Wednesday, December 19, 2018 Last Updated 26 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 23 Sep 2018 01.46 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/09/250839/azcha.jpg

അശ്വതി: പുതിയ ഭക്ഷണ വസ്‌തുക്കള്‍ രുചിക്കാന്‍ അവസരം. അനാവശ്യ വിവാദങ്ങളില്‍ ചെന്നുചാടാതെ ശ്രദ്ധിക്കുക. സാമ്പത്തിക വിഷമതകള്‍ മറികടക്കും. വ്യവഹാരങ്ങളില്‍ വിജയം. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കും. ആവശ്യത്തിലധികം മാനസികസംഘര്‍ഷം. വിശ്രമം കുറയും.

ഭരണി: യാത്രകളില്‍ സന്തോഷം ലഭിക്കും. കുടുംബസുഖ വര്‍ദ്ധന. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. ഭക്ഷണസുഖം ലഭിക്കും. പുതിയ വസ്‌ത്ര-ആഭരണ ലാഭം. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും. പിന്നീട്‌ ഉപയോഗമില്ലാത്ത വസ്‌തുക്കള്‍ക്കായി പണം ചെലവിടും. ബന്ധുക്കളില്‍ നിന്ന്‌ അകാരണമായ എതിര്‍പ്പുണ്ടാകും.

കാര്‍ത്തിക: സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഇരുചക്ര വാഹനം മൂലം ധനനഷ്‌ടം. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങള്‍ സാധിക്കും. ദേഹസുഖം കുറയും. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍.

രോഹിണി: സന്താനങ്ങളുടെ ആവശ്യത്തിനായി യാത്രകള്‍. പുതിയ ജോലികളില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കും. സകുടുംബ യാത്രകള്‍നടത്തും. തൊഴില്‍സംബന്ധമായ യാത്രകള്‍ വേണ്ടിവരും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും.

മകയിരം: പണമിടപാടുകളില്‍ നേട്ടം. ബന്ധുഗുണമനുഭവിക്കും. യാത്രകള്‍ വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം. സാമ്പത്തിക നേട്ടം കൈവരിക്കാന്‍ കഴിയും. മാതാവിനോ, മാതൃജനങ്ങള്‍ക്കോ അരിഷ്‌ടത. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍.

തിരുവാതിര: പഠനത്തിലും ജോലിയിലും അലസത. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കും. സഞ്ചാരക്ലേശം മൂലം ക്ഷീണം. കടബാദ്ധ്യതയില്‍ നിന്ന്‌ മോചനം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സല്‍കര്‍മ്മങ്ങള്‍ക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമമായ ഉയര്‍ച്ച.

പുണര്‍തം: ഭക്ഷണസുഖമുണ്ടാവും. സുഹൃത്തുക്കള്‍വഴി നേട്ടം. ധനപരമായ പുരോഗതി. അപവാദത്തില്‍ അകപ്പെടാതെ ശ്രദ്ധിക്കുക. തൊഴില്‍പരമായി ദിനം അനുകൂലം. തൊഴിലില്‍ അനുകൂലമായ സാഹചര്യം. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

പൂയം: അവിചാരിത യാത്രകള്‍ വേണ്ടിവരും. മാനസിക സന്തോഷം വര്‍ദ്ധിക്കും. സുഹൃത്തുക്കള്‍ ഒത്തുചേരും. ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തടസ്സങ്ങള്‍ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും.

ആയില്യം: ബിസിനസ്സില്‍ പണച്ചെലവ്‌ അധികരിക്കും. ദമ്പതികള്‍ ഒന്നിച്ച്‌ യാത്രകള്‍ നടത്തും. തൊഴില്‍രംഗത്തു നിന്ന്‌ അവധിയെടുക്കും. പുണ്യസ്‌ഥല സന്ദര്‍ശനം നടത്തും. യാത്രയ്‌ക്കായി പണച്ചെലവ്‌, ത്വക്‌ രോഗ സാദ്ധ്യത.

മകം: പുതിയ പദ്ധതികളെക്കുറിച്ച്‌ ആലോചിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. മനസ്സിന്റെ സന്തോഷം വര്‍ദ്ധിക്കും. പണച്ചെലവധികരിക്കും. കുടുംബസമേത യാത്രകള്‍ നടത്തും. ഭൂമിയില്‍ നിന്നുള്ള ധനലാഭം. അയല്‍വാസികളുടെ സഹായം ലഭിക്കും.

പൂരം: ബന്ധുക്കളില്‍നിന്നുള്ള അകല്‍ച്ച അവസാനിക്കും. സന്താനങ്ങള്‍ക്ക്‌ രോഗാരിഷ്‌ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്‌നങ്ങള്‍. ധനപരമായി അനുകൂലം. സന്താനങ്ങള്‍ക്ക്‌ പുരോഗതി. പുതിയ കോഴ്‌സുകളില്‍ പ്രവേശനം. വിശ്രമം കുറയും.

ഉത്രം: ഭൂമിയില്‍ നിന്നുള്ള ധനലാഭം. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂല ഉത്തരവുകള്‍ ലഭിക്കാം. തൊഴില്‍പരമായ മേന്മ. അലസത പിടികൂടും. സന്താനങ്ങള്‍ക്ക്‌ പുരോഗതി. വിദേശത്തുനിന്ന്‌ തിരികെ നാട്ടിലെത്തും. സുഹൃദ്‌ സഹായം ലഭിക്കും. ധനപരമായ ചെലവുകള്‍ വര്‍ദ്ധിക്കും.

അത്തം: പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരും. വിവാഹാലോചനകളില്‍ പുരോഗതി. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍. ബിസിനസ്സില്‍ ധനനഷ്‌ടം. ഭക്ഷണസുഖം കുറയും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ചിത്തിര: സാമ്പത്തിക കാര്യങ്ങളില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടുനിറഞ്ഞ യാത്രകള്‍. സഹപ്രവര്‍ത്തകര്‍ നിമിത്തമായി മനോവിഷമം. സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തും. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍.

ചോതി: സാമ്പത്തിക വിഷമം നേരിടും. സ്വത്തുസംബന്ധമായ സംസാരങ്ങള്‍ ഉണ്ടാവാം. വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ലോട്ടറിയില്‍നിന്ന്‌ ചെറിയ സാമ്പത്തിക ലാഭം. ബിസിനസ്സില്‍ നേട്ടം.

വിശാഖം: ചികിത്സകളില്‍ കഴിയുന്നവര്‍ക്ക്‌ പൊതുവെ അനുകൂല വാരമല്ല. ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. ജലദോഷം, പനി എന്നിവ പിടിപെടുവാന്‍ സാദ്ധ്യത. കടങ്ങള്‍ കുറയും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും.

അനിഴം: അമിതമായ ചെലവിനെതിരെ ജാഗ്രത പാലിക്കുക, യാത്രകള്‍ വേണ്ടി വരും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധന വരുമാനം. ഭാഗ്യപരീക്ഷണങ്ങളില്‍ ചെറിയ നേട്ടം. ബിസിനസ്സ്‌ പുഷ്‌ടിപ്പെടും. തൊഴില്‍പരമായ നേട്ടങ്ങള്‍. സന്താനങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

തൃക്കേട്ട: ധനപരമായി അനുകൂലം. സുഹൃത്തുക്കളുമായി ഒത്തുചേരല്‍. തൊഴില്‍പരമായ നേട്ടം. വിവാഹാലോചനകളില്‍ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. മുന്‍പിന്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. തൊഴില്‍രംഗത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകും.

മൂലം: ബന്ധുജങ്ങളുമായി നിലനിന്നിരുന്ന കലഹം ശമിക്കും. സന്താനഗുണ വര്‍ദ്ധന. രോഗദുരിതത്തില്‍ ശമനം. പണമിടപാടുകളില്‍ നേട്ടം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. അന്യരില്‍ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖം കുറഞ്ഞിരിക്കും.

പൂരാടം: കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം. ഭൂമി വില്‍പ്പന തീരുമാനമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന്‌ നേട്ടം. സുഹൃദ്‌ ഗുണം വര്‍ദ്ധിക്കും. സര്‍ക്കാര്‍ ആനുകൂല്യം. സുഹൃത്തുക്കളുമായി സഞ്ചരിക്കും. ഭാഗ്യപരീക്ഷണത്തിന്‌ പണം മുടക്കും.

ഉത്രാടം: സ്വയംതൊഴിലില്‍ ധനനഷ്‌ടം. ശാരീരികവും മാനസികവുമായ ക്ഷീണം. പ്രധാന തൊഴിലില്‍ നിന്ന്‌ അവധിയെടുത്ത്‌ മാറി നില്‍ക്കേണ്ടി വരും. ഉദ്ദിഷ്‌ട കാര്യങ്ങളില്‍ വിജയം കാണില്ല. ബന്ധുഗുണം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം മുടക്കും. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ യാത്രകള്‍.

തിരുവോണം: സ്വത്തുസംബന്ധമായ തര്‍ക്കത്തില്‍ തീരുമാനം. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. ബന്ധുക്കള്‍ തമ്മില്‍ ഭിന്നത. ദാമ്പത്യപരമമായ പ്രശ്‌നങ്ങള്‍ ശമിക്കും. സാമ്പത്തികമായി വിഷമതകള്‍ നേരിടും. പണം നല്‍കാനുള്ളവരില്‍ നിന്ന്‌ അകന്നു നില്‍ക്കും. സന്താനങ്ങള്‍ക്ക്‌ അരിഷ്‌ടത.

അവിട്ടം: വാഹന കൈകാര്യം ചെയ്യമ്പോള്‍ ശ്രദ്ധിക്കുക. വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പൊതുരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും. സുഹൃദ്‌ സഹായം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. ഔഷധ സേവ വേണ്ടിവരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചതയം: ആഗ്രഹങ്ങള്‍ നിറവേറും. രോഗദുരിതത്തില്‍ ശമനം. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങള്‍ പിടിപെടാം. തൊഴില്‍പരമായ മാറ്റങ്ങള്‍. അനാവശ്യ മാനസിക ഉത്‌ക്കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും.

പൂരൂരുട്ടാതി: ബന്ധുജന സമാഗമം ഉണ്ടാകും. ഉദരസംബന്ധമായ വിഷമതകള്‍ക്കായി ഔഷധസേവ വേണ്ടിവരും അടുത്ത ബന്ധുക്കള്‍ക്ക്‌ രോഗദുരിത സാദ്ധ്യത. പണമിടപാടുകളില്‍ നഷ്‌ടം സംഭവിക്കാന്‍ സാദ്ധ്യത. ആഹാരകാര്യത്തില്‍ ശ്രദ്ധ കുറയും. സര്‍ക്കാരിലേക്ക്‌ പിഴ അടയ്‌ക്കേണ്ടി വരും.

ഉത്രട്ടാതി: വ്യവഹാര വിജയം. യാത്രകള്‍ വേണ്ടിവരും. സാമ്പത്തികപരമമായ നേട്ടം കൈവരിക്കും. മനസ്സിന്‌ സന്തോഷസൂചകമായ വാര്‍ത്തകള്‍ കേള്‍ക്കും. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ അരിഷ്‌ടത. സഞ്ചാരക്ലേശം അനുഭവിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.

രേവതി: ജീവിതപങ്കാളിക്ക്‌ നേട്ടങ്ങള്‍. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. തൊഴിലില്‍ നല്ല മാറ്റങ്ങള്‍. നേട്ടങ്ങള്‍ മാനസിക സന്തോഷം വര്‍ദ്ധിക്കും. കടമിടപാടുകള്‍ കുറയ്‌ക്കാന്‍ കഴിയും. വിദേശജോലിക്കുള്ള ശ്രമത്തില്‍ വിജയിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

.

Ads by Google
Sunday 23 Sep 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW