Sunday, September 23, 2018 Last Updated 40 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 05.42 PM

ഇന്ധന വില വര്‍ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച; സര്‍ക്കാരിനെതിരെ ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ

Sathrughnan Sinha

ന്യുഡല്‍ഹി: ഇന്ധന വില വര്‍ധനവ്, രൂപയുടെ മൂല്യത്തകര്‍ച്ച, റഫേല്‍ ഇടപാട് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി ശത്രുഘ്‌നന്‍ സിന്‍ഹ. പെട്രോള്‍ വില വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയും തടയാന്‍ കഴിയാത്ത കേന്ദ്രസര്‍ക്കാരിന് കൂനിന്‍മേല്‍ കുരു എന്ന പോലെ അരുണ്‍ ജെയ്റ്റ്‌ലിയും വിജയ് മല്യയും കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുകയാണ്.

ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇവിടെ എന്താണ് സര്‍ നടക്കുന്നത് എന്നു ചോദിച്ചു കൊണ്ടാണ് വിജയ് മല്യയുടെ ട്വീറ്റ് തുടങ്ങുന്നത്. എനിക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ താല്‍പ്പര്യമില്ല. പക്ഷേ റോക്കറ്റ് പോലെ കുതിക്കുന്ന പെട്രോള്‍ വില ആയാലും ഡോളറിനെതിരെ കൂപ്പുകുത്തുന്ന രൂപയുടെ മൂല്യമായാലും റഫേല്‍ കരാര്‍ ആയാലും ഇതൊന്നും നമ്മളെക്കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല. ഇത് ജനങ്ങളെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്-ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

ജനങ്ങള്‍ക്ക് വേണ്ടത് കൃത്യമായ മറുപടികളാണ്. നീയാണ് കുറ്റക്കാരന്‍ എന്ന തരത്തിലുള്ള ആരോപണ പ്രത്യാരോപണങ്ങളല്ല. കയ്പ്പ് കൂടുതലുള്ള പാവയ്ക്കയിലേക്ക് വേപ്പില കൂടി ചേര്‍ത്താലുള്ള അവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് ജെയ്റ്റ്‌ലി വിഷയം ചൂണ്ടിക്കാട്ടി ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ജനങ്ങള്‍ മഹാഭാരതത്തിലെ ധൃതരാഷ്ട്രരുടെ അവസ്ഥയിലാണ്. അവര്‍ക്കാകെ ചോദിക്കാനുള്ളത് ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു എന്നു മാത്രമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ചോദിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW