Monday, November 19, 2018 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 06.28 PM

ഓനാ ലൈറ്റ് ഇട്ടാലുണ്ടല്ലോ, ന്റ സാറേ... ഈ കേരള പോലീസ് ഒരു സംഭവം തന്നെ! ഏറ്റവും ഒടുവില്‍ ഇറക്കിയ ട്രോളും വൈറലാകുന്നു

Kerala police, Latest Troll, Viral

കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ഹിറ്റാകുന്നത് ട്രോള്‍ പരീക്ഷണങ്ങളിലൂടെയാണ്. കമന്റുകള്‍ക്കും ചോദ്യങ്ങള്‍ക്കും കിടു മറുപടിയും നല്‍കി പോലീസ് ഹിറ്റാകുകയാണ്. ഏറ്റവും ഒടുവിലിതാ പൊതു നിരത്തുകളില്‍ രാത്രികാലങ്ങളില്‍ അധികമാരും പാലിക്കാത്ത ഗതാഗത നിയമത്തെ ഒറ്റ ട്രോളി ഒതുക്കി ജനങ്ങളില്‍ എത്തിച്ചിരിക്കുകയാണ് കേരള പോലീസ്.

രാത്രി സമയത്ത് ശെഹ ബീം ലൈറ്റ് ഉപയോഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ് ട്രോള്‍. പൊതുനിരത്തുകളില്‍ രാത്രി സമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്ന കുറിപ്പും ട്രോളിനു താഴെ നല്‍കിയിട്ടുണ്ട്

പൊതുനിരത്തുകളില്‍ ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ശെഡ്രവറെ അല്‍പനേരത്തേക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡില്‍ നിന്ന് പുറത്തേക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാകുന്നുവെന്നും കുറിപ്പില്‍ പറയുന്നു. എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റര്‍ അകലമെത്തുമ്പോള്‍ എങ്കിലും ലോ ബീമിലേക്ക് മാറണമെന്നും വ്യക്തമാക്കുന്നു. ​

പൊതുനിരത്തുകളിൽ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക

HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോൾ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡിൽ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു.

എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റർ അകലമെത്തുമ്പോഴെങ്കിലും LOW BEAM ലേയ്ക്ക് മാറണം.

Ads by Google
Ads by Google
Loading...
TRENDING NOW