Wednesday, November 14, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 11.47 AM

കണ്ടാലും കണ്ടാലും മടുക്കാത്ത ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്? ദാ ഇത്രേയുള്ളു...

Aishwarya Rai

ലോകസുന്ദരികള്‍ മാറി മാറി വന്നെങ്കിലും ഇപ്പോഴും ഏവരുടെയും മനസ്സില്‍ ലോകസുന്ദരി ഒറ്റ പേരുകാരിയാണ് അത് ഐശ്വര്യ റായ് തന്നെ. കണ്ടാലും കണ്ടാലും മടുക്കാത്ത ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാന്‍ വിമര്‍ശകര്‍ പോലും ആഗ്രഹിക്കുന്നുണ്ടെന്നതാണു സത്യം. ഐശ്വര്യ ഒരു പോറലു പോലും ഏല്‍ക്കാതെ അത് ഇപ്പോഴും തിളങ്ങുന്നതിനു പിന്നില്‍ ചില പ്രകൃതിദത്തമായ വഴികളുണ്ട്. ഐശ്വര്യയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ച് അറിയാം...

* മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്‌കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്‌കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധം.

* മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ.

* കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്‌ക്രബ് ആഴ്ചയില്‍ രണ്ടു ദിവസം.

* ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം.

* തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറവ്.

* വെള്ളരിക്ക ഫെയ്‌സ്പാക്ക്. ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ഏത്തയ്ക്ക ഉടച്ച് മുഖത്തിടും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുകയും ചെയ്യും.

Ads by Google
Ads by Google
Loading...
TRENDING NOW