എം.ജി.
പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായവര്‍ക്കായി അദാലത്ത്; കനിവ് - 2018 25ന്
പ്രളയത്തില്‍ വിദ്യാഭ്യാസ രേഖകള്‍ നഷ്ടമായവര്‍ക്ക് സഹായമേകി മഹാത്മാഗാന്ധി സര്‍വ്വകലാശാല. നഷ്ടപ്പെട്ട വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കുന്നതിനായി സെപ്റ്റംബര്‍ 25ന് രാവിലെ 10ന് സര്‍വകലാശാലാ ആസ്ഥാനത്ത് കനിവ് 2018 അദാലത്ത് സംഘടിപ്പിക്കുമെന്ന് വൈസ് ചാന്‍സലര്‍ പ്ര?ഫ. സാബു തോമസ് പറഞ്ഞു.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടക്കം ലഭ്യമാക്കാന്‍ സെപ്റ്റംബര്‍ 19 വരെ സര്‍വ്വകലാശാലാ വെബ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കുവാന്‍ അവസരം നല്‍കിയിരുന്നു. ഇതിലൂടെ 617 അപേക്ഷകള്‍ ലഭിച്ചതായി രജിസ്ട്രാര്‍ എം.ആര്. ഉണ്ണി പറഞ്ഞു.
ലഭിച്ച അപേക്ഷകളില്‍ തീര്പ്പുകല്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനുമാണ് വൈസ് ചാന്‍സലറുടെയും സിന്‍ഡിക്കേറ്റ് അംഗങ്ങളുടെയും നേതൃത്വത്തില്‍ 25ന് സര്‍വ്വകലാശാലാ അസംബ്ലിഹാളില്‍ അദാലത്ത് നടത്തുക. അപേക്ഷകര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം.
വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ റവന്യൂ അധികൃതരില്‍ നിന്നുള്ള സാക്ഷ്യപത്രം ലഭ്യമാക്കാത്തവര്‍ അവ അദാലത്തില്‍ നേരിട്ട് നല്‍കണം. സെപ്റ്റംബര്‍ 19ന് ശേഷം ലഭിച്ച അപേക്ഷകള്‍ പിന്നീട് പരിഗണിക്കുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2731560.
പരീക്ഷകള്‍ മാറ്റി
സര്‍വകലാശാലാ യൂണിയന് ഇലക്ഷന് നടക്കുന്നതിനാല്‍ ഒകേ്ടാബര്‍ 10ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ആറും (റീഅപ്പിയറന്‍സ് - 2013ന് മുമ്പുള്ള അഡ്മിഷന്) നാലും (റീഅപ്പിയറന്‍സ് - 2013ന് മുമ്പുള്ള അഡ്മിഷന്/മേഴ്സി ചാന്‍സ്) സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. പരീക്ഷകള്‍ക്ക് മാറ്റമില്ല.
അപേക്ഷാ തീയതി
സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ മൂന്നാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്സ് - പുതിയ സ്കീം) അഞ്ചാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി ത്രിവത്സര എല്‍.എല്‍.ബി. (4 ുാ ീേ 9 ുാ) പരീക്ഷകള്‍ ഒകേ്ടാബര്‍ 11 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ സെപ്റ്റംബര്‍ 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബി.എ. ഇക്കണോമിക്സ് (മോഡല്‍ 2) സി.ബി.സി.എസ്.എസ്./സി.ബി.സി.എസ്. റഗുലര്‍ (സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ജൂണ്‍/ജൂലൈ 2018ന്റെ പ്രാക്ടിക്കല്‍ പരീക്ഷ സെപ്റ്റംബര്‍ 25 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
2018 മെയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ചരിത്രം (സി.എസ്.എസ്. - റഗുലര്‍, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒകേ്ടാബര്‍ 4 വരെ അപേക്ഷിക്കാം.
2018 മെയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് വീണ, വയലിന് (സി.എസ്.എസ്. - റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒകേ്ടാബര്‍ 3 വരെ അപേക്ഷിക്കാം.
കേരള
െടെംടേബിള്
സെപ്റ്റംബര്‍ 28 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകളുടെ െടെംടേബിള് വെബ്െസെറ്റില്‍. 2018 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 25 മുതല്‍ സെന്റ് െമെക്കിള്‍സ് കോളേജ്, ചേര്‍ത്തലയില്‍ ആരംഭിക്കുന്നതാണ്. വിശദമായ െടെംടേബിള് വെബ്െസെറ്റില്‍.
പരീക്ഷാഫലം
2018 ഫെബ്രുവരിയില്‍ നടന്ന നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്െസെറ്റില്‍. 2017 നവംബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ (ഫുള്െടെം/യു.ഐ.എം/ഈവനിംഗ് റഗുലര്‍ 2009 2014 സ്കീം ട്രാവല്‍ ആന്‍ഡ് ടൂറിസം 2014 സ്കീം) പരീക്ഷാഫലം വെബ്െസെറ്റില്‍. 2018 ജൂണില്‍ നടന്ന ഒന്നാം വര്‍ഷ എം.എ മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷന് (പ്രൈവറ്റ് രജിസ്ട്രേഷന്) പരീക്ഷാഫലം വെബ്െസെറ്റില്‍.
2018 ജനുവരിയില്‍ നടന്ന കെമ്പെന്ഡ് ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളും കരട് മാര്‍ക്ക് ലിസ്റ്റും വെബ്െസെറ്റില്‍.
െവെവാ വോസി
2018 ആഗസ്റ്റില്‍ നടന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി/ബി.ബി.എ.എല്‍.എല്‍.ബി/ബി.കോം.എല്‍.എല്‍.ബി പരീക്ഷയുടെ െവെവാ വോസി ഒക്ടോബര്‍ 8 മുതല്‍ അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്െസെറ്റില്‍.
2018 ആഗസ്റ്റില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയുടെ െവെവാ വോസി ഒക്ടോബര്‍ 10 ന് അതതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്െസെറ്റില്‍.
പരീക്ഷാഫീസ്
2018 നവംബര്‍ 7 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷകള്‍ക്കും 9 മുതല്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം പരീക്ഷകള്‍ക്കും പിഴ ഇല്ലാതെ ഒക്ടോബര്‍ 1 വരെയും 50 രൂപ പിഴയോടെ ഒക്ടോബര്‍ അഞ്ചുവരെയും 125 രൂപ പിഴയോടെ ഒക്ടോബര്‍ 9 വരെയും പരീക്ഷാഫീസ് അടയ്ക്കാം. 2004, 2009, 2010, 2011 അഡ്മിഷന് വിദ്യാര്‍ത്ഥികള്‍ക്കു മാത്രം എല്‍.എല്‍.എം രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് 2000 രൂപ അഡിഷണല്‍ മേഴ്സി ചാന്‍സ് ഫീസോടുകൂടി രജിസ്റ്റര്‍ ചെയ്യാം. നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം വിദ്യാര്‍ത്ഥികള്‍ നവംബര്‍ 23 ന് മുന്‍പ് ഡിസര്ട്ടേഷന് സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. (അവസാന പരീക്ഷ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം)
റാങ്ക് ലിസ്റ്റ്
സര്‍വകലാശാലയുടെ കീഴിലുളള യു.ഐ.റ്റികളില് 2018 - 19 വര്‍ഷത്തെ എം.എസ്.ഡബ്യൂ കോഴ്സിലേക്ക് പ്രവേശനം നേടുന്നതിനായ് പ്രവേശന പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അട്സിഥാനത്തില് തയാറാക്കിയ പ്ര?വിഷണല്‍ റാങ്ക് ലിസ്റ്റ് സര്‍വകലാശാല വെബ്െസെറ്റില്‍ ലഭ്യമാണ്.
പരീക്ഷാകേന്ദ്രം
വിദൂര വിദ്യാഭ്യാസ വിഭാഗം സെപ്റ്റംബര്‍ 28 ന് തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ ആന്വല്‍ സ്കീം (പേപ്പര്‍ ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം - ന്യൂ സ്കീം ഡാറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം ആന്‍ഡ് കൊബോള്‍- ഓള്‍ഡ് സ്കീം) പരീക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം പാളയം സെന്ററില്‍ വച്ച് നടത്തുന്നതായിരിക്കും. സമയം 2 മണി മുതല്‍ 5 മണി വരെ. മറ്റു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം ആര്‍ട്സ് കോളേജില്‍ വച്ച് നടത്തും.
ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2018
സ്പോട്ട് അഡ്മിഷന് സെപ്തംബര്‍ 25ന്
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ /യു.ഐ.റ്റി/ ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ 2018-19 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അതത് കോളേജുകളില്‍ വെച്ച് സെപ്തംബര്‍ 25-ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. 25-ാം തീയതി രാവിലെ ഒന്‍പതു മുതല്‍ 12 മണി വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. ഈ സമയത്തിനകം ഹാജരാകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സെപ്തംബര്‍ 26-ന് രാവിലെ പത്ത് മണിക്ക് പ്രവേശനം നടത്തും.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 26-ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട കോളേജുകളില്‍ ഹാജരാകണം. ഏതെങ്കിലും കോളേജില്‍ അഡ്മിഷന് ലഭിച്ച വിദ്യാര്‍ത്ഥികളെ സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്നതല്ല. ഇതുവരെ അഡ്മിഷന് ലഭിക്കാത്തവരെയും എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും (റ്റി.സി ഉള്‍പ്പടെ ) ഹാജരാക്കാന്‍ കഴിയുന്നവരെയുമാണ് സെപ്തംബര്‍ 26-ന് പ്രവേശനത്തിനായി പരിഗണിക്കുക.സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുവാന്‍ അധിക സമയം അനുവദിക്കുന്നതല്ല. വിദ്യാര്‍ത്ഥികളെ നിലവില്‍ ഓപ്ഷന് നല്‍കിയിട്ടുള്ള കോളേജുകളിലേയ്ക്കും കോഴ്സുകളിലേയ്ക്കും മാത്രമേ സ്പോട്ട് അഡ്മിഷനു വേണ്ടി പരിഗണിക്കുകയുള്ളു.സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍െലെന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ബന്ധമായും കോളേജില്‍ ഹാജരാക്കണം.
സ്പോട്ട് അഡ്മിഷന് പരിഗണിക്കുന്ന ഒഴിവുകളുടെ എണ്ണം സര്‍വകലാശാല അഡ്മിഷന് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും. കാറ്റഗറി തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം ബന്ധപ്പെട്ട കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും.