Saturday, December 15, 2018 Last Updated 44 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 03.17 PM

തിമിരം ; തിമിരത്തിന് ശസ്ത്രക്രിയ കൂടാതെ ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/250242/ayurveda200918.jpg

കാഴ്ച മങ്ങാതിരിക്കാന്‍

എനിക്ക് 60 വയസ്. തിമിരമാണ് പ്രശ്‌നം. ഡോക്ടറെ കാണിച്ചപ്പോള്‍ ശസ്ത്രക്രിയ വേണമെന്നു പറഞ്ഞു. പ്രമേഹം ഉള്ളതിനാല്‍ ഉടനെ അതിന് കഴിയുകയുമില്ല. കണ്ണിന് മൂടലാണ്. ആയുര്‍വേദത്തില്‍ തിമിരത്തിന് ഫലപ്രദമായ മരുന്നുകള്‍ ഉണ്ടോ? ശസ്ത്രക്രിയ കൂടാതെ ഇത് അകറ്റിനിര്‍ത്താമോ?
---- ശ്രീധരന്‍ , മാനന്തവാടി

തിമിരം ശസ്ത്രക്രിയ കൂടാതെ മരുന്നുകൊണ്ടു മാത്രം പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കില്ല. ലെന്‍സിന്റെ പ്രവര്‍ത്തനക്ഷമത കുറയുന്നതാണ് ഈ അവസ്ഥയ്ക്കു കാരണം. കാഴ്ച മങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്. ത്രിഫലത്തൊണ്ട് ഇട്ട് വെളളം തിളപ്പിച്ച് അത് വെന്താറിയ ശേഷം കണ്ണ് കഴുകുക. ത്രിഫലഘൃതം രാത്രി ഒരു ടീസ്പൂണ്‍ വീതം കഴിക്കുക. എരിവും പുളിയും കുറയ്ക്കണം. ഭ്യംഗാമലകാദി എണ്ണ തലയില്‍ തേച്ച് കുളിക്കുക. ചന്ദനാദിവര്‍ത്തി പനിനീരില്‍ അരച്ച് കണ്ണിലെഴുതുക. ഇതെല്ലാം നിത്യേന ശീലിക്കുകയാണെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

Ads by Google
Thursday 20 Sep 2018 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW