Saturday, October 20, 2018 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Sep 2018 03.26 PM

വന്ദിക്കാം നമുക്ക് തുളസി, കൂവളം, അരയാല്‍ എന്നീപവിത്ര വ്യക്ഷങ്ങളെ

uploads/news/2018/09/249957/joythi190918a.jpg

കേരളത്തിലെ ഹിന്ദുക്കള്‍ ചില വൃക്ഷങ്ങളെ പവിത്രവും പരിപാവനവുമായി കരുതി ആരാധിച്ചു പോരുന്നു. അരയാല്‍, കൂവളം, തുളസി എന്നിവയാണവ. ക്ഷേത്ര പരിസരത്ത് അരയാല്‍ നട്ടുപിടിപ്പിച്ച് അവയ്ക്ക് പ്രദക്ഷിണം വയ്ക്കുന്ന പതിവിന് കാലങ്ങളോളം പഴക്കമുണ്ട്.

ചില സ്ഥലങ്ങളില്‍ ആല്‍ച്ചുവട്ടില്‍ നാഗത്താന്‍മാരെയും പ്രതിഷ്ഠിക്കുന്നു. ആരാധനാ സമ്പ്രദായത്തില്‍ അരയാലിന് നമ്മള്‍ നല്‍കുന്ന പ്രാധാന്യം എത്രത്തോളമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

കൂവളം ശിവന് പ്രധാനമാണ്. ശിവപൂജയ്ക്ക് കൂവളത്തില ഉപയോഗിക്കുന്നു. കൂവളത്തില മാലകെട്ടി ശിവഭഗവാന് സമര്‍പ്പിക്കാവുന്നതാണ്. ഏതൊരു പാപിയേയും പാപ വിമുക്തനാക്കി മാറ്റാന്‍ കൂവളത്തില അര്‍ച്ചിക്കുന്നതിലൂടെ സാധിക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു.

തുളസി വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ടതാണ്. തുളസീദലമാല ധാരിയായ വിഷ്ണു ഭഗവാന്റെ പ്രസന്നഭാവം; തുളസിയിലകൊണ്ട് പൂജ നടത്തുമ്പോള്‍ പ്രാപ്തമാകുന്ന അഭീഷ്ണസിദ്ധി എല്ലാം വളരെ പ്രധാനമാണ്. ഹിന്ദുഭവനങ്ങളില്‍ അഭീഷ്ട സിദ്ധി എല്ലാം വളരെ പ്രധാനമാണ്.

ഹിന്ദു ഭവനങ്ങളില്‍ തുളസിത്തറകെട്ടി തുളസിച്ചെടി നട്ടുവളര്‍ത്തുകയും സന്ധ്യയ്ക്ക് തറയില്‍ വിളക്ക് വയ്ക്കുകയും ചെയ്യുന്ന പതിവ് ഐശ്വര്യപ്രദായകമാണ്. തുളസിക്കമ്പ് ചെത്തി ഉരുട്ടി കോര്‍ത്തുണ്ടാക്കുന്ന മാല ശബരിമല വ്രതക്കാര്‍ ധരിക്കുന്നു.

പി.എന്‍. സുരേഷ് കുമാര്‍
മൊ: 9744889212

Ads by Google
Wednesday 19 Sep 2018 03.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW