Wednesday, December 19, 2018 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 16 Sep 2018 01.55 AM

സര്‍വകലാശാലാ വാര്‍ത്ത

കേരള
ഡ്യൂപ്ലിക്കേറ്റ്‌ സര്‍ട്ടിഫിക്കറ്റ്‌

പ്രളയക്കെടുതിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ എന്നിവ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കുന്നതിനായുളള അപേക്ഷ ഓണ്‍ലൈനായി 24 വരെ നല്‍കാവുന്നതാണ്‌.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക്‌ തപാല്‍മാര്‍ഗമോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്‌. ഇതിനായി പ്രത്യേക ഫീസും പോസ്‌റ്റല്‍ചാര്‍ജും നല്‍കേണ്ടതില്ല. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
പരീക്ഷാഫീസ്‌

എട്ടാം സെമസ്‌റ്റര്‍ ബി.ടെക്‌ (2008 സ്‌കീം) സപ്ലിമെന്ററി ഒക്‌ടോബര്‍ 2018 പരീക്ഷയ്‌ക്ക്‌ പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടെ 28 വരെയും 125 രൂപ പിഴയോടെ ഒക്‌ടോബര്‍ ഒന്നു വരെയും ഓണ്‍ലൈനായി അപക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒക്‌ടോബര്‍/നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ബി.എ (ആന്വല്‍) സപ്ലിമെന്ററി പരീക്ഷ പാര്‍ട്ട്‌ കകക സബ്‌സിഡിയറി വിഷയങ്ങള്‍ക്കും, ബി.എ അഫ്‌സല്‍-ഉല്‍-ഉലമ പാര്‍ട്ട്‌ ണ്ടണ്ടണ്ട പരീക്ഷകള്‍ക്കും പിഴ കൂടാതെ 26 വരെയും 50 രൂപ പിഴയോടുകൂടി 28 വരെയും 125 രൂപ പിഴയോടുകൂടി ഒക്‌ടോബര്‍ ഒന്നു വരെയും ഫീസടച്ച്‌ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 17 മുതല്‍ ആരംഭിക്കുന്നതാണ്‌.

പരീക്ഷാഫലം

2018 ജൂലൈയില്‍ നടത്തിയ രണ്ടും, നാലും സെമസ്‌റ്റര്‍ ബി.എഡ്‌ സ്‌പെഷല്‍ എഡ്യൂക്കേഷന്‍ (ഐ.ഡി) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 29 വരെ അപേക്ഷിക്കാം.

പി.ജി അഡ്‌മിഷന്‍

സി.എസ്‌.സ്‌ മേയ്‌ 2018ല്‍ ബിരുദാനന്തര ബിരുദ പഠനവകുപ്പുകളിലേക്കു അഡ്‌മിഷന്‌ തെരഞ്ഞെടുക്കപ്പെട്ടതായി എസ്‌.എം.എസ്‌ ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അഡ്‌മിഷന്‍ മെമ്മോ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക്‌ മേല്‍ പറഞ്ഞ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ മെമ്മോ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതാണ്‌. മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം രാവിലെ 10 ന്‌ അതതു പഠനവകുപ്പുകളില്‍ എത്തിച്ചേരേണ്ടതാണ്‌.

നാഷണല്‍ അക്കാഡമിക്‌ ഡെപ്പോസിറ്ററി (നാഡ്‌)

യു.ജി.സി മുഖേന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നാഷണല്‍ അക്കാഡമിക്‌ ഡെപ്പോസിറ്ററി (നാഡ്‌) പദ്ധതിയനുസരിച്ച്‌ സര്‍വകലാശാലയില്‍നിന്നും ബിരുദമെടുത്തവരുടെ വിവരങ്ങള്‍ അവരവരുടെ ആധാര്‍ നമ്പര്‍ അടിസ്‌ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സംവിധാനം സര്‍വകലാശാലയില്‍ നടപ്പിലാക്കുകയാണ്‌. 2017 മേയ്‌, 2018 ജനുവരി മാസങ്ങളില്‍ ബി.ടെക്‌ പരീക്ഷ പൂര്‍ത്തിയാക്കിയവരുടെ വിവരങ്ങളാണ്‌ തുടക്കത്തില്‍ ഈ സംവിധാനത്തിലൂടെ ലഭിക്കുന്നത്‌. മുകളില്‍ പറഞ്ഞ വിഭാഗക്കാര്‍ അവരുടെ ആധാര്‍ നമ്പര്‍, പരീക്ഷ രജിസ്‌റ്റര്‍ നമ്പര്‍, കോഴ്‌സ്‌ കോഡ്‌, മൊബൈല്‍ നമ്പര്‍ എന്നിവ nasdectiongmail.com എന്ന വിലാസത്തില്‍ 22നു മുന്‍പ്‌ നല്‍കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8547082706 എന്ന നമ്പറില്‍ നോഡല്‍ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്‌. മുന്‍പ്‌ വിവരങ്ങള്‍ നല്‍കിയവര്‍ ഇനി നല്‍കേണ്ടതില്ല.

പി.ജി പ്രവേശനം ഇന്നുകൂടി

സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന്‌ ഒന്നും രണ്ടും അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ക്ക്‌ അതത്‌ കോളജുകളില്‍ 17 ന്‌ പ്രവേശനം നേടാം.

പരീക്ഷാ സമയം

24 ന്‌ ആരംഭിക്കുന്ന ഒന്നും, രണ്ടും വര്‍ഷ ബി.കോം (ആന്വല്‍ സ്‌കീം) പാര്‍ട്ട്‌ ഒന്ന്‌, രണ്ട്‌ പരീക്ഷാ സമയം പുനഃക്രമീകരിച്ചിരിക്കുന്നു. 24, 26 തീയതികളിലെ പാര്‍ട്ട്‌ ഒന്ന്‌, പേപ്പര്‍ ഒന്ന്‌, രണ്ട്‌ പരീക്ഷകള്‍ അന്നേദിവസം 1.30 മുതല്‍ 4.30 വരെയും, 28 ന്‌ നിശ്‌ചയിച്ചിരുന്ന പാര്‍ട്ട്‌ രണ്ട്‌ പരീക്ഷ അന്നേ ദിവസം 2.00 മുതല്‍ 5.00 വരെയും ആയിരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഗ്രേഡ്‌ കാര്‍ഡ്‌

2017 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ (യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം) വിദ്യാര്‍ഥികളുടെ ഗ്രേഡ്‌ കാര്‍ഡും സര്‍ട്ടിഫിക്കറ്റും യൂണിവേഴ്‌സിറ്റി കോളജില്‍നിന്നും കൈപ്പറ്റണം.

Ads by Google
Sunday 16 Sep 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW