Friday, December 14, 2018 Last Updated 43 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 09.45 AM

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം അത് യുവിയുടേതായിരുന്നു; ട്വന്റി ട്വന്റിയിലെ അതിവേഗ അര്‍ധസെഞ്ചുറി, ഒരു ഓവറില്‍ ആറ് സിക്‌സ്; കിളിപോയ ബ്രോഡ്(വീഡിയോ)

yuvraj

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം, 2007 സെപ്റ്റംബര്‍ 19 ക്രിക്കറ്റ് ആരാധകര്‍ അത്ഭുതപ്പെട്ട ദിവസങ്ങളില്‍ ഒന്നായിരുന്നു അത്. യുവരാജ് എന്ന മാന്ത്രികന്‍ തന്റെ ബാറ്റില്‍ നിന്നും സിക്‌സറുകളുടെ പൊടിപൂരം തീര്‍ത്ത ഒരു മത്സരത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഒരു പിടി റെക്കോര്‍ഡുകളായിരുന്നു സിക്‌സര്‍ കിംഗം യുവരാജ് നേടിയത്.

അഞ്ചാമനയി ക്രീസിലെത്തിയ യുവി തുടക്കം മുതലെ ഇംഗ്ലണ്ട് ബൗശര്‍മാരെ ആക്രമിക്കുകയായിരുന്നു. ഇംഗ്ലണ്ട്താരം ഫ്‌ളിന്റ്ഓഫുമായി ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ തുടങ്ങിയ കലിപ്പ് അടുത്ത ഓവര്‍ എറിയാനെത്തിയ ബ്രോഡിലായിരുന്നു യുവി തീര്‍ത്തത്. ആദ്യ പന്ത് സിക്‌സര്‍, അങ്ങനെ തുടരെ തുടരം സിക്‌സര്‍ മഴ. നാല് പന്ത് സിക്‌സര്‍ പറത്തി കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പോള്‍ കോളിംഗ്വുഡുമായി ബ്രോഡ് ചിലത് സംസാരിച്ചു. ഒരു പന്തെങ്കിലും യുവിയുടെ ബാറ്റിന്റെ പ്രഹരത്തില്‍ നിന്നും അകത്താനായിരുന്നു ബ്രോഡിന്റെ ശ്രമം. എന്നാല്‍ പിന്നീടെറിഞ്ഞ അഞ്ചാം പന്തും ആറാം പന്തും നിലം തൊടീക്കാതെ യുവി അതിര്‍ത്തി കടത്തി.

ലാസ്റ്റ് പന്ത് ലോംഗ്ഓണിലൂടെ പടുകൂറ്റന്‍ സിക്‌സറായി കാണികള്‍ക്കിടയില്‍ പതിച്ചപ്പോള്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് വായപൊത്തി മിണ്ടാതെ നില്‍ക്കാനെ സാധിച്ചൊള്ളു. ബ്രോഡിന്റെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. ട്വന്റി20യില്‍ ഒരോവറില്‍ ആറ് സിക്‌സ് നേടുന്ന ആദ്യതാരം യുവിയായി. മാത്രമല്ല ട്വന്റി ട്വിന്റിയില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോര്‍ഡും യുവിക്ക് സ്വന്തമായി. ഇപ്പോഴും രാജ്യാന്തര ക്രിക്കറ്റില്‍ യുവിയുടെ റെക്കോര്‍ഡ് കര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 218 റണ്‍സാണ് 20 ഓവറില്‍ ഇന്ത്യ അടിച്ചുകൂട്ടിയത്. 16 പന്തില്‍ 58 രണ്‍സായിരുന്നു യുവരാജ് നേടിയത്. ഏവ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയായിരുന്നു യുവിയുടെ ഇന്നിംഗ്‌സ്. ഫ്‌ളിന്റ്ഓഫായിരുന്നു യുവരാജിനെ പുറത്താക്കിയത്. യുവിയെ കൂടാതെ ഗംഭീര്‍(58), സേവാഗ്(98) എന്നിവരും അര്‍ധ സെഞ്ചുറി നേടിയിരുന്നു. 18 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW