Saturday, October 20, 2018 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 04.06 PM

താംബൂലപ്രശ്‌നം അഥവാ വെറ്റില ജ്യോതിഷം

uploads/news/2018/09/251470/joythi250918.jpg

ജ്യോതിഷത്തിലെ പ്രശ്‌നരീതികളിലൊന്നാണ് താമ്പൂലപ്രശ്‌നം അഥവാ വെറ്റില ജ്യോതിഷം. ദൈവീക പ്രതിരൂപമായ വെറ്റില നോക്കി, അതു കൊണ്ടുവന്ന വ്യക്തിയുടെ ശുഭാ-അശുഭ ഫലങ്ങള്‍ കൃത്യമായി പറയാന്‍ പരിണിത പ്രജ്ഞനായ ദൈവജ്ഞന് കഴിയും. താംബൂല പ്രശ്‌നത്തെ മറ്റു പ്രശ്‌നരീതികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്.

1. പ്രശ്‌നം പകല്‍ സമയത്തുമാത്രം ചെയ്യുന്നതാണ്. എന്നാല്‍ താംബൂലപ്രശ്‌നത്തിന് സമയപരിമിതിയില്ല. 24 മണിക്കൂറും ഇതിന് ഉചിതം തന്നെ.
2. പ്രശ്‌നത്തില്‍ ആരൂഢം തടയപ്പെടാം. എങ്കില്‍ ഫലപ്രവചനം പാടില്ല. അപ്പോള്‍ കഷ്ടപ്പാടും, ദുരിതങ്ങളുമായി ആശ്വാസത്തിന്റെ തുരുത്തുതേടിയെത്തിയ വ്യക്തിയുടെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ താംബൂല പ്രശ്‌നത്തില്‍ ആരൂഢം തടയില്ല.
3. പ്രശ്‌നത്തില്‍ ദൈവജ്ഞന്റെ പ്രവചനം മാത്രമുള്ളപ്പോള്‍, താംബൂലത്തില്‍ തെളിയുന്ന ഫലസൂചനകള്‍ അതുകൊണ്ടുവന്ന വ്യക്തിക്ക് (പൃശ്ചകന്‍) നേരിട്ടു ബോധ്യപ്പെടും.
4. വെറ്റിലയില്‍ പരമാവധി 7 ആരൂഢം മാത്രമേ കിട്ടുകയുള്ളൂ.

ശ്രദ്ധിക്കേണ്ട ചില സംഗതികള്‍


1. എണ്ണിത്തിട്ടപ്പെടുത്തുകയോ, തെരഞ്ഞെടുക്കുകയോ ചെയ്യാതെ അടുക്കായി വെറ്റില കൊണ്ടുവരണമെന്ന് ദൈവജ്ഞന് നിര്‍ദ്ദേശിക്കാം.
2. വെറ്റിലയ്‌ക്കൊപ്പം ഒരു അടയ്ക്കയും നാണയവും ഉണ്ടാവുന്നത് നന്ന്.
3. പൃശ്ചകന്‍ വന്ന സമയത്തെ ഗ്രഹനില ദൈവജ്ഞന്‍ രേഖപ്പെടുത്തണം.
4. പ്രശ്‌നം ഉച്ചയ്ക്കുമുമ്പായിരുന്നാല്‍, പൃശ്ചകന്‍ തന്ന വെറ്റിലകളില്‍ ഏറ്റവും മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും (ലഗ്നം) അതിന് താഴെ രണ്ടാം ഭാവമായും, തുടര്‍ന്ന് 12 വെറ്റിലകളെക്കൊണ്ട് 12 ഭാവങ്ങളും വിലയിരുത്തണം.
5. ഉച്ചയ്ക്കുശേഷമുള്ള പ്രശ്‌നത്തില്‍ ഏറ്റവും താഴത്തെ വെറ്റില ഒന്നാം ഭാവമായും (ലഗ്നം) തുടര്‍ന്ന് 12 ഭാവങ്ങളെയും വിലയിരുത്തണം.

താംബൂലത്തില്‍ ആരൂഢം കാണുന്നതെങ്ങനെ?


പൃശ്ചകന്‍ കൊണ്ടുവന്ന വെറ്റില സംഖ്യയെ 10 കൊണ്ട് പെരുക്കി 1 കൂട്ടി ലഭിക്കുന്ന സംഖ്യയെ 7 കൊണ്ട് ഹരിക്കുമ്പോള്‍
ശിഷ്ടം 1 വന്നാല്‍ ആരൂഢനാഥന്‍- രവി
ശിഷ്ടം 2 വന്നാല്‍ ആരൂഢനാഥന്‍- ചന്ദ്രന്‍
ശിഷ്ടം 3 വന്നാല്‍ ആരൂഢനാഥന്‍- കുജന്‍
ശിഷ്ടം 4 വന്നാല്‍ ആരൂഢനാഥന്‍- ബുധന്‍
ശിഷ്ടം 5 വന്നാല്‍ ആരൂഢനാഥന്‍- വ്യാഴം
ശിഷ്ടം 6 വന്നാല്‍ ആരൂഢനാഥന്‍- ശുക്രന്‍
ശിഷ്ടമില്ലെങ്കില്‍ ആരൂഢനാഥന്‍- ശനി
എന്നിങ്ങനെ ഉദയഗ്രഹങ്ങളെ ചിന്തിച്ച് അതു നില്‍ക്കുന്ന രാശി താംബൂലത്തിന്റെ ആരൂഢമായി അപ്പോഴത്തെ ഗ്രഹനിലയില്‍ രേഖപ്പെടുത്തി ഫലപ്രവചനം നടത്താം.

ആരൂഢം രവി വന്നാല്‍ പൃശ്ചകന്- ദുഃഖം
ആരൂഢം ചന്ദ്രന്‍ വന്നാല്‍ പൃശ്ചകന്- സുഖം
ആരൂഢം കുജന്‍ വന്നാല്‍ പൃശ്ചകന്- കലഹം
ആരൂഢം ബുധന്‍ വന്നാല്‍ പൃശ്ചകന്- ധനലാഭം
ആരൂഢം വ്യാഴം വന്നാല്‍ പൃശ്ചകന്- കാര്യങ്ങള്‍ക്ക് അനുകൂലം
ആരൂഢം ശുക്രന്‍ വന്നാല്‍ പൃശ്ചകന്- സര്‍വ്വാഭീഷ്ടസിദ്ധി
ആരൂഢം ശനി വന്നാല്‍ പൃശ്ചകന്- രോഗങ്ങളും ദുഃഖങ്ങളും
എന്നിങ്ങനെ സൂചനാ ഫലങ്ങള്‍ ചിന്തിക്കണം
പൃശ്ചകന്‍ ഒരു വെറ്റില മാത്രമായി വന്നാലും (ആരൂഢം-ബുധന്‍) അപ്പോഴുള്ള ഗ്രഹനില നോക്കി പ്രശ്‌നത്തിലെന്ന പോലെ ഭാവചിന്തനം നടത്തി യുക്തിപൂര്‍വ്വം ജ്യോത്സ്യര്‍ കാര്യങ്ങള്‍
പറയണം.

ഇനി ക്രിയാ മാര്‍ഗ്ഗത്തിലേക്ക്


പൃശ്ചകന്‍ കൊണ്ടുവരുന്ന വെറ്റിലകളില്‍ ലഗ്നാദി-ദ്വാദശ ഫലങ്ങളെ കല്‍പ്പിച്ചാല്‍ ഏതു ഭാവത്തിന്റെ സ്ഥാനത്തുവന്ന വെറ്റിലയ്ക്കാണോ വാട്ടമോ, ചതവോ, പുഴുക്കേടോ, മുറിവോ, അഴുകലോ ഉള്ളത്. ആ ഭാവം അശുഭ ഫലങ്ങളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഒന്നാമത്തെ വെറ്റിലയില്‍ (ലഗ്നഭാവം) അശുഭ ലക്ഷണങ്ങള്‍ കണ്ടാല്‍ പൃശ്ചകന് ശരീരസൗഖ്യം കുറവാണെന്നും മറിച്ച് കേടില്ലാത്ത നല്ല വെറ്റിലയെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും വിലയിരുത്താം.

ഏതൊരു ഭാവത്തിന്റെ സ്ഥാനത്തുള്ള വെറ്റിലയ്ക്കാണോ കേടില്ലാത്തതും വിസ്താരമുള്ളതുമെങ്കില്‍ അത് ശുഭ ലക്ഷണം പ്രദാനം ചെയ്യും. 11, 12 ഭാവങ്ങളില്‍ വരുന്ന വെറ്റിലകളുടെ ഏറ്റക്കുറച്ചിലനുസരിച്ച് വരവു ചെലവുകള്‍ ചിന്തിക്കണം. (11 വരവ്, 12 ചെലവ്) കൂടാതെ ലഗ്നാഷ്ടമ ഭാവങ്ങളിലെ വെറ്റിലകളെക്കൊണ്ട് ആയുസ്സിനേയും ഐശ്വര്യത്തേയും യുക്തിപൂര്‍വ്വം വിലയിരുത്തണം.

ജി. സുരേന്ദ്രന്‍ ആചാരി പ്പക്ക. ങ്ങഞ്ഞ്ര
വാസ്തു ആസ്‌ട്രോ കണ്‍സള്‍ട്ടന്റ്
മൊ: 9446425224

Ads by Google
Tuesday 25 Sep 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW