Wednesday, December 19, 2018 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 10.41 AM

ഇതാണ് തഗ് ലൈഫ്; ഒരിക്കല്‍ അമിത വണ്ണത്തില്‍ ബുദ്ധിമുട്ടി, ഇപ്പോള്‍ ആറ് വയസ്സുകാരിയുടെ അമ്മ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍

mom

ചെന്നൈഃ തമിഴ്‌നാട് സ്വദേശിയായ റൂബി ബ്യൂട്ടി ആറുവയസ്സുകാരന്റെ അമ്മയാണ്. ഒരിക്കല്‍ അമിതഭാരം കൊണ്ട് ബുദ്ധിമുട്ടിലായിരുന്ന റൂബി ഇപ്പോള്‍ പഴയ ആളേയല്ല. ഫിറ്റ്നസിലേക്ക് തിരിഞ്ഞ റൂബി ഇന്ന് ദേശീയതലത്തില്‍ പോലും മെഡലുകള്‍ വാരിക്കൂട്ടുകയാണ്. അസമില്‍ നടന്ന നാഷണല്‍ ബോഡി ബില്‍ഡിങ് മത്സരത്തില്‍ വിജയിയായി, മിസ് ചെന്നൈ പട്ടം സ്വന്തമാക്കി, ഇനിയും റൂബിയ്ക്ക് ലക്ഷ്യങ്ങള്‍ ഒരുപാടുണ്ട്. റൂബി ബോഡിബില്‍ഡങ്ങില്‍ മിസ് ഇന്ത്യ പട്ടം എളുപ്പം നേടിയെടുക്കുമെന്നാണ് ട്രെയിനറുടെ വാക്കുകള്‍.

ഇതിനോടകം നൂറിലധികം സ്ത്രീകള്‍ക്ക് ഫിറ്റ്‌നെസ്സ് പരിശീലനം നല്‍കിയ റൂബിയുടെ ട്രെയ്‌നര്‍ കാര്‍ത്തിക്കിന് താന്‍ ഇതുവരെ പരിശീലനം നല്‍കിയവരില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തയാണ് റൂബി എന്നാണ് അഭിപ്രായം. സാധാരണഗതിയില്‍ സ്ത്രീകള്‍ ഇത്തരം രംഗത്തേക്ക് താത്പര്യം പ്രകടിപ്പിച്ച് വരുമെങ്കിലും ഏറിയാല്‍ ആറുമാസം അതിനപ്പുറം ആരും തുടങ്ങിയ ആവേശത്തില്‍ മുന്നോട്ടുപോകാറില്ല. ഈ കാര്യത്തിലാണ് റൂബി വ്യത്യസ്തയാണെന്ന് കാര്‍ത്തിക് പറയുന്നത്. റൂബിയുടെ അസാമാന്യ ഇച്ഛാശക്തിയെക്കുറിച്ചാണ് കാര്‍ത്തിക്കിന്റെ വാക്കുകള്‍. താന്‍ ഒരു വര്‍ഷം കാലാവധി കുറിച്ച ലക്ഷ്യങ്ങള്‍ റൂബി നേടിയെടുത്തത് ആറ് മാസത്തെ പരിശീലനം കൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. അതുതന്നെയാണ് ബോഡിബില്‍ഡിങ്ങിലെ മിസ് ഇന്ത്യ പട്ടം റൂബിക്ക് അകലെയല്ലെന്ന് ഉറപ്പിച്ചുപറയാനുള്ള കാരണവും.

അമിതവണ്ണമെന്നു പറഞ്ഞ് ഭര്‍ത്താവുപോലും കളിയാക്കിയപ്പോഴാണ് ഫിറ്റ്‌നെസ്സിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന വാശിയുണ്ടായതെന്ന് റൂബി പറയുന്നു. ആദ്യ പടിയായി എന്നും നടക്കാന്‍ തുടങ്ങി. ഇതോടെ ശരീരഭാരം കുറഞ്ഞുതുടങ്ങി. പിന്നീട് മകന്‍ ജനിച്ചുകഴിഞ്ഞപ്പോള്‍ ഇതെല്ലാം കൂടുതല്‍ ദുഷ്‌കരമായി തോന്നി. പക്ഷെ ഒരിക്കല്‍ തീരുമാനിച്ചതു കൊണ്ട് പിന്തിരിയാന്‍ മനസ്സുവന്നില്ല, റൂബി പറയുന്നു. ഫിറ്റ്‌നസ്സിനാവശ്യമായ സപ്ലിമെന്റ്സും മറ്റും വാങ്ങുന്നതിന് സാമ്പത്തികം പിന്തുണച്ചില്ല. അതുകൊണ്ടും തന്നെ സുംബാ പരിശീലനംകൊണ്ട് കുറച്ചൊക്കെ കൈകാര്യം ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. പരിശീലനാവശ്യങ്ങള്‍ക്ക് സാമ്പത്തികപരമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതുകൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ സഹായം ഇക്കാര്യത്തില്‍ റൂബി ആഗ്രഹിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ഈ രംഗത്ത് സജീവമായുള്ള മറ്റാരും നിലവിലില്ലെന്നും റൂബി ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW