Wednesday, October 17, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 01.51 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/09/249073/azcha.jpg

അശ്വതി: വ്യവഹാരവിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ നിന്നുള്ള സഹായം വര്‍ദ്ധിക്കും. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. തൊഴിലില്‍ സ്‌ഥലംമാറ്റം ഉണ്ടാകും.

ഭരണി: ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമമായ മാറ്റങ്ങള്‍. അനാവശ്യമായ മാനസിക ഉത്‌ക്കണ്‌ഠ. സുഹൃദ്‌സഹായം ലഭിക്കും. വസ്‌ത്രലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

കാര്‍ത്തിക: ധനപരമായി വാരം അനുകൂലമാണ്‌. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. യാത്രകള്‍ വേണ്ടിവരും. മാനസിക ഉന്മേഷം വര്‍ദ്ധിക്കും. ഭവന അറ്റകുറ്റപ്പണികള്‍ നടത്തും.

രോഹിണി: വാഹനവില്‍പ്പനയിലൂടെ ധനലാഭം. സുഹൃദ്‌സഹായം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തനവിജയം കൈവരിക്കും .ഭവനത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും.

മകയിരം: വിശ്രമം കുറഞ്ഞിരിക്കും. സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത. ചെലവ്‌ അധികരിച്ചു നില്‍ക്കുന്ന വാരമായിരിക്കും. ഭാഗ്യ പരീക്ഷണങ്ങള്‍ക്കു മുതിരരുത്‌. ഭക്ഷണത്തില്‍ നിന്ന്‌ അലര്‍ജി പിടിപ്പെടുവാന്‍ സാദ്ധ്യത.

തിരുവാതിര: ഭക്ഷണസുഖം കുറയും. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍ ഔഷധസേവ മൂലം ശമിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

പുണര്‍തം: തൊഴില്‍രംഗത്ത്‌ അനുകൂല സാഹചര്യങ്ങള്‍ ഒരുങ്ങും. തൊഴില്‍പരമായ യാത്രകള്‍, പുതിയ സുഹൃദ്‌ബന്ധങ്ങള്‍. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍പോലും അല്‌പം വിഷമം നേരിട്ടതിനു ശേഷം മാത്രമേ നടപ്പിലാവുകയുള്ളൂ. ബന്ധുജനങ്ങള്‍ സഹായിക്കും.

പൂയം: പൊതുവില്‍ അനുകൂല വാരമല്ല. തൊഴില്‍പരമായ അലച്ചില്‍ വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.സന്താനങ്ങള്‍ക്കായി പണച്ചെലവ്‌ നേരിടും. സ്വകാര്യ സ്‌ഥാപനങ്ങളിലെ ജോലികളില്‍ പ്രശ്‌നങ്ങള്‍.

ആയില്യം: നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറും. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍. പ്രവര്‍ത്തന മാന്ദ്യം വിട്ടുമാറും. എല്ലാ കാര്യത്തിലും അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധുക്കള്‍വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും.

മകം: ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാദ്ധ്യത. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ സാദ്ധ്യത. സാമ്പത്തികമായി വാരം അനുകൂലമല്ല. പണം കടം വാങ്ങേണ്ടി വരും. വിവാഹാലോചനകള്‍ നീണ്ടുപോകും.

പൂരം: ആരോഗ്യവിഷമതകള്‍ നേരിടുകയും ഔഷധസേവ വേണ്ടിവരികയും ചെയ്യും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍പരമായി വാരം അനുകൂലമല്ല. സുഹൃത്തുക്കള്‍ വഴി പ്രശ്‌നങ്ങള്‍. സ്‌ഥലംമാറ്റം ലഭിക്കുവാന്‍ ഇടയുണ്ട്‌.

ഉത്രം : വിദേശതൊഴില്‍ ശ്രമത്തില്‍ അനുകൂല മറുപടികള്‍. യാത്രകള്‍വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ക്കായി പണച്ചെലവ്‌. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. ഔഷധസേവ വേണ്ടിവരും

അത്തം: ഉദ്ദിഷ്‌ട കാര്യസാദ്ധ്യത്തിന്‌ തടസ്സം. ധനപരമായി വാരം നന്നല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍. അപവാദം കേള്‍ക്കുവാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക.

ചിത്തിര: കാര്യപുരോഗതി കൈവരിക്കും. അനുകൂല വാരമാണ്‌. രോഗശമനം, പ്രവര്‍ത്തനങ്ങളില്‍ വിജയം. ബന്ധുജന സഹായം ലഭിക്കും. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ഇന്റര്‍വ്യൂ, മത്സരപ്പരീക്ഷ ഇവയില്‍ വിജയിക്കും. പുതിയ തൊഴില്‍ ലഭിക്കുവാനും സാധ്യത.

ചോതി: സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന, ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം.

വിശാഖം: രോഗദുരിതത്തില്‍ ശമനം. ശാരീരീക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. കര്‍മ്മരംഗത്ത്‌ നേട്ടങ്ങള്‍. ഉപഹാരങ്ങള്‍ ലഭിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത.

അനിഴം: അവിചാരിത ധനലാഭം. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. ആരോഗ്യ വിഷമതകളില്‍ ആശ്വാസം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. പൂര്‍വിക സ്വത്തു ലഭിക്കും.

തൃക്കേട്ട: അനുകൂല വാരം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. സുഹൃദ്‌സഹായം ലഭിക്കും. യാത്രകള്‍ക്കിടയില്‍ പരുക്കുപറ്റുവാന്‍ സാധ്യതയുണ്ട്‌. അസ്‌ഥാനത്ത്‌ സംസാരിച്ച്‌ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

മൂലം: അധികച്ചെലവുണ്ടാകും മനസ്സില്‍ അനാവശ്യചിന്തകള്‍. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും. ബന്ധുക്കളെക്കൊണ്ട്‌ ബുദ്ധിമുട്ടുകള്‍. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. ഭവനം, വാഹനം എന്നിവയ്‌ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. വാഗ്‌ദാനങ്ങള്‍ പാലിക്കും.

പൂരാടം: ധനപരമായി വാരം അനുകൂലമല്ല. യാത്രകള്‍ വേണ്ടിവരും. ചെവി, കഴുത്ത്‌ , കണ്ണ്‌ ഇവയുമായി ബന്ധപ്പെട്ട രോഗാരിഷ്‌ടതകള്‍. വാഹനത്തിന്‌ അറ്റകുറ്റപണികള്‍. പ്രണയബന്ധങ്ങളില്‍ തിരിച്ചടികള്‍. സുഹൃദ്‌ബന്ധങ്ങളില്‍ ഉലച്ചില്‍.

ഉത്രാടം: അനുകൂല വാരം. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം.

തിരുവോണം: അധിക യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായി വാരം അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകള്‍ അലട്ടും. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍നിന്നു പ്രതീക്ഷിച്ച നേട്ടം തുടക്കത്തില്‍ ഉണ്ടാവില്ല. അധികാരികളില്‍നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും.

അവിട്ടം: കുടുംബപരമായ പ്രശ്‌നങ്ങളില്‍ ഇടപ്പടും. വിവാഹകാര്യത്തില്‍ തീരുമാനം. തൊഴില്‍പരമമായ ചെറിയ മാറ്റങ്ങള്‍. പ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍നിന്നു ചെറിയ നേട്ടം പ്രതീക്ഷിക്കാം.

ചതയം: ബന്ധുജനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. പ്രധാനതൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരില്‍ നിന്നുള്ള ചതി നേരിടുവാന്‍ സാദ്ധ്യത.

പൂരൂരുട്ടാതി: സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ധനലാഭം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയം. സുഹൃദ്‌സഹായം ലഭിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ സാധിക്കും.

ഉത്രട്ടാതി: സന്താനങ്ങള്‍ക്ക്‌ രോഗബാധാ സാദ്ധ്യത. കുടുബപ്രശ്‌നങ്ങളില്‍ ശമനം. തൊഴില്‍മേഖല ശാന്തമാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. രോഗദുരിതംമൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കുവാന്‍ സാധിക്കും.

രേവതി: സാമ്പത്തികമായ വിഷമതകള്‍ മറികടക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും. ഔഷധങ്ങളില്‍നിന്ന്‌ അലര്‌ജി പിടിപ്പെടാനിടയുണ്ട്‌. സുഹൃദ്‌സഹായം പ്രതീക്ഷിക്കാം.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 16 Sep 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW