Wednesday, December 19, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 04.07 PM

Do You Want New style Kurtis

''ക്ലാസിക്ക് ട്രഡീഷണല്‍ ലുക്കിലും ട്രെന്‍ഡിംഗ് അപ്പിയറന്‍സിനും ഡിസൈനര്‍ കുര്‍ത്തികളാണ് മുന്‍പന്തിയിലെന്ന് മറക്കേണ്ട...''
uploads/news/2018/09/250248/trendkuriths200918.jpg

''ഞാനില്ല നയനേ. എന്നെ നിര്‍ബന്ധിക്കേണ്ട. ബര്‍ത്ത്‌ഡേ ഫംഗ്ഷന് നിന്റെ മറ്റ് സുഹൃത്തുക്കളൊക്കെ ഉണ്ടാകും. അവര്‍ക്കിടയില്‍ ഔട്ട്‌ഡേറ്റഡ് സ്‌റ്റൈല്‍ വച്ച് ഞാന്‍ വന്നാല്‍ എല്ലാവര്‍ക്കും ചിരിക്കാനുള്ള വകയാകും. എന്തിനാ വെറുതെ നിന്റെ മൂഡ് കൂടെ കളയുന്നേ...''

വീണ ഫോണ്‍ കട്ട് ചെയ്തത് സ്വരമിടറിയാണ്. കോളജ് ലൈഫില്‍ ഫാഷനില്‍ അപ്പ്റ്റുഡേറ്റായിരുന്നു. എന്നാലിപ്പോള്‍ വീണ ശരിക്കും ഔട്ട്‌ഡേറ്റഡാണ്.

വീണയെപ്പോലെ ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് കുര്‍ത്തികള്‍. പ്രായത്തിന്റെ പകുതി മാത്രം തോന്നിപ്പിക്കുന്ന കുര്‍ത്തികളില്‍ പുതിയ ട്രെന്‍ഡുകളും ഡിസൈനുകളും പരീക്ഷിക്കപ്പെടുന്നു.

പെര്‍ഫക്ട് ഫിറ്റിംഗ്, വിവിധതരം ഫാബ്രിക്കുകള്‍, ഒക്കേഷണല്‍ ഡ്രസ്സിംഗ് എന്നിവയിലൊക്കെ കുര്‍ത്തികള്‍ തന്നെയാണ് താരങ്ങള്‍...

1. കൈറ്റ് ഡിസൈനര്‍ കുര്‍ത്തി


ചതുരാകൃതിയിലുള്ള കുര്‍ത്തികളാണിത്. വെയ്‌സ്റ്റ് ഭാഗം കൃത്യമായ ഫിറ്റിംഗും അതിനു ശേഷം താഴേക്കുള്ള ഭാഗം ചതുരാകൃതിയിലുമാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിലെ ട്രയാംഗുലര്‍ പ്രിന്റുകളാണ് കൂടുതല്‍ ഭംഗി നല്‍കുന്നത്. കോട്ടണ്‍ മെറ്റീരിയലിലാണിത് കൂടുതല്‍ ചെയ്തിക്കുന്നത്. കാല്‍മുട്ടില്‍ നിന്ന് കാല്‍പ്പാദം വരെയിതിന് നീളമുണ്ടാകും.

2. ട്രിയോ കട്ട് കുര്‍ത്തി


വിശേഷാവസരങ്ങളിലെ താരമാണ് ഈ വേഷം. ഫ്രണ്ട് പോര്‍ഷനില്‍ രണ്ട് സ്രെയിറ്റ് കട്ട് നല്‍കുകയും മധ്യഭാഗത്തുള്ള കട്ട് പ്ലെയിനായി നല്‍കുകയും ചെയ്യുന്നു. ത്രെഡ് ബീഡ് എംബ്രോയ്ഡറി വര്‍ക്കും കൊടുക്കാറുണ്ട്. കോട്ടണ്‍ സില്‍ക്കിലും ബ്രോക്കേഡിലുമൊക്കെയാണിത് കൂടുതല്‍ ചേരുക.
uploads/news/2018/09/250248/trendkuriths200918a.jpg

3. അനാര്‍ക്കലി കുര്‍ത്തി


സ്ലിറ്റില്ലാത്ത ഹെവി ഡിസൈനോടു കൂടി കുര്‍ത്തിയാണിത്. ബ്രോക്കേഡ് വര്‍ക്കും ത്രെഡ് വര്‍ക്കും സ്‌റ്റോണ്‍ വര്‍ക്കുമൊക്കെ ഇതിന്റെ പ്രത്യേകതകളാണ്. യോക്കിലും സ്ലീവിലും കൊടുക്കുന്ന വര്‍ക്കുകളും ബോര്‍ഡറിലും നല്‍കിയാണിത് വ്യത്യസ്തമാക്കുന്നത്. ലെഗ്ഗിന്‍സിനൊപ്പമാണിത് കൂടുതല്‍ ഇണങ്ങുക.

4. സൈഡ് ലെയേഡ് കുര്‍ത്തി


ഫ്രോക്ക് ഡിസൈനിലുള്ള കുര്‍ത്തിയാണെങ്കിലും രണ്ടുവശങ്ങളിലും ലെയറുകള്‍ നല്‍കിയിട്ടുണ്ട്. ഫുള്‍ സ്ലീവുള്ള കോട്ട് ടോപ്പ് പോലെയാണ് തോന്നുക. സെമി നെക്ക് ലൈന്‍ ഡിസൈനും ത്രെഡ് വര്‍ക്കും നല്‍കിയാല്‍ സ്ലീവിന്റെയും നെക്കിന്റെയും ഭംഗി ഇരട്ടിയാകും. ട്രെയില്‍ കട്ട്, ടെയില്‍ കട്ട് കുര്‍ത്തികള്‍ ഈ ഗണത്തില്‍ പെടുന്നവയാണ്.

5. അംബ്രല്ല കട്ട് കുര്‍ത്തി


കോളജ് ബ്യൂട്ടിയായി തിളങ്ങുന്ന കുര്‍ത്തികളാണിത്. കോളര്‍ പാക്ക് ഡിസൈനോടു കൂടിയ അംബ്രല്ല കട്ട് കുര്‍ത്തികള്‍ ലെഗ്ഗിന്‍സിനൊപ്പവും ജീന്‍സിനൊപ്പവും നന്നായി ഇണങ്ങും. മുട്ടറ്റം വരെയാണിതിന്റെ സാധാരണയുള്ള ഇറക്കം. താരതമ്യേന ഇറക്കം കുറഞ്ഞ കുര്‍ത്തികളാണ് അംബ്രല്ല കട്ടിന് കൂടുതല്‍ ഇണങ്ങുക.

6.ലെഗ്തി കുര്‍ത്തി


പാദം വരെ ഇറക്കമുള്ള കുര്‍ത്തിയും ഇപ്പോള്‍ താരമാണ്. ഡിസൈനര്‍ കുര്‍ത്തികളില്‍ തന്നെ ബീഡ്‌സ് വര്‍ക്കും ത്രെഡ് വര്‍ക്കുമൊക്കെ ചെയ്യാറുണ്ട്. ലോംഗ് സ്ലീവും വ്യത്യസ്തമായ പാറ്റേണുകളും കോണ്‍ട്രാസ്റ്റ് നിറങ്ങളുമൊക്കെയാണിതിന്റെ ഹൈലൈറ്റ്. ഒപ്പം ഹെവി ആക്‌സസറീസും കൂടിയായാല്‍ പിന്നെ താരമാകുമെന്നതില്‍ സംശയമില്ല.
uploads/news/2018/09/250248/trendkuriths200918b.jpg

7. എ-ലൈന്‍ ബട്ടണ്‍ കുര്‍ത്തി


ഡബിള്‍ ലെയേഡ് കുര്‍ത്തികളുടെ മറ്റൊരു ഡിസൈനാണിത്. ഫ്‌ളെയര്‍ കട്ടില്‍ എ ഷേപ്പ് നല്‍കുന്ന ഒരു പാനല്‍ ഇതിനുണ്ടാകും. അതില്‍ത്തന്നെ ബട്ടണുകളും ഘടിപ്പിച്ചിട്ടുണ്ടാകും. എംബ്രോയ്ഡറി ഡിസൈനും, പാറ്റേണുകളുമൊക്കെ കൂടുതല്‍ വരുന്ന ഒരു ഡിസൈനാണിത്. ഇടയ്ക്ക് ബെല്‍റ്റ് പോലെയുള്ള സ്ട്രാപ്പും ചെയ്യുന്ന കുര്‍ത്തികളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം എതിനിക് ജാക്കറ്റുകള്‍ ധരിച്ചും ചിലര്‍ കുര്‍ത്തിയെ വ്യത്യസ്തമാക്കാറുണ്ട്.

8. പെപ്ലം/ ഫ്രോക്ക് കുര്‍ത്തി


ഇറക്കം കുറഞ്ഞ ലെയര്‍ ഫ്രോക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഡിസൈനാണിത്. വണ്ണം കുറവുള്ളവര്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന വേഷമാണിത്. ഗാഗ്ര ചോളി ഡിസൈനും ചുങ്കിടി ഡിസൈനുമൊക്കെയാണിതിന് കൂടുതല്‍ ഇണങ്ങുക. ജീന്‍സിനൊപ്പമാണ് പെണ്‍കുട്ടികളിത് കൂടുതല്‍ ധരിക്കുന്നത്. ഏതൊരു ശരീരപ്രകൃതിക്കുമിത് ഇണങ്ങും.

9. അസിമിട്രിക് കുര്‍ത്തി


പല നീളത്തിലുള്ള കട്ടിംഗുകളും ഫ്‌ളാറ്ററുകളുമൊക്കെയുള്ള ഡിസൈനാണിത്. നീളം കുറഞ്ഞതും കൂടിയതുമായ കുര്‍ത്തികള്‍ ഇക്കൂട്ടത്തിലുണ്ട്. ലെഗ്ഗിന്‍സിനൊപ്പവും ചുരിബോട്ടം പാന്റിനൊപ്പവുമിത് ധരിക്കാം. ലെയര്‍ കട്ടുകളും പ്രിന്റുകളുമൊക്കെയിതില്‍ വരാറുണ്ട്.

10. സ്‌ട്രെയിറ്റ് കുര്‍ത്തി വിത്ത് സ്‌കര്‍ട്ട്


ഇറക്കമുള്ള സ്‌കര്‍ട്ടിനൊപ്പം ധരിക്കാവുന്ന സൈഡ് സ്ലിറ്റ് കുര്‍ത്തിയാണിത്. ഇറക്കമുള്ളതും അല്ലാത്തതുമായ കുര്‍ത്തികള്‍ സ്‌കര്‍ട്ടിനൊപ്പം ധരിക്കാം. വിശേഷാവസരങ്ങളില്‍ വ്യത്യസ്തമായി തിളങ്ങാനിത് സഹായിക്കും. സ്‌ട്രെയിറ്റ് റെഗുലര്‍ കുര്‍ത്തികളാണ് സ്‌കര്‍ട്ടിനൊപ്പം കൂടുതല്‍ ഇണങ്ങുക.
uploads/news/2018/09/250248/trendkuriths200918c.jpg

11. അന്‍ഗ്രഘ കുര്‍ത്തി


ടൂണിക്‌സിന്റെ മറ്റൊരു വകഭേദമാണിത്. ഒരു വശത്തു നിന്ന് മറുവശത്തേക്ക് സ്ട്രാപ്പുകള്‍ വഴി ഘടിപ്പിക്കുന്നതു പോലെ ഡിസൈനാണിത്. ഘടിപ്പിക്കുന്ന വശത്ത് ഹാംഗിങുകളും ബീഡ്‌സുകളുമൊക്കെ വച്ച് കൂടുതല്‍ ട്രെന്‍ഡിയാക്കാറുമുണ്ട്. കുര്‍ത്തികളിലെ ഏറ്റവും പുതിയ ഡിസൈനാണിത്.

12. ഫ്രണ്ട് സ്ലിറ്റ് കുര്‍ത്തി


നീളത്തിലുള്ള സ്ലീവുകളുണ്ടെങ്കിലും കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള ഇന്നര്‍ പോര്‍ഷനാണിതിന്റെ പ്രത്യേകത. ഇന്നര്‍ പോര്‍ഷനില്ലാതെയുള്ള സ്ലിറ്റ് കുര്‍ത്തികളും ജീന്‍സിനൊപ്പം തിളങ്ങുന്നുണ്ട്. ഇന്നര്‍ ലെയറുള്ള കുര്‍ത്തികള്‍ ലെഗ്ഗിന്‍സിനൊപ്പവും അല്ലാത്തവ ജീന്‍സിനൊപ്പവുമാണ് ട്രെന്‍ഡാകുന്നത്.

ലക്ഷ്മി ബിനീഷ്

Ads by Google
Thursday 20 Sep 2018 04.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW