Friday, April 19, 2019 Last Updated 18 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 12.33 PM

ടിയാഗൊ JTP എഡിഷനുമായി ടാറ്റ വരുന്നൂ

tata tiago jtp

ടാറ്റ ടിയാഗൊ JTP പതിപ്പ് ഉടൻ വിപണിയിലെത്തും. ദീപാവലിക്ക് മുന്നോടിയായി ഇത് എത്തുമെന്നാണ് സൂചന. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോയുമായി സഹകരിച്ച് ടാറ്റ ഒരുക്കുന്ന പെര്‍ഫോര്‍മന്‍സ് മോഡലുകളാണ് ടിയാഗൊ - ടിഗോര്‍ JTP എഡിഷന്‍.

ഒരുപാട് പരിഷ്കാരങ്ങളോടെയാണ് ടിയാഗോ JTP എഡിഷന്‍ എത്തുന്നത്. മിററുകളുടെ നിറം ചുവപ്പാണ്. വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്‌ലാമ്പുകളും ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. മുന്‍ ബമ്പര്‍ പൂര്‍ണമായും പരിഷ്‌കരിച്ചു. ഹെഡ്‌ലാമ്പുകളില്‍ 'സ്മോക്ക്' ചെയ്തതു കൊണ്ടു കറുപ്പ് പ്രതിഫലിക്കും. സൈഡ് സ്‌കേര്‍ട്ടുകള്‍, 15 ഇഞ്ച് ആറു സ്പോക്ക് അലോയ് വീലുകള്‍, തിളങ്ങുന്ന കറുത്ത മേല്‍ക്കൂര, സ്പോയിലര്‍ എന്നിവ ടിയാഗൊ JTP മോഡലിന്റെ മറ്റു ഫീച്ചറുകൾ.

tata tiago jtp

അകത്തളത്തില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ ഒരുങ്ങും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ക്ക് ഉള്ളത്. 109 bhp കരുത്തും 150 Nm ടോർക്കും മൂന്നു സിലിണ്ടര്‍ എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 3,746 mm നീളവും, 1,647 mm വീതിയും, 1,502 mm ഉയരവും ടിയാഗൊ JTP എഡിഷനുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW