Tuesday, December 18, 2018 Last Updated 27 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 09.38 AM

ആശിച്ചു കിട്ടിയ ജോലിയുടെ ആദ്യ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി മേരി ദയയും ഷീജയും

ആശിച്ചു കിട്ടിയ ജോലിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമ്മാനിച്ചിരിക്കുകയാണ് ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം നാച്ചുറല്‍ സയന്‍സ് അധ്യാപകരായ മേരി ദയയും, ഷീജയും.
 Kerala relief fund

താനൂര്‍: ആശിച്ചു കിട്ടിയ ജോലിയുടെ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമ്മാനിച്ചിരിക്കുകയാണ് ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം നാച്ചുറല്‍ സയന്‍സ് അധ്യാപകരായ മേരി ദയയും, ഷീജയും. ഓഗസ്റ്റ് 10, 13 തീയതികളിലായാണ് ഇരുവരും ദേവധാര്‍ സ്‌കൂളില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആദ്യ ശമ്പളം എന്തുചെയ്യണമെന്ന് ആലോചിച്ചിരുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് എന്ന ആഹ്വാനം വന്നത്. മറിച്ചൊന്നും ചിന്തിക്കാതെ ആദ്യ ശമ്പളം പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുകയായിരുന്നു.

ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ മേരിദയയുടെ ഭര്‍ത്താവ് റെനി സെബാസ്റ്റിയന്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. പ്രളയ ദിനങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന റെനി ദുരിതാവസ്ഥ ഭാര്യയുമായി പങ്കുവച്ചിരുന്നു. ആ ദുരിത ചിത്രങ്ങളും മനസ്സിലേക്ക് കടന്നു വന്നതോടെ മറ്റൊന്നും ചിന്തിക്കാതെ ഈ തീരുമാനം എടുക്കുകയായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലമാണ് തങ്ങള്‍ക്ക് ഈ ജോലി ലഭിച്ചതെന്നും, അതിനാല്‍ തന്നെ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് തങ്ങള്‍ ശമ്പളം കൈമാറുന്നതെന്നും മേരി ദയ പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ തന്നെ കായംകുളം സ്വദേശിയാണ് ഷീജ. പ്രളയ സമയത്ത് നാട്ടില്‍ പോവാന്‍ ഏറെ പ്രയാസം അനുഭവിച്ചിരുന്നു. ഈ പ്രയാസങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, കേരളം പുനര്‍നിര്‍മിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനൊരു കൈത്താങ്ങ് ആവുകയാണ് താനെന്നും ഷീജ പറഞ്ഞു.

പ്രളയം നേരിട്ട് ബാധിക്കാത്ത ഈ പ്രദേശത്തുനിന്നും അധ്യാപകരും കുട്ടികളും നാട്ടുകാരും കാണിക്കുന്ന സഹായ മനോഭാവം കാണുമ്പോള്‍ പ്രളയം അനുഭവിച്ച തങ്ങള്‍ക്ക് വല്ലാത്ത ആവേശം തോന്നുന്നതായും ഈ അധ്യാപകര്‍ കൂട്ടിച്ചേര്‍ക്കുന്നു. താനൂരിലെ വാടകവീട്ടില്‍ ഒരുമിച്ചാണ് ഇവര്‍ താമസിക്കുന്നത് അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കൂടിയാലോചനയില്‍ ശക്തമായ തീരുമാനമായിരുന്നു കൈക്കൊണ്ടത്. മഹാ പ്രളയത്തെ നേരിടാന്‍ നിങ്ങള്‍ എന്തു ചെയ്തു എന്ന് മുമ്പിലിരിക്കുന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് ഇനി ഞങ്ങള്‍ക്ക് വ്യക്തമായ മറുപടിയുണ്ടൈന്ന് കെ.എസ്.ടി.എ അംഗങ്ങള്‍ കൂടിയായ ഈ അധ്യാപകര്‍ അഭിമാനത്തോടെ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW