Sunday, June 16, 2019 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
ബീന സെബാസ്റ്റിയന്‍
Wednesday 26 Sep 2018 08.07 AM

ഫ്രാങ്കോയുടെ വിശ്വസ്തര്‍ കാലുമാറി തുടങ്ങി ? അഡ്മിനിസ്‌ട്രേറ്റര്‍ ജലന്ധറില്‍ എത്തുംമുന്‍പ് കാലുതിരുമ്മി സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ നെട്ടോട്ടം; 5 വര്‍ഷംകൊണ്ട് രൂപതയെ അമ്പത് വര്‍ഷം പിന്നോട്ടടിച്ചു... തോരാത്ത കണ്ണീരുമായി വൈദികരുടെ വിലാപം

98 പേരും എനിക്ക് എതിരാണെങ്കിലും ഒപ്പമുള്ള രണ്ടുപേരുമായി ഞാന്‍ കളിച്ചു ജയിച്ചിരിക്കുമെന്നാണ് ഫ്രാങ്കോ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ ലീഡറെപോലെയാണ്. എന്റെ കൂടെ നില്‍ക്കുന്നവരെ ഞാന്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും. എനിക്ക് എതിരാകുന്നവരെ ഞാന്‍ തകര്‍ത്തുകളയും. ഒരു ബിഷപ്പ് എന്നതിനുപരി തൃശൂരുകാരന്റെ രാഷ്ട്രീയവും ബിസിനസ് മനസ്സുമായിരുന്നു ഫ്രാങ്കോയ്ക്ക് എന്ന് ഇദ്ദേഹം പറയുന്നു.
Jalandhar Bishop Franco Mulakkal

കോട്ടയം: ബിഷപ്പ് സിംഫോറിയന്‍ കീപ്രത്ത് വളര്‍ത്തിയെടുത്ത് മനോഹരമായ പൂന്തോട്ടമാക്കി തീര്‍ത്ത ജലന്ധര്‍ രൂപതയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അഞ്ചു വര്‍ഷംകൊണ്ട് അലങ്കോലമാക്കിയെന്ന സങ്കടം പങ്കുവച്ച് ജലന്ധറില്‍ നിന്നുള്ള വൈദികര്‍. അഞ്ചു വര്‍ഷംകൊണ്ട് ഫ്രാങ്കോ ഞങ്ങളുടെ രൂപതയേ അമ്പതുവര്‍ഷം പിന്നോട്ടടിച്ചു. അതുപോലെയുള്ള നാശമാണ് ഇവിടെ വരുത്തിവച്ചിരിക്കുന്നത്. വൈദികര്‍ തമ്മിലുള്ള ഐക്യവും കെട്ടുറപ്പും നശിച്ചു. ആര്‍ക്കും ആരേയും വിശ്വാസമില്ലാ അവസ്ഥയിലായി. നേതൃത്വത്തെ വിമര്‍ശിക്കുന്നവരെ ശിക്ഷിക്കാനും ഭക്ഷണത്തിനുള്ള അലവന്‍സ് പോലും മുടക്കി പട്ടിണിക്കിടാനും മടിയില്ലാത്തവരായി മാറി. വൈദികര്‍ പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയുമെങ്കിലും ബിഷപ്പ് കനിഞ്ഞില്ലെങ്കില്‍ ഒരു ഗ്ലാസ് വെള്ളംപോലും കിട്ടാത്ത അവസ്ഥയിലാണ് കന്യാസ്ത്രീകള്‍.

ഫ്രാങ്കോ കുടുങ്ങിയതോടെ തട്ടിപ്പ് ഇടപാടുകള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തിരുന്ന വൈദികര്‍ പതുക്കെ കാലുമാറി തുടങ്ങിയെന്ന വിവരവും ജലന്ധറില്‍ നിന്ന് എത്തുന്നുണ്ട്. ഫ്രാങ്കോയ്‌ക്കൊപ്പം തൃപ്പൂണിത്തുറയില്‍ വരെ എത്തിയിരുന്ന ഒരു വൈദികന്‍ ഇതിനകംതന്നെ മുംബൈയിലേക്ക് വിമാനംകയറിയെന്ന് ചില വൈദികര്‍ പറയുന്നു. ഫ്രാങ്കോ അറസ്റ്റിലായതോടെ ഇനി രക്ഷ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററില്‍ ആണെന്ന് കണ്ടാണ് ഇവര്‍ പതുക്കെ കൂറുമാറി തുടങ്ങിയത്. രൂപതയിലെ ചില സ്ഥാപനങ്ങളുടെ ചുമതലയിലുള്ള മറ്റൊരു വൈദികനും മുംബൈയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് കേള്‍വി. അഡ്മിനിസ്‌ട്രേറ്റര്‍ ജലന്ധറില്‍ എത്തുംമുന്‍പ് കാലുതിരുമ്മി സ്ഥാനങ്ങള്‍ ഉറപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഫ്രാങ്കോയ്ക്ക് ചാത്തന്‍ സേവയുണ്ടെന്ന് സംശയിക്കണമെന്നാണ് മറ്റൊരു വൈദികന്‍ പറയുന്നത്. അല്ലെങ്കില്‍ ഇത്രയും വലിയ തിരിച്ചടി ലഭിക്കുമോ? ചരിത്രത്തില്‍ ആദ്യമായാണ് ഒരു മെത്രാന്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായാല്‍ ആത്മഹത്യ ചെയ്യുമെന്ന് അദ്ദേഹം വൈദികരുടെ ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് ജീവിച്ച് ഫ്രാങ്കോയെ പോലെ ഒരാള്‍ക്ക് ഇത്രയും വലിയ അധഃപതനം ഉണ്ടാകുന്നത് താങ്ങാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴുവന്‍ പിശാചിനേയും അവന്റെ വേലത്തരങ്ങളെയും കുറിച്ചുള്ള വര്‍ണ്ണനകളാണ്. കുര്‍ബാനയ്ക്ക് വന്നാല്‍ ഒരിക്കലും വചനമല്ല ജനങ്ങള്‍ക്ക് വിളമ്പുന്നത്. പിശാചിനെ കുറിച്ചുള്ള ചിന്തകളാണ്. മനസ്സില്‍ ആരോടെങ്കിലും പകയുണ്ടെങ്കില്‍ അത് തീര്‍ക്കുന്നത് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തിലായിരിക്കും. ഫ്രാങ്കോയുടെ വാക്കിന്റെ മൂര്‍ച്ചയറിഞ്ഞവര്‍ വൈദികര്‍ മാത്രമല്ല, നിരവധി കന്യാസ്ത്രീകളുമുണ്ട്. ഫ്രാങ്കോ നല്‍കുന്ന ബൈബിള്‍ വിശകലനവും എപ്പോഴും പിശാചിന്റെ തട്ടിപ്പിലാണ് എത്തിച്ചേരുന്നത്.

ഫ്രാങ്കോ ഡല്‍ഹി അതിരൂപത സഹായ മെത്രാനായിരിക്കേ അദ്ദേഹത്തെ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ക്ഷണിച്ച ഒരു സഹപാഠിയും തന്റെ അനുഭവം 'മംഗളം ഓണ്‍ലൈനോട്' പങ്കുവച്ചു. തിരുന്നാള്‍ കുര്‍ബാനയ്ക്ക് എത്തുന്നവര്‍ സാധാരണ തിരുന്നാളിന്റെ കാരണഭൂതരായ വിശുദ്ധരെ കുറിച്ചോ വചനമോ ആണ് പ്രഘോഷിക്കുക. എന്നാല്‍ ഫ്രാങ്കോ അന്ന് മുഴുവന്‍ പറഞ്ഞ് 'ഈ ലോകത്ത് നടക്കുന്നത് എല്ലാം പിശാചിന്റെ വേലയാണ്, അവന്റെ തട്ടിപ്പാണ്, അവനാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്...'' എന്നിങ്ങനെ. ഒടുവില്‍ സംഭവിച്ചതോ? ആ പള്ളിയുടെ ചരിത്രത്തില്‍ ഒരിക്കല്‍പോലും നടന്നിട്ടില്ലാത്ത വഴക്ക് അന്നത്തെ തിരുന്നാളില്‍ നടന്നുവെന്ന് ആ വൈദികന്‍ പറയുന്നു.

പദ്ധതിയിട്ടാല്‍ എന്തുവില കൊടുത്തും നടത്തിയെടുക്കാന്‍ മിടുക്കനാണ് ഫ്രാങ്കോയെന്ന് ഡല്‍ഹിയില്‍ ഒപ്പം സേവനം ചെയ്തിരുന്ന ഒരു വൈദികന്‍ പറയുന്നു. 98 പേരും എനിക്ക് എതിരാണെങ്കിലും ഒപ്പമുള്ള രണ്ടുപേരുമായി ഞാന്‍ കളിച്ചു ജയിച്ചിരിക്കുമെന്നാണ് ഫ്രാങ്കോ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഞാന്‍ കളിക്കാന്‍ അറിയാവുന്നവരുമായേ കളത്തില്‍ ഇറങ്ങൂ. ഞാന്‍ ലീഡറെപോലെയാണ്. എന്റെ കൂടെ നില്‍ക്കുന്നവരെ ഞാന്‍ എന്തുവിലകൊടുത്തും സംരക്ഷിക്കും. എനിക്ക് എതിരാകുന്നവരെ ഞാന്‍ തകര്‍ത്തുകളയും. ഒരു ബിഷപ്പ് എന്നതിനുപരി തൃശൂരുകാരന്റെ രാഷ്ട്രീയവും ബിസിനസ് മനസ്സുമായിരുന്നു ഫ്രാങ്കോയ്ക്ക് എന്ന് ഇദ്ദേഹം പറയുന്നു.

ഡല്‍ഹിയിലായിരിക്കുമ്പോള്‍ ഒരിക്കലും സ്ത്രീ വിഷയങ്ങള്‍ ഒന്നും ഫ്രാങ്കോയുടെ പേരില്‍ കേട്ടിരുന്നില്ല. അത്തരം തമാശകള്‍ പോലും പറഞ്ഞുകേട്ടിട്ടില്ല. എന്നാല്‍ വലിയ അഹങ്കാരിയും പ്രതികാരമനോഭാവമുള്ള ആളുമായിരുന്നു. ആദ്യഘട്ടത്തില്‍ ബിഷപ്പ് സിംഫോറിയനുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ രണ്ടാംതവണയും റോമില്‍ പോയിട്ടുവന്നപ്പോഴാണ് ബന്ധം മോശമായത്. ജലന്ധറില്‍ ഉണ്ടായിരുന്നവരേക്കാള്‍ ഇറ്റാലിയന്‍, ജര്‍മ്മന്‍ വൈദികരുമായി ഇതിനകം തന്നെ ഫ്രാങ്കോ ബന്ധം പിടിച്ചിരുന്നുവെന്നാണ് വൈദികര്‍ പറയുന്നത്.

-ബീന സെബാസ്റ്റിയന്‍

Ads by Google
ബീന സെബാസ്റ്റിയന്‍
Wednesday 26 Sep 2018 08.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW