Sunday, December 16, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Sep 2018 04.24 PM

സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍

'' ഗഹനില പ്രകാരമുള്ള ദോഷങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാനും രത്‌നധാരണം വളരെ ഉത്തമമാണ്. രത്‌നധാരണത്തിലൂടെ പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും നേട്ടങ്ങള്‍ വരുന്ന കാലയളവില്‍ കൂടുതലായി നേടുന്നതിനും കഴിയും. ''
uploads/news/2018/09/249659/joythi180919a.jpg

രത്‌നധാരണത്തിലൂടെ മനുഷ്യനില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. ശാരീരികവും മാനസികവുമായുള്ള ഊര്‍ജ്ജം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യന്‍ നിരാശനും, ദുഃഖിതനും, സമാധാനമില്ലാത്തവനുമായിത്തീരുന്നത്. അത് നഷ്ടപ്പെട്ടവര്‍ക്ക് തിരിച്ച് ഊര്‍ജ്ജത്തിലേക്ക് വരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഈ അവസ്ഥയിലും മറ്റെല്ലാ അവസ്ഥയിലും ചിലരെ പരാജിതരായി കാണാന്‍ കഴിയും.

ഇതിന്റെയെല്ലാം പ്രധാന കാരണക്കാരന്‍ മനസ്സാണ്. ഓരോ വ്യക്തിയിലും ഉള്ള വ്യക്തിത്വത്തെ തിരിച്ചറിയാന്‍ കഴിയാതെ പോകുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മള്‍ എന്തിന് നിരാശപ്പെടണം. ഓരോ വ്യക്തിക്കും അവരുടേതായിട്ടുള്ള കഴിവുകള്‍ ഉറപ്പായിട്ടും ഉണ്ടെന്ന് തിരിച്ചറിയുക.

കഴിവില്ലായ്മകളും ഉണ്ടാകാം. കഴിവില്ലായ്മകളെ മാറ്റിനിര്‍ത്തി കഴിവുകളെ തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയിക്കുവാന്‍ കഴിയും. അതിലൂടെ സന്തോഷവും സമാധാനവും കണ്ടെത്താന്‍ കഴിയും. അതിന് അത്യന്താപേക്ഷിതമായി മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. അതിന് ഏറ്റവും ഉത്തമമായ മാര്‍ഗം തന്നെയാണ് രത്‌നധാരണം.

രത്‌നധാരണത്തിലൂടെ ശക്തമായ ഊര്‍ജ്ജപ്രവാഹം മനുഷ്യശരീരത്തിനെയും മനസിനെയും ഉത്തേജിപ്പിക്കുകയും ചിന്താശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നല്ല തീരുമാനങ്ങള്‍ എടുക്കാനും ഏതു മേഖലയില്‍ ആയാലും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുവാനും കഴിയും. ഗ്രഹനില പ്രകാരമുള്ള ദോഷങ്ങളെയും തടസ്സങ്ങളെയും അതിജീവിക്കുവാനും രത്‌നധാരണം വളരെ ഉത്തമമാണ്.

രത്‌നധാരണത്തിലൂടെ പ്രശ്‌നങ്ങളെ അതിജീവിക്കുന്നതിനും നേട്ടങ്ങള്‍ വരുന്ന കാലയളവില്‍ കൂടുതലായി നേടുന്നതിനും കഴിയും. ഓരോ വ്യക്തിയുടേയും വളര്‍ച്ചയ്ക്ക് കാരണം ശരിയായ സമയങ്ങളിലെ ശരിയായ തീരുമാനങ്ങളാണ്.

ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയം തിരിച്ചറിയാതെ; അല്ലെങ്കില്‍ അറിഞ്ഞിരുന്നാലും നിരാശയും മടിയും മൂലം ശ്രദ്ധിക്കാതെ പോകുകയും ചെയ്യുമ്പോഴാണ് കാലം പോകുന്തോറും പരാജയത്തിന്റെ പടുകുഴിയില്‍ വീണുപോകുന്നത്.

ഒരു കാര്യം മനസ്സിലാക്കുക, സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല. അതിങ്ങനെ പൊയ്‌ക്കൊണ്ടേയിരിക്കും, പരിപാവനമായ മനുഷ്യജന്മം ദൈവം തന്നതെങ്കില്‍ എല്ലാം ആസ്വദിച്ചും സന്തോഷിച്ചും ജീവിക്കുക. ഇതിനാണ് സുഖം എന്നു പറയുന്നത്.

എല്ലാവരും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. പക്ഷേ, എല്ലാവരും തയ്യാറാകുന്നില്ല. തയ്യാറാകണമെങ്കില്‍ ശക്തമായ മനസ്സ് വേണം. രത്‌നധാരണം കൊണ്ട് ശക്തമായ മാനസികോര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയും.

ഗ്രഹനില വ്യക്തമായി പരിശോധിച്ച് വിധിപ്രകാരം രത്‌നം ധരിച്ചുകഴിഞ്ഞാല്‍ ഉറപ്പായും ജീവിതവിജയം ഉണ്ടാകും.

Ads by Google
Tuesday 18 Sep 2018 04.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW