Saturday, February 16, 2019 Last Updated 35 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 01.54 AM

ജേണലിസം: സീറ്റ്‌ ഒഴിവ്‌

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ (ഒരു വര്‍ഷം) 2018-2019 ബാച്ചില്‍ സീറ്റ്‌ ഒഴിവുണ്ട്‌. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ്‌ യോഗ്യത. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായ പരിധി 30 വയസ്‌. മാധ്യമ സ്‌ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്‌, പ്‌ളേസ്‌മെന്റ്‌ സഹായം എന്നിവ പഠനസമയത്ത്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി ലഭിക്കും. പ്രിന്റ്‌, ഓണ്‍ലൈന്‍, മൊബൈല്‍ ജേണലിസത്തിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ്‌ സെന്ററില്‍ നേരിട്ടെത്തി അപേക്ഷിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോറം ലഭിക്കും. കേരളാ സേ്‌റ്ററ്റ്‌ ഇലക്‌ട്രോണിക്‌സ്‌ ഡവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ എന്ന പേരില്‍ തിരുവനന്തപുരത്ത്‌ മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം അപേക്ഷ സെപ്‌റ്റംബര്‍ 29നകം സെന്ററില്‍ ലഭിക്കണം.
വിലാസം : കെല്‍ട്രോണ്‍ നോളജ്‌ സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്‌, ബേക്കറി ജംഗ്‌ഷന്‍, വിമന്‍സ്‌ കോളേജ്‌ റോഡ്‌, വഴുതക്കാട്‌, തിരുവനന്തപുരം, 695014. ഫോണ്‍ 8137969292, 9746798082

Ads by Google
Sunday 16 Sep 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW