Wednesday, October 17, 2018 Last Updated 33 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 01.10 AM

പുതുശേരി രാമചന്ദ്രനു നവതി : കനലെരിഞ്ഞ കാലത്തിന്റെ യൗവനം

uploads/news/2018/09/251057/bft3.jpg

കനലെരിഞ്ഞകാലത്തിന്റെ യൗവനത്തുടിപ്പായി, പിന്നീട്‌ മലയാള ഭാഷയില്‍ തന്റേതായ സാഹിത്യ സിംഹാസനം തീര്‍ത്ത പുതുശേരി രാമചന്ദ്രന്‍ നവതിയില്‍.
ആലപ്പുഴയുടെ ചുവപ്പിനെ കൂടുതല്‍ ചുവപ്പിച്ച വള്ളികുന്നത്തിന്റെ സമരവീര്യത്തില്‍ നിന്ന്‌ മലയാളത്തിന്റെ ശ്രേഷ്‌ഠ ഭാഷാ പദവിയിലേക്കുള്ള പോരാട്ടത്തിന്റെ ഊര്‍ജമായി മാറിയ ഭാഷാഗവേഷകനാണ്‌ ഇന്ന്‌ നവതി ആഘോഷിക്കുന്ന പുതുശേരി രാമചന്ദ്രന്‍.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കില്‍ വള്ളികുന്നത്ത്‌ 1928 സെപ്‌റ്റംബര്‍ 23 ന്‌ ജനനം. അച്‌ഛന്‍ പോക്കാട്ടു ദാമോദരന്‍പിള്ള. അമ്മ പുതുശേരില്‍ ജാനകിയമ്മ. വള്ളികുന്നത്ത്‌ സംസ്‌ക്യത സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ 14-ാം വയസില്‍ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തിന്റെ ഭാഗമായി.
ഭാരതത്തൊഴിലാളി മാസികയില്‍ ആദ്യ കവിത അച്ചടിച്ചുവന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്‌റ്റും ജയില്‍വാസവും കഴിഞ്ഞു മടങ്ങിവന്നപ്പോള്‍ പുന്നപ്ര-വയലാര്‍ സമര സേനാനികളോടുള്ള പോലീസ്‌ നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ചു. ശൂരനാട്‌ സമരത്തെത്തുടര്‍ന്ന്‌ ശങ്കരനാരായണന്‍തമ്പിയും തോപ്പില്‍ ഭാസിയും ഒളിവിലായതോടെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പുതുശേരി ശൂരനാട്‌ പാര്‍ട്ടി സെക്രട്ടറിയായി. സാഹിത്യത്തില്‍ സജീവമായപ്പോള്‍ കാല്‍പ്പനികതയും വിപ്ലവവും ഒരുപോലെ കവിതകളില്‍ നിറച്ചു. ആദ്യ കവിതാ സമാഹാരത്തിന്‌ നിരൂപകനായ എസ്‌.ഗുപ്‌തന്‍നായരാണ്‌ അവതാരിക എഴുതിയത്‌. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്‌തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശേരി കവിതകള്‍, കണ്ണശരാമായണം(ബാല, യുദ്ധ, സുന്ദര, കിഷ്‌കിന്ധാ കാണ്ഡങ്ങള്‍), പ്രാചീന മലയാളം (75 ലിഖിതങ്ങള്‍), കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്‌ഥാന രേഖകള്‍ എന്നിവയാണ്‌ പ്രധാന കൃതികള്‍.
മഹാകവി മൂലൂര്‍ അവാര്‍ഡ്‌, മഹാകവി പി. അവാര്‍ഡ്‌, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്‌, കണ്ണശ സ്‌മാരക അവാര്‍ഡ്‌, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്‌, അബുദാബി ശക്‌തി അവാര്‍ഡ്‌, എന്‍.വി. കൃഷ്‌ണവാര്യര്‍ അവാര്‍ഡ്‌, കുമാരനാശാന്‍ അവാര്‍ഡ്‌, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി വിശിഷ്‌ടാംഗത്വം, കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഭാഷാ സമ്മാന്‍,എഴുത്തച്‌ഛന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌.

അനില്‍ ചെട്ടികുളങ്ങര

Ads by Google
Monday 24 Sep 2018 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW