന്നപ്പോള്‍ തന്നെ ആശ്രമത്തില്‍ നിന്നും പുറത്താക്കിയെന്നും കാറില്‍ കയറ്റിവിട്ടെന്നും യുവതി പറഞ്ഞു. 2008 മുതല്‍ ആറു വയസ്സുള്ള മകള്‍ക്ക് വയറുവേദനയുടെ പ്രശ്‌നം ഉണ്ടായിരുന്നെന്ന് അറിയാമായിരുന്ന മഹരാജ് അമ്മയുടെ മുന്നിലിട്ട് തന്നെ കുട്ടിയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റിയായിരുന്നു കൊണ്ടുപോയത്.

മകള്‍ക്ക് ആശ്വാസം കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് പിന്നീട് മെസേജ് അയയ്ക്കുകയും ചെയ്തു. മഹാരാജിനെതിരേ കൂട്ട ബലാത്സംഗം, ലൈംഗികപീഡനം, ക്രിമിനല്‍ ഗൂഡാലോചന പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Ads by Google
Friday 14 Sep 2018 11.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW