Tuesday, October 16, 2018 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 02.21 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
വൈവാവോസി

മേയില്‍ നടന്ന എം.ബി.എ. ഓഫ്‌ ക്യാമ്പസ്‌ പരീക്ഷയുടെ വൈവ വോസി/പ്രോജക്‌റ്റ് ക്രോംപ്രിഹെന്‍സീവ്‌ വൈവാവോസി പ്രായോഗിക പരീക്ഷ 25, 26 തീയതികളില്‍ സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസില്‍ നടക്കും. മൂല്യനിര്‍ണയത്തിനുള്ള പ്രോജക്‌റ്റ് അന്നേദിവസം സമര്‍പ്പിക്കണം. പരീക്ഷ സമയക്രമം വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷഫലം

2017 ഒകേ്‌ടാബറില്‍ നടത്തിയ അഞ്ചാംസെമസ്‌റ്റര്‍ ബി.എസ്സി., സി.ബി.സി.എസ്‌.എസ്‌. (മോഡല്‍ ണ്ട,ണ്ടണ്ട,ണ്ടണ്ടണ്ട) മേഴ്‌സി ചാന്‍സ്‌ പരീക്ഷകളുടെ(2009-2012 അഡ്‌മിഷന്‍ പുനപരീക്ഷ) ഫലം പ്രഖ്യാപിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ നാലു വരെ അപേക്ഷിക്കാം.

മേയില്‍ നടന്ന നാലാംസെമസ്‌റ്റര്‍ പി.ജി.സി.എസ്‌.എസ്‌. എം.എസ്സി. ഫിസിക്‌സ് (ന്യൂ ആന്‍ഡ്‌ റിന്യൂവബിള്‍ എനര്‍ജി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

മേയില്‍ നടന്ന നാലാംസെമസ്‌റ്റര്‍ എം.എസ്‌ സി. കണക്ക്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മേയില്‍ നടന്ന എം.എ. പ്രിന്റ്‌ ആന്‍ഡ്‌ ഇലക്രേ്‌ടാണിക്‌സ് ജേണലിസം നാലാംസെമസ്‌റ്റര്‍ റഗുലര്‍, ഇപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

മേയില്‍ നടന്ന എം.എസ്‌ സി. ആക്‌ചൂറിയല്‍ സയന്‍സ്‌ നാലാംസെമസ്‌റ്റര്‍ റഗുലര്‍, ഇപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
മേയില്‍ നടന്ന എം.എസ്‌ സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (പി.ജി. സി.എസ്‌.എസ്‌) റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ നാലു വരെ അപേക്ഷിക്കാം.

പ്രാക്‌ടിക്കല്‍ പരീക്ഷ

ജൂണ്‍, ജൂലൈ മാസത്തില്‍ നടത്തിയ ബി.എ. ഭരതനാട്യം, മോഹിനിയാട്ടം (കോര്‍/കോംപ്ലിമെന്ററി-സി.ബി.സി.എസ്‌. റഗുലര്‍, സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) എന്നിവയുടെ പ്രാക്‌ടിക്കല്‍ പരീക്ഷ 26 മുതല്‍ 28 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

ജൂണ്‍, ജൂലൈ മാസത്തില്‍ നടത്തിയ ബി.എ. മ്യൂസിക്‌ വോക്കല്‍ (കോര്‍/കോംപ്ലിമെന്ററി-സി.ബി.സി.എസ്‌. റഗുലര്‍, സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി) എന്നിവയുടെ പ്രാക്‌ടിക്കല്‍ പരീക്ഷ 27 മുതല്‍ ഒകേ്‌ടാബര്‍ ഒന്നു വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദവിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

ജൂണില്‍ നടന്ന ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ സി.എസ്‌.എസ്‌. ഫാമിലി ആന്‍ഡ്‌ കമ്മ്യൂണിറ്റി സയന്‍സ്‌ (റഗുലര്‍) ബിരുദ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷ 26 നും 28 നും അതത്‌ കോളജുകളില്‍ നടക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ജൂണില്‍ നടന്ന ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ സി.എസ്‌.എസ്‌. ബി.എസ്‌ സി. ഇലക്രേ്‌ടാണിക്‌സ്, ബി.എസ്‌ സി. കമ്പ്യൂട്ടര്‍ മെയിന്റനന്‍സ്‌ ആന്‍ഡ്‌ ഇലക്രേ്‌ടാണിക്‌സ് സി.എസ്‌.എസ്‌. റഗുലര്‍ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷ 24 നും 25നും വരെ അതത്‌ കോളജുകളില്‍ നടക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്: അപേക്ഷിക്കാം

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌ സൗജന്യമായി നടത്തുന്ന ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌ ലോ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സിന്‌ അപേക്ഷിക്കാം. യോഗ്യത: പ്ലസ്‌ടു/തത്തുല്യ യോഗ്യത. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ്‌ സഹിതം അപേക്ഷ 28നകം വകുപ്പ്‌ മേധാവി, സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ട്‌, നട്ടാശേരി, എസ്‌.എച്ച്‌. മൗണ്ട്‌, കോട്ടയം എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0481 2310165.

പ്രിന്‍സിപ്പല്‍മാരുടെ യോഗം 24ന്‌

നവംബറില്‍ നടക്കുന്ന മൂന്നാം സെമസ്‌റ്റര്‍ യു.ജി. സി.ബി.സി.എസ്‌. പരീക്ഷയുമായി ബന്ധപ്പെട്ട്‌ സര്‍വകലാശാലയിലെ അഫിലിയേറ്റഡ്‌ ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍മാരുടെ യോഗം 24നു രാവിലെ 10.30ന്‌ സര്‍വകലാശാല അസംബ്‌ളി ഹാളില്‍ നടക്കും. എല്ലാ കോളജുകളിലെയും പ്രിന്‍സിപ്പല്‍/പ്രതിനിധികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം.

ഏകജാലകം: ഒഴിവുള്ള യു.ജി. സീറ്റില്‍ പ്രവേശനം

സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്‌ത ആര്‍ട്‌സ് ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ വിവിധ യു.ജി. പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റിലേക്ക്‌ പ്രവേശനം നേടുന്നതിനായി ബന്ധപ്പെട്ട കോളജില്‍ 22നകം അപേക്ഷ നല്‍കണം. 17നു ശേഷം ഒഴിവുള്ള സീറ്റിലേക്ക്‌ മെറിറ്റ്‌/സംവരണ മാനദണ്ഡം പാലിച്ചാണ്‌ പ്രവേശനം. ഏകജാലകം വഴി അപേക്ഷിച്ചവര്‍ക്ക്‌ കോളജില്‍ അപേക്ഷ നല്‍കാം. റാങ്ക്‌ പട്ടിക 24ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിനകം കോളജുകള്‍ സര്‍വകലാശാല ഓണ്‍ലൈന്‍ അഡ്‌മിഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ്‌ ചെയ്യണം. റാങ്ക്‌ പട്ടിക 24ന്‌ വൈകിട്ട്‌ അഞ്ചിന്‌ ക്യാപ്പ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 25 മുതല്‍ 27ന്‌ വൈകിട്ട്‌ അഞ്ചിനകം പ്രവേശനം ഉറപ്പാക്കണം. പ്രവേശനം 30നു നടക്കും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശം ക്യാപ്പ്‌ വെബ്‌സൈറ്റില്‍ ലഭിക്കും.

റിസര്‍ച്ച്‌ ഗൈഡുമാരുടെ യോഗം 24ന്‌

വിവിധ പഠനവിഷയങ്ങളിലുള്ള റിസര്‍ച്ച്‌ക്ല സ്‌റ്റര്‍ രൂപീകരണം സംബന്ധിച്ച ഗവേഷക ഗൈഡുമാരുടെ യോഗം 24ന്‌ ഉച്ചയ്‌ക്ക് 2.30ന്‌ സര്‍വകലാശാല അസംബ്‌ളി ഹാളില്‍ നടക്കും. എല്ലാ ഗൈഡുമാരും യോഗത്തില്‍ പങ്കെടുക്കണം.

Ads by Google
Thursday 20 Sep 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW