Saturday, December 15, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Sep 2018 04.15 PM

കാമ്പസ് റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ച് ടി.സി.എസ്; ഇനി ഓണ്‍ലൈന്‍ പരീക്ഷ

uploads/news/2018/09/251474/career.jpg

ബംഗുളൂരു: എഞ്ചിനീയറിങ് റിക്രൂട്ട്‌മെന്റ് രീതികള്‍ അടിമുടി മാറ്റി ഇന്ത്യയിലെ തൊഴില്‍ ദാതാക്കളായ ടിസിഎസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്). ക്യാമ്പസില്‍ നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ഇന്ത്യയിലെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുധധാരികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള റിക്രൂട്ട്‌മെന്റ് രീതിയാകും ടി.സി.എസ് അവലംബിക്കുക. രാജ്യത്തെ മുഴുവന്‍ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും തുല്യ അവസരം നല്‍കുന്നതിനും മിടുക്കരായവരെ കണ്ടെത്തുന്നതിനുമാണ് നാഷണല്‍ ക്വാളിഫയര്‍ ടെസ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പരീക്ഷാ രീതി അവലംബിച്ചിരിക്കുന്നത്.

നിലവില്‍ 370 കോളജുകളിലാണ് ടിസിഎസ് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ രീതിയിലേയ്ക്ക് മാറുമ്പോള്‍ ഇന്ത്യയിലെ നൂറ് നഗരങ്ങളില്‍ നിന്നായി 2000 കോളജുകള്‍ക്ക് അവസരം ലഭിക്കും.

ഇതിനോടകം 280000 വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായും 175 ശതമാനം വര്‍ധനവാണ് രജിസ്‌ട്രേഷനില്‍ ഉണ്ടായിരിക്കുന്നതെന്നും ടി.സി.എസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് ഒരുലക്ഷമായിരുന്നു. ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് ശേഷം വീഡിയോ അഭിമുഖം, മുഖാമുഖം എന്നിവയും ഉണ്ടായിരിക്കും. രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ റിക്രൂട്ട്‌മെന്റ് രീതി ഗുണം ചെയ്യുമെന്ന നിരീക്ഷണത്തിലാണ് ഇവര്‍.

Ads by Google
Tuesday 25 Sep 2018 04.15 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW