Sunday, December 16, 2018 Last Updated 28 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 22 Sep 2018 03.15 PM

വാസ്തു ശാസ്ത്രത്തില്‍ ദിക് പരിച്‌ഛേദം എന്നാല്‍ എന്താണ് ?

uploads/news/2018/09/250618/joythi220918a.jpg

വാസ്തുവിദ്യയില്‍ നിര്‍മ്മിതികളുടെ അഭിമുഖത്വം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ. സൂര്യച്ഛായ അനുസരിച്ച് ദിക്കുകളുടെ സൂക്ഷ്മ നിര്‍ണ്ണയം നടത്തുന്ന രീതിക്കാണ് ദിക് പരിച്‌ഛേദമെന്ന് പറയുന്നത്. ഇതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതും ജ്യോതിഷ തത്വങ്ങളാണ്.

വേദാംഗമായ ജ്യോതിഷം ഏറ്റവും പുരാതനവും മറ്റേത് ശാസ്ത്രങ്ങളുമായും ബന്ധപ്പെട്ടതുമാണ്. വാസ്തു ശാസ്ത്രവുമായും ജ്യോതിഷത്തിന് ബന്ധമുണ്ട്. ഇവിടെ വാസ്തു വിദ്യയില്‍ ഉപയോഗിച്ചുവരുന്ന ജ്യോതിഷഭാഗങ്ങളെക്കുറിച്ച് വിശദമാക്കാം. ഫലങ്ങളെക്കുറിച്ചല്ല, ശാസ്ത്രീയ വശങ്ങളെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.

1. ഗൃഹ- ഭൂമി യോഗങ്ങള്‍:


ഒരു ജാതകത്തിലെ ലഗ്നവും നാലാം ഭാവവുമാണ് ഭൂമി-ഗൃഹയോഗങ്ങളെ സംബന്ധിച്ചുള്ള സൂചനകള്‍ നല്‍കുന്ന ഭാവങ്ങള്‍. മറ്റേതൊരു ഭാവത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലെ തന്നെ 4-ാം ഭാവത്തിന്റെയും ശുഭാശുഭങ്ങള്‍ ചിന്തിക്കണം. 'ജാതകതത്വത്തില്‍' 45 ഓളവും 'പ്രശ്‌നാനുഷ്ഠാനപദ്ധതിയില്‍' 30 ശ്ലോകങ്ങളിലും വാസഭൂമി- ഗൃഹയോഗങ്ങളെ വിസ്തരിച്ചിട്ടുണ്ട്. അതെല്ലാം ഫലഭാഗമാണ്.

2. മുഹൂര്‍ത്തം:


ഭൂ പരിഗ്രഹം മുതല്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ശുഭ മുഹൂര്‍ത്തം പരിഗണിച്ചാണ് ചെയ്തുവരുന്നത്.

3. ആയാദി ഷഡ് വര്‍ഗ്ഗങ്ങള്‍:


ആയം-വ്യയം, വാരം, നക്ഷത്രം, തിഥി, വയസ്സ്, രാശി എന്നിവയാണ് ആയാദി ഷഡ് വര്‍ഗ്ഗങ്ങള്‍. ഇവയ്‌ക്കൊക്കെ പക്ഷാന്തരങ്ങളുമുണ്ട്.

ആയം- നിര്‍ദ്ദിഷ്ട ചുറ്റളവിനെ 8 കൊണ്ട് ഗുണിച്ച് പര്‍വ്വത്തിലാക്കി 12 കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന ശിഷ്ട സംഖ്യ.

വ്യയം- ചുറ്റിനെ 3 കൊണ്ട് പെരുക്കി പദത്തിലാക്കി 14 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം.

വാരം- ചുറ്റിനെ 8 കൊണ്ട് പെരുക്കി പര്‍വ്വത്തിലാക്കി 7 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം.
നക്ഷത്രം- ചുറ്റിനെ 8 കൊണ്ട് പെരുക്കി പര്‍വ്വത്തിലാക്കി 27 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം.

തിഥി- ചുറ്റിനെ 8 കൊണ്ട് പെരുക്കി പര്‍വ്വത്തിലാക്കി 30 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം. കറുത്തവാവിന് ശേഷമുള്ള ശുക്ലപക്ഷ പ്രഥമ മുതലാണ് കണക്കാക്കി ത്തുടങ്ങുന്നത്.
വയസ്സ്- ചുറ്റിനെ 8 കൊണ്ട് പെരുക്കി പര്‍വ്വത്തിലാക്കി 27 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ഹരണഫലം.

രാശി- ചുറ്റിനെ 8 കൊണ്ട് പെരുക്കി പര്‍വ്വത്തിലാക്കി 12 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം.
ഇവിടെ വ്യയമൊഴിച്ചുള്ളവയെല്ലാം പര്‍വ്വത്തിലും വ്യയം പദത്തിലുമാണെന്ന് ശ്രദ്ധിക്കുക.

4. ദിക് പരിച്‌ഛേദം:


വാസ്തുവിദ്യയില്‍ നിര്‍മ്മിതികളുടെ അഭിമുഖത്വം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ. സൂര്യച്ഛായ അനുസരിച്ച് ദിക്കുകളുടെ സൂക്ഷ്മ നിര്‍ണ്ണയം നടത്തുന്ന രീതിക്കാണ് ദിക് പരി
ച്‌ഛേദമെന്ന് പറയുന്നത്. ഇതില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതും ജ്യോതിഷ തത്വങ്ങളാണ്.

5. ഭൂമി ജാതകം, നക്ഷത്രപ്പൊരുത്തം:


ഭൂമിദോഷം ആലോചിക്കാനുള്ള പ്രശ്‌നചിന്തയില്‍ ഭൂമിയുടെ പേരിന്റെ ആദ്യാക്ഷരം കൊണ്ട് ലഗ്നരാശി നിര്‍ണയിക്കുന്നു. അ, ക, ല- മേടം, ആ, ങ, വ- ഇടവം, ഇ, ച, ഴ- മിഥുനം, ഈ, ഞ, ള- കര്‍ക്കടകം എന്നിങ്ങനെ ഓരോ രാശിക്കും അക്ഷരങ്ങള്‍ കല്പിച്ചിരിക്കുന്നു. ഈ ലഗ്നരാശിയെ ആധാരമാക്കി ഫലനിരൂപണം നടത്തുന്നു.

നക്ഷത്രപ്പൊരുത്തം നോക്കുന്നത് ഗൃഹനാഥനെ വരനായും, ഗൃഹത്തെ വധുവായും പരിഗണിച്ചാണ്. പറമ്പിന്റെ പേരിന്റെ ആദ്യാക്ഷരം കൊണ്ട് (അവകഹഡാദി വിധി) നക്ഷത്രം കണക്കാക്കുന്നു.

6. കൂപ വിധി:


ചന്ദ്രഗുപ്തീ ചക്രത്തില്‍ ചന്ദ്രന്റെ നക്ഷത്ര സ്ഥിതി കണക്കാക്കി ജല ലഭ്യത നിശ്ചയിക്കുന്ന ഒരു രീതി നിലവിലുണ്ട്. മാത്രമല്ല, ഉറവ് എവിടെനിന്നായിരിക്കുമെന്നും മറ്റുമുള്ള കാര്യങ്ങളും കണ്ടെത്തുന്നു.

കെ.സി. അശോക് തമ്പാന്‍

Ads by Google
Saturday 22 Sep 2018 03.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW