Tuesday, October 16, 2018 Last Updated 52 Min 26 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 18 Sep 2018 10.35 AM

നെറ്റിചുളിക്കണ്ട ! ഈ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പൂജകള്‍ ചെയ്യുന്നത് സരസ്വതി അന്തര്‍ജനം; സ്ത്രീകളുടെ ശബരിമലദര്‍ശന വിവാദത്തിനിടയില്‍ വേറിട്ടൊരു കാഴ്ച

ആനുകാലിക സംഭവങ്ങളും സംവാദങ്ങളും സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണ്ടയോ എന്നൊക്കെയാവുമ്പോള്‍ ഇവിടെ ഒരു കൊച്ചു ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ സരസ്വതി അന്തര്‍ജനം ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ദൈനംദിന പൂജകള്‍ ചെയ്യുന്നുണ്ട് എന്നത് വേറിട്ട കാഴ്ചയാണ്.
lady priest

വാഴക്കുളം: പുരുഷ മേല്‍ക്കോയ്മയുള്ള മേഖലയില്‍ ദേവീ ഉപാസനയുമായി ഒരമ്മ. വാഴക്കുളം കാവന പുളിക്കായത്ത് കടവിലുള്ള പെരുമാങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ രണ്ടുവര്‍ഷത്തിലേറെയായി പൂജാവിധികള്‍ നടത്തിവരുന്ന സരസ്വതി അന്തര്‍ജനമാണ് സ്ത്രീകള്‍ സാധാരണ പ്രവേശിക്കാത്ത മേഖലയില്‍ ശ്രദ്ധ നേടുന്നത്. ഇരളിയൂര്‍ മന കുടുംബത്തിന്റ പരദേവതയായ പെരുമാങ്കാവിലമ്മയ്ക്ക് 40 വര്‍ഷമായി പൂജ ചെയ്തുവന്ന ഭര്‍ത്താവ് കേശവന്‍ നമ്പൂതിരിയുടെ നിര്യാണത്തെ തുടര്‍ന്ന് പൂജാവിധികള്‍ ഏറ്റെടുത്തു നടത്താനുള്ള നിയോഗം ഇവരില്‍ എത്തിച്ചേരുകയായിരുന്നു.

ഒരു സ്ത്രീ അമ്പലത്തില്‍ പൂജ ചെയ്തു തുടങ്ങിയപ്പോള്‍ ആദ്യമൊക്കെ ചിലര്‍ നെറ്റി ചുളിച്ചെങ്കിലും മഹാപ്രളയത്തിലും ക്ഷേത്രത്തെ തഴുകിയൊഴുകുന്ന തൊടുപുഴയാര്‍ പെരുമാങ്കാവിലമ്മയുടെ സന്നിധിയില്‍ പ്രവേശിക്കാത്തത് ഈ അമ്മയുടെ ഐശ്വര്യം കൊണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. പൂജാവിധികളിലും ഭാഗവത പ്രഭാഷണത്തിലും മറ്റും നിപുണരായ അനില്‍, അരുണ്‍ കുമാര്‍, അമ്പിളി എന്നിവരാണ് മക്കള്‍. കേശവന്‍ നമ്പൂതിരി സരസ്വതി ദമ്പതികളുടെ മൂത്ത പുത്രന്‍ അനില്‍ കാലങ്ങളായി മറ്റു പല ക്ഷേത്രങ്ങളിലും പൂജാരിയാണ്. അരുണ്‍ കുമാര്‍ (അരുണന്‍ ) അധ്യാപകനും അറിയപ്പെടുന്ന ഭാഗവത പ്രഭാഷകനുമാണ്.

lady priest

ആനുകാലിക സംഭവങ്ങളും സംവാദങ്ങളും സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കണോ വേണ്ടയോ എന്നൊക്കെയാവുമ്പോള്‍ ഇവിടെ ഒരു കൊച്ചു ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ സരസ്വതി അന്തര്‍ജനം ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ ദൈനംദിന പൂജകള്‍ ചെയ്യുന്നുണ്ട് എന്നത് വേറിട്ട കാഴ്ചയാണ്.

ദിനവും പുലര്‍ച്ചേ നട തുറന്ന് അഭിഷേകം, മലര്‍ നിവേദ്യം, തുടര്‍ന്ന് തിടപ്പള്ളിയില്‍ പായസം, നിവേദ്യം തയാറാക്കല്‍ ഭക്തര്‍ക്ക് പുഷ്പാഞ്ജലിയും വഴിപാടുകളും എല്ലാം സരസ്വതി അന്തര്‍ജനത്തിന് ഉപാസനയാണ്. പെരുമാങ്കാവിലെ ദീപാരാധന തൊഴാന്‍ മണ്ഡലകാലത്താണ് ഭക്തര്‍ കൂടുതല്‍ എത്തുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക വിളക്കിനും ഭക്തര്‍ ധാരാളം വരുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 18 Sep 2018 10.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW