Sunday, December 16, 2018 Last Updated 3 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 20 Sep 2018 04.21 PM

ക്ഷേത്രങ്ങളില്‍ പുഷ്പാഞ്ജലി അല്ലെങ്കില്‍ അര്‍ച്ചന നടത്തുന്നതിന്റെ പ്രാധാന്യം

uploads/news/2018/09/250249/joythi200918.jpg

ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തര്‍ ഏറ്റവും തിരഞ്ഞെടുക്കുന്ന ഒരു വഴിപാടാണ് പുഷ്പാഞ്ജലി അല്ലെങ്കില്‍ അര്‍ച്ചന. പുഷ്പാഞ്ജലി നടത്തിയ ശേഷം പ്രസാദം സ്വീകരിക്കേണ്ടതാണ്. ഭക്തരില്‍ ചിലര്‍ പുഷ്പാഞ്ജലി ക്ഷേത്രത്തില്‍ നടത്തുവാന്‍ ഏല്‍പ്പിച്ച ശേഷം പ്രസാദം സ്വീകരിക്കാതെ ശ്രീകോവിലില്‍നിന്നും പുറത്തേയ്ക്ക് കടക്കുന്നതു കാണാറുണ്ട്.

പുഷ്പാഞ്ജലിക്ക് രസീത് ഏല്‍പ്പിക്കുന്ന സമയത്ത് മറ്റു പൂജകള്‍ നടക്കുന്ന സമയമാണെങ്കില്‍ പൂജാരി കുറച്ചു സമയം കഴിഞ്ഞ് വരാനായി പറയുന്ന സന്ദര്‍ഭവും ഉണ്ടാകാറുണ്ട്. കഴിയുന്നത്രയും പ്രസാദം സ്വീകരിച്ച ശേഷം ക്ഷേത്രത്തില്‍നിന്നും മടങ്ങാന്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഉത്തമമായിരിക്കും.

പ്രസാദം സ്വീകരിച്ച ശേഷം പ്രസാദത്തിലുള്ള പുഷ്പം ശിരസ്സിലോ, ചെവിയിലോ ധരിക്കാവുന്നതാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും അണിയാവുന്നതാണ്. പുരുഷന്മാര്‍ക്ക് മാറിലും അണിയാം. ശ്രീകോവിലിനകത്തുനിന്ന് പ്രസാദം തൊടുകയോ, കഴിക്കുകയോ ചെയ്യരുത്.

പുഷ്പാഞ്ജലിയിലെ അഞ്ജലി ഇവിടെ ഉദ്ദേശിക്കുന്നത് കൂപ്പുകൈകളോടെയുള്ള സമര്‍പ്പണമാണ്. ഇത്തരത്തില്‍ പുഷ്പങ്ങളെ സമര്‍പ്പിക്കുമ്പോഴാണ് പുഷ്പാഞ്ജലിയാകുന്നത്. പുഷ്പാഞ്ജലിക്കു വേണ്ടി വീട്ടുമുറ്റത്തെ പുഷ്പങ്ങള്‍ ലഭ്യമാക്കാമെങ്കില്‍ ഏറ്റവും ഉത്തമമായിരിക്കും.

കുളിച്ച് ശരീരശുദ്ധിയോടു കൂടിയും ഇഷ്ട മന്ത്രങ്ങള്‍ ഉരുവിട്ടുമാണ് പൂക്കള്‍ പറിക്കേണ്ടത്. ഭഗവാനു സമര്‍പ്പിക്കാനുള്ളതാണെന്ന ചിന്തയും ഭക്തിയും മനസ്സില്‍ ഉണ്ടായിരിക്കണം.

സുനില്‍ വല്ലത്ത്, മൊ: 9447415140

Ads by Google
Thursday 20 Sep 2018 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW