Sunday, May 19, 2019 Last Updated 1 Min 47 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Wednesday 26 Sep 2018 11.28 AM

ഓ, ഇവളെങ്ങനെ വലിയ നടി ആയി എന്നൊക്കെ എനിക്കറിയാം... കൂടെ കിടന്ന് എനിക്ക് കഥാപാത്രമാകണ്ട...

''സിനിമ രംഗത്ത് നിന്നും നേരിട്ട ദുരനുഭവങ്ങള്‍ കാരണം സീരിയലിലെത്തിയ നടിയുടെ വെളിപ്പെടുത്തലുകള്‍... ''
uploads/news/2018/09/251732/CiniStoryCastingCouch09.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 9

സിനിമയുടെ ഗ്ലാമറില്ലാത്ത ചൂടന്‍ കഥകളാണ് പലപ്പോഴും അണിയറയില്‍ നിന്ന് കേള്‍ക്കുന്നത്. പെണ്‍ശരീരം ലക്ഷ്യമിട്ടുള്ള പല ചൂഷണങ്ങളും നടക്കുന്നതായി പലരുടെയും അനുഭവങ്ങളിലൂടെ പുറത്തു വന്നതുമാണ്. പേരെടുത്ത നടിമാരില്‍ പലരെ കുറിച്ചും പല കഥകളും സിനിമ ലോകത്ത് പല തവണ ചര്‍ച്ചയായതാണ്.

ഓ, ഇവളെങ്ങനെ വലിയ നടി ആയി എന്നൊക്കെ എനിക്കറിയാം. എന്ന് അടക്കം പറയുന്ന അനേകം പേരെ സിനിമാലോകത്തു നിന്ന് തന്നെ പരിചയപ്പെടാനാകും. പലതും അപവാദ പ്രചരണം മാത്രമാണെങ്കിലും ചിലതിലെങ്കിലും സത്യമുണ്ടെന്ന് വിശ്വസിക്കേണ്ടി വരുന്നു.

സ്വമേധയാ വഴങ്ങി കൊടുത്ത് അവസരങ്ങള്‍ നേടിയെടുക്കുന്നവരും, ചൂഷണത്തിന് ഇരയായി മാറിയവരും സിനിമാലോകത്തുണ്ട് എന്നത് സത്യം. സിനിമാ ലോകത്ത് നടക്കുന്ന ചൂഷണങ്ങളെ പറ്റി സീരിയല്‍ രംഗത്ത് കത്തിനില്‍ക്കുന്ന ഒരു നടി വെളിപ്പെടുത്തിയത് അടുത്തിടെയാണ്.

സിനിമാ രംഗത്ത് നിന്നു നേരിട്ട ദുരനുഭവങ്ങള്‍ കാരണമായാണ് താന്‍ സീരിയല്‍ നടിയായതെന്നാണ് ഇവര്‍ പറഞ്ഞത്. കൂടെ കിടന്ന് കഥാപാത്രമാകാന്‍ താല്പര്യമില്ല എന്ന മറുപടിയാണ് ഈ പെണ്‍കുട്ടി നല്‍കിയത്.

സിനിമയില്‍ അവസരങ്ങള്‍ ഒരുപാട് വന്നെങ്കിലും അവയെല്ലാം അഡ്ജസ്റ്റ്‌മെന്റിനു തയാറാണെങ്കില്‍ മാത്രം കിട്ടുന്നതായിരുന്നു.

അതുകൊണ്ടവയെല്ലാം നിരസിക്കേണ്ടി വന്നു. താന്‍ അഡ്ജസ്‌ററ്‌മെന്റിനു തയാറല്ല എന്ന വാര്‍ത്ത സിനിമാലോകത്തു പരന്നതോടെ തനിക്കു അവസരങ്ങളും കുറഞ്ഞു. താരം പറയുന്നു.

uploads/news/2018/09/251732/CiniStoryCastingCouch09a.jpg

മലയാളത്തില്‍ റേറ്റിംഗില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചാനലിലെ ജനപ്രിയ സീരിയലിലെ നായികാ കഥാപാത്രം ചെയ്യുന്ന നടിക്കാണ് സിനിമയില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായത്.ആദ്യമായി സിനിമയിലഭിനയിക്കാനെത്തിയപ്പോഴാണ് സിനിമയുടെ അണിയറക്കാരില്‍ നിന്ന് നടിക്ക് മോശമനുഭവം നേരിടേണ്ടി വന്നത്.

സിനിമയില്‍ അറിയപ്പെടുന്ന, അനുഭവസമ്പന്നനായ ഒരു സംവിധായകന്റെ സിനിമയിലേക്കാണ് നടിയെ വിളിച്ചത്. മികച്ച കഥാപാത്രമാണെന്നറിയിച്ചതുകൊണ്ടുതന്നെ അഭിനയിക്കാമെന്നുറപ്പിച്ച് നടി, സിനിമ സ്വപ്നം കണ്ട് തുടങ്ങി.

അറിയപ്പെടുന്ന ആളായതു കൊണ്ടു മറ്റൊരു പേടിയും വേണ്ട എന്ന ധാരണയിലാണ് പെണ്‍കുട്ടി അഭിനയിക്കാനെത്തിയത്. എന്നാല്‍ അനുഭവം മറ്റൊന്നായിരുന്നു.സിനിമയില്‍ അത്യാവശ്യം പരിചയ സമ്പത്തുള്ളവരാണ് അഡ്ജസ്റ്റ്മെന്റുകള്‍ ആഗ്രഹിക്കുന്നതെന്ന് നടി വ്യക്തമാക്കുന്നു.

അത്യാവശ്യം അനുഭവസമ്പത്തുള്ളവരാണ് പുതിയ കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത്. പുതിയ സിനിമാക്കാര്‍ക്ക് തങ്ങളുടെ സിനിമ നന്നാകണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടാകൂ. അതിനാല്‍ അവര്‍ ഒരിക്കലും ഇത്തരം മോശമായ നിലപാടുകളിലേക്കു പോകില്ല.

എന്തിനും തയാറായി ചില പെണ്‍കുട്ടികള്‍ സിനിമാരംഗത്തുള്ളതുകൊണ്ടാണ് കാസ്റ്റിംഗ് കൗച്ച് പോലെയുള്ള പ്രവണതകള്‍ നടക്കുന്നത്.

ഇവര്‍ കഴിവുള്ള പുതിയ താരങ്ങളുടെ അവസരങ്ങളെയാണ് നഷ്ടപ്പെടുത്തുന്ന തെന്നും നടി പറഞ്ഞു. സീരിയലുകളില്‍ മാത്രമല്ല സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് അനുഭവസ്ഥ.

uploads/news/2018/09/251732/CiniStoryCastingCouch09b.jpg

എന്നാല്‍ സ്ത്രീ ശരീരത്തിന്റെ പേരില്‍ സിനിമയെക്കാള്‍ ചൂഷണം നടക്കുന്നത് സീരിയല്‍ രംഗത്താണ് എന്നു വാദിക്കുന്നവരും കുറവല്ല. മെഗാ സീരിയലിലെ കഥാപാത്രം വര്‍ഷങ്ങള്‍ നീണ്ടു നല്‍ക്കുന്ന സ്ഥിര വരുമാനം കൂടിയാണെന്ന വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുന്നത്.

ഇത്തരം പ്രലോഭനങ്ങളില്‍ വീണ പെണ്‍കുട്ടികളില്‍ പലരും നായികമാരായി വിലസിയതും, ചതിയില്‍പ്പെട്ട് ദുരന്ത നായികമാരായതും പിന്നീടുള്ള കഥകള്‍.

(തുടരും... കാസ്റ്റിംഗിന് ശേഷം പാതിരാത്രിയില്‍ കാള്‍ ഗേള്‍ ആകാന്‍ വിളിക്കപ്പെട്ട പെണ്‍കുട്ടിയുടെ അനുഭവം ...)

***(യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി, പ്രമുഖരുടെ സിനിമാനുഭവങ്ങളുടെ പശ്ചത്തലത്തില്‍ ഒരുക്കുന്ന ഈ അന്വേഷണാത്മക പരമ്പരയില്‍ ഉപയോഗിച്ചിരിക്കുന്നത് യഥാര്‍ത്ഥ പേരുകളല്ല. )'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW