Tuesday, October 23, 2018 Last Updated 7 Min 50 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Thursday 20 Sep 2018 07.10 PM

മുല്ലപ്പള്ളി രാമചന്ദ്രന് തലവേദനയാകാന്‍ കെ. സുധാകരന്‍ ? ഹസനെ വെറും കൈയോടെ ഇറക്കിവിട്ടു; കോണ്‍ഗ്രസ് ഗ്രൂപ്പുകളിലെ അസംതൃപ്തര്‍ തമ്മിലടി തുടങ്ങി

പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുല്ലപ്പള്ളി ഏറെ വേണ്ടപ്പെട്ടവനാണെങ്കില്‍ ഇവിടെ കൂടുതല്‍ ജനസമ്മിതിയുള്ളത് സുധാകരനാണ്. ഈ പ്രശ്‌നങ്ങള്‍ തന്നെ ഇരുവരും തമ്മിലുള്ള അധികാരതര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Mullalppalli Ramachandran, K. sudhakaran

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂട്ടായ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഹൈക്കമാന്‍ഡ് നടപടി കേരളത്തിലെ കോണ്‍ഗ്രസിന് തലവേദനയാകും. മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റും കെ. സുധാകരന്‍, എം.ഐ. ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരുമായി രൂപീകരിച്ചിരിക്കുന്ന ഈ പുതിയ സംവിധാനം പുത്തരിയില്‍ തന്നെ കല്ലുകടിയാകുമെന്നാണ് സൂചനകള്‍. മാത്രമല്ല, നിലവിലെ സംഘടിത ഗ്രൂപ്പുകളെ പോലും പ്രതിസന്ധിയിലാക്കികൊണ്ട് അവയ്ക്കുള്ളില്‍ നിന്നുതന്നെ അസംതൃപ്തരുടെ മറ്റൊരു കൂട്ടായ്മ രൂപപ്പെടുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

മുല്ലപ്പള്ളി രാമചന്ദ്രന് ഏറ്റവും വലിയ തലവേദനയാകാന്‍ പോകുന്നത് കെ. സുധാകരന്‍ തന്നെയായിരിക്കും. സുധാകരനും മുല്ലപ്പള്ളിയും തമ്മില്‍ നേരത്തെമുതല്‍ തന്നെ അത്ര നല്ല രസത്തിലല്ല. കണ്ണൂരിലെ ലോക്‌സഭാസീറ്റുമായി ബന്ധപ്പെട്ട് വളരെ മുമ്പുതന്നെ അവര്‍ തമ്മില്‍ തര്‍ക്കങ്ങളും നിലവിലുണ്ട്. മാത്രമല്ല, പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുല്ലപ്പള്ളി ഏറെ വേണ്ടപ്പെട്ടവനാണെങ്കില്‍ ഇവിടെ കൂടുതല്‍ ജനസമ്മിതിയുള്ളത് സുധാകരനാണ്. ഈ പ്രശ്‌നങ്ങള്‍ തന്നെ ഇരുവരും തമ്മിലുള്ള അധികാരതര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയപ്പോള്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഇതിലുമുണ്ടാകുമെന്ന് പലരും വിലയിരുത്തുന്നുമുണ്ട്.

ഇന്ന് കെ. സുധാകരന്‍ നടത്തിയ പ്രസ്താവനയിലും അത് വ്യക്തമാണ്. ഇത് തന്റെ ലക്ഷ്യത്തിലേക്ക് പോകുന്നതിന് കളിക്കുന്നതിനുള്ള കോര്‍ട്ടാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ഈ പദവി സുധാകരന്‍ നല്ല രീതിയില്‍ ഉപയോഗിക്കുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അത് മുല്ലപ്പള്ളിക്ക് മുന്നോട്ടുള്ള യാത്ര ദുഷ്‌ക്കരമാകും.

അതുപോലെത്തന്നെ സംസ്ഥാനത്തെ പല നേതാക്കള്‍ക്കും ഈ തീരുമാനത്തോട് കടുത്ത അതൃപ്തിയുണ്ട്. പ്രത്യേകിച്ച് നിലവിലെ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്. തന്നോട് ഹൈക്കമാന്‍ഡും ഇവിടുത്തെ നേതാക്കളും നീതി കാട്ടിയില്ലെന്ന വികാരം അദ്ദേഹത്തിനുണ്ട്. പുതിയ പ്രസിഡന്റിനെ നിയമിക്കുമെന്ന് നേരത്തെതന്നെ അറിയാമായിരുന്നെങ്കിലും അദ്ദേഹത്തിന് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം നല്‍കി അപമാനം ഒഴിവാക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കെ. മുരളീധരനെ കെ.പി.സി.സി പ്രസിഡന്റാക്കുന്നതിനായി തെന്നല ബാലകൃഷ്ണപിള്ളയെ വെറും കൈയോടെ ഇറക്കിവിട്ടതുപോലെയാണ് ഹസ്സനോടും കാട്ടിയതെന്നാണ് പൊതുവിലുള്ള പരാതി. ഇതില്‍ ഒരുവിഭാഗം നേതാക്കള്‍ അതൃപ്തരാണ്. ഭാവിയില്‍ ഈ അസംതൃപ്തരുടെ കൂട്ടായ്മ പാര്‍ട്ടിക്ക് ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW