Monday, November 19, 2018 Last Updated 7 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 05.14 PM

നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ കെ.പി.എം.ജിക്ക് 66 ലക്ഷം രൂപയുടെ കരാര്‍

K.P.M.G, Norka Web portal

തിരുവനന്തപുരം: സംസ്ഥാനം പുനര്‍നിര്‍മാണത്തിന്റെ പാതയിലാണ്, പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയ കെ.പി.എം.ജിക്ക് നോര്‍ക്ക വെബ് പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാന്‍ 66 ലക്ഷം രൂപയുടെ മറ്റൊരു കരാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ മാറ്റിനിര്‍ത്തി വന്‍ തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയതിന്റെ കാരണം വക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.

നോര്‍ക്കയ്ക്കായി കേരള സ്‌റ്റേറ്റ് ഇന്‍ഡ്രസ്ട്രിയല്‍ ഡവലപ്‌മെന്റെ കോര്‍പ്പറേഷനാണ് ലിമിറ്റഡ് ടെന്‍ഡര്‍ വഴി ഏജന്‍സിയെ തിരഞ്ഞെടുത്തത്. എന്നാല്‍ ഈ കാരാറില്‍ അപാകതയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. കെല്‍ട്രോണ്‍, സിഡിറ്റ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളെ തഴഞ്ഞാണ് വന്‍തുകയ്ക്ക് കെ.പി.എം.ജിക്ക് കരാര്‍ നല്‍കിയത്.

എന്നാല്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിനുള്ള സേവനം നേതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ കെ.പി.എം.ജി സൗജന്യമായാണ് വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ വെബ് പോര്‍ട്ടല്‍ റീ ഡിസൈന്‍ ചെയ്യാന്‍ ഇതേ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുന്നത് 66 ലക്ഷം രൂപയുടെ കരാര്‍. ആഗസ്റ്റ് 17 നായിരുന്നു നോര്‍ക്കയുടെ വെബ്‌പോര്‍ട്ടല്‍ റീഡിസൈന്‍ ചെയ്യാനുള്ള കരാര്‍ കെ.പി.എം.ജിക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കെ.പി.എം.ജിയുമായുള്ള സര്‍ക്കാരിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ എംപാനല്‍ ചെയ്ത ഏജന്‍സികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഏജന്‍സി എന്ന നിലയിലാണ് കെ.പി.എം.ജിയെ തിരഞ്ഞെടുത്തതെന്ന് കെ.എസ്.ഐ.ഡി.സി വ്യക്തമാക്കി.

Ads by Google
Friday 14 Sep 2018 05.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW