''ഗ്രോ ബാഗില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍...''
സ്ഥലപരിമിതിയുള്ളവര്‍ക്ക് അടുക്കളത്തോട്ടവും ടെറസ് കൃഷിയും ഒരുക്കാനുള്ള മാര്‍ഗമാണ് ഗ്രോബാഗുകള്‍. മിക്ക പച്ചക്കറികളും ഗ്രോ ബാഗില്‍ നന്നായി വിളയും. ഗ്രോ ബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ കൃത്യമായി നോക്കിയാല്‍ നല്ല വിളവ് ലഭിക്കും.
1. രണ്ട് സീസണ് തുടര്‍ച്ചയായി ഗ്രോ ബാഗില്‍ കൃഷിചെയ്താല്‍ ഗ്രോബാഗിലെ മണ്ണ് മാറ്റണം.
2. സൂര്യതാപീകരണം ചെയ്ത മണ്ണും മണലും ട്രൈക്കോഡര്‍മ വളര്‍ത്തിയ ജൈവവളവും ഒരേ അനുപാതത്തില്‍ കലര്‍ത്തി ബാഗിന്റെ മുക്കാല്‍ഭാഗം നിറയ്ക്കണം.
3. ഗ്രോബാഗിന്റെ ഏറ്റവും താഴെ ചകിരിച്ചോര്‍ കമ്പോസേ്റ്റാ മലര്‍ത്തി ആടുക്കിയ ചകിരിയോ പാകണം.
4. ഈര്‍പ്പം നിലനിര്‍ത്താന്‍ ചകിരി സഹായിക്കും.
5. നനച്ച മണ്ണുമിശ്രിതത്തിലേക്ക് ഒരുപിടി കുമ്മായമോ ഡോളമൈറ്റോ കലര്‍ത്തണം.
6. രണ്ടാഴ്ച കഴിഞ്ഞാല്‍ മണ്ണൊരുങ്ങിയതായിക്കണ്ട് കൃഷി തുടങ്ങാം.
7. മണ്ണറിയാതെ അല്ലെങ്കില്‍ മണ്ണൊരുങ്ങാതെ വിത്തിട്ടാല്‍ കീടരോഗബാധ ഉറപ്പ്.
8. നല്ല വിത്ത് നടുന്നതോടൊപ്പം മണ്ണില്‍നിന്നുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ സ്യൂഡോമോണസ് പുരട്ടാനും ശ്രദ്ധിക്കണം. ഒരു ഗ്ലാസ് വെള്ളത്തില്‍ 25 ഗ്രാം സ്യൂഡോമോണസ് കലര്‍ത്തി ആറുമണിക്കൂര്‍ വിത്ത് കുതിര്‍ക്കാം.
9. ചീരപോലെ മുക്കിവെക്കാതെ നടുന്ന വിത്ത് ഇരട്ടി സ്യൂഡോമോണസും പുളിച്ച കഞ്ഞിവെള്ളവുംകൊണ്ട് നനച്ച് അരമണിക്കൂറിനുശേഷം പാകണം.
10. ഒരിക്കലും വിത്ത് ആഴത്തില്‍ നടരുത്.
11. വിത്തിന്റെ വലിപ്പം തന്നെയാണ് വിത്താഴം.
12. ഓരോ ഇനത്തിനും ഉത്പാദന ക്ഷമതയില്‍ വ്യത്യാസമുണ്ടാകും അതുകൊണ്ടുതന്നെ സന്തുലിത വളപ്രയോഗത്തിലൂടെ വിളവ് കൂട്ടാം.
13. ഗ്രോ ബാഗിലെ ചെടികള്‍ നനയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
14. വെള്ളം കെട്ടിനില്‍ക്കാതെ എപ്പോഴും ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ എല്ലാ ദിവസവും പരിശോധനയും നടത്തണം. അല്ലെങ്കില്‍ ചെടികള്‍ നശിക്കാന്‍ കാരണമാകും.