Tuesday, October 23, 2018 Last Updated 28 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 09.04 PM

ഭർത്താവിന്റെ ബുക്കില്‍നിന്ന് ഫാദേഴ്‌സ് ഡേ കാർഡ് കണ്ട് ഞെട്ടി ഭാര്യ; 10വര്‍ഷമായി വേറേ ഭാര്യയും കുഞ്ഞുമുണ്ടെന്ന് ഭർത്താവ്; ഹോളിഡേ റൊമാന്‍സ് നടത്തിയ ഒരാളുടെ കഥ

uploads/news/2018/09/251215/fathers-day.jpg

രണ്ട് വിവാഹം കഴിച്ച ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടി. ഓസ്ട്രേലിയക്കാരിയായ ബെലിന്‍ഡയെയാണ് ഭര്‍ത്താവ് ഭര്‍ത്താവ് എഡ്ഡി പത്തുവര്‍ഷത്തോളം കബളിപ്പിച്ചത്. ഭര്‍ത്താവിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം പരിശോധിച്ചപ്പോള്‍ ഭാര്യക്ക് കിട്ടിയത് ഫാദേഴ്സ് ഡേ കാര്‍ഡായിരുന്നു. പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ തനിക്ക് പത്തുവര്‍ഷമായി മറ്റൊരു ബന്ധമുണ്ടെന്നും അതിലൊരു കുഞ്ഞുണ്ടെന്നും എഡ്ഡി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ ഇരട്ടകളായ മക്കളുമായി ഒറ്റയ്ക്ക് താമസിക്കാന്‍ ബെലിന്‍ഡയും തീരുമാനിച്ചു.

യാദൃശ്ചികമായാണ് ഭര്‍ത്താവിന്റെ പുസ്തകം ബെലിന്‍ഡ പരിശോധിച്ചത്. പുസ്തകത്തില്‍ നാറ്റ് എന്ന കുട്ടി നല്‍കിയ ഫാദേഴ്സ് കാര്‍ഡ് എലിന്‍ഡയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ, ബെലിന്‍ഡയ്ക്ക് സംശയമായി. കാര്‍ഡ് കിട്ടി ബെലിന്‍ഡ ചോദ്യം ചെയ്തതോടെ എഡ്ഡി സത്യമെല്ലാം തുറന്നുപറഞ്ഞു. നാറ്റ് തന്റെ മകനാണെന്നും നടാഷ എന്ന സ്ത്രീയുമായി തനിക്ക് പത്തുവര്‍ഷത്തോളമായി ബന്ധമുണ്ടെന്നും എഡ്ഡി പറഞ്ഞു. തന്റെ ജോലിയുടെ പ്രത്യേകതകൊണ്ട് വീട്ടില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവന്ന കാലത്ത് തുടങ്ങിയതാണ് നടാഷയുമായുള്ള ബന്ധമെന്ന് എഡ്ഡി പറഞ്ഞു. തന്റെ ജോലിയെ ഒരു മറയാക്കി രണ്ട് കുടുംബങ്ങളെയും മുന്നോട്ടുകൊണ്ടുപോയിരുന്നതെന്നും എഡ്ഡി പറഞ്ഞു. ഓയില്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിരുന്ന എഡ്ഡി, ഒരുകാലത്ത് എട്ടുദിവസം ജോലി സ്ഥലത്തും ആറുദിവസം വീട്ടിലും എന്നതായിരുന്നു സ്ഥിതി.

ഫാദേഴ്സ് ഡേ കാര്‍ഡ് കിട്ടിയിരുന്നില്ലെങ്കില്‍ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിലൊരു കുട്ടിയുണ്ടെന്നും താനൊരിക്കലും അറിയുമായിരുന്നില്ലെന്ന് ബെലിന്‍ഡ പറഞ്ഞു. ഒരു ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട എഡ്ഡിയുമായി ബെലിന്‍ഡ പെട്ടെന്ന് പ്രണയത്തിലാവുകയും ഒരുവര്‍ഷത്തിനു ശേഷം വിവാഹം കഴിക്കുകയുമായിരുന്നു. എഡ്ഡിയും താനുമായി ഉണ്ടായിരുന്നത് ഹോളിഡേ റൊമാന്‍സ് പോലുള്ള ബന്ധമാണെന്നും ഒരിക്കല്‍പ്പോലും വഴക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും ബെലിന്‍ഡ പറയുന്നു. ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെ, എഡ്ഡി വിട്ടുനില്‍ക്കുന്നത് ഒരു പ്രയാസമായി തോന്നിയിരുന്നു. താന്‍ വേണമെങ്കില്‍ ജോലി ഉപേക്ഷിക്കാമെന്നും മറ്റെന്തെങ്കിലും ജോലി നോക്കാമെന്നും എഡ്ഡി പറയുകയും ചെയ്തു. അതുവേണ്ടെന്ന് ബെലിന്‍ഡ തന്നെയാണ് പറഞ്ഞത്. എഡ്ഡിയുടെ ജീവിതത്തില്‍ താനുണ്ടെന്ന കാര്യം ബെലിന്‍ഡ നടാഷയെയും അറിയിച്ചു. ഇപ്പോള്‍ നടാഷയും എഡ്ഡിയെ വിട്ടുപോയതായാണ് സൂചന.

Ads by Google
Monday 24 Sep 2018 09.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW