Sunday, December 16, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 03.16 PM

ബിലിറൂബിന്റെ അളവ് ചെറിയ അളവില്‍ കൂടുന്നത് സാധാരണമാണോ. ഇത് നോര്‍മലാകാന്‍ എന്തു ചെയ്യണം? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/251779/ayurveda260918a.jpg

ബിലിറൂബിന്റെ അളവ്

24 വയസ്. വിദേശത്ത് ജോലിയ്ക്കു പോകാനുള്ള തയാറെടുപ്പിലാണ്. മെഡിക്കല്‍ ടെസ്റ്റില്‍ എന്റെ രക്തത്തില്‍ ബിലിറൂബിന്റെ അളവ് 1.2 ആണെന്നു കണ്ടു. പരിശോധനാ ഫലം ഡോക്ടറെ കാണിച്ചപ്പോള്‍ ഇത് മഞ്ഞപ്പിത്തമല്ലെന്നും സാധാരണമാണെന്നും പറഞ്ഞു. ബിലിറൂബിന്റെ അളവ് ചെറിയ അളവില്‍ കൂടുന്നത് സാധാരണമാണോ. ഇത് നോര്‍മലാകാന്‍ എന്തു ചെയ്യണം? ഔഷധങ്ങളിലൂടെ നോര്‍മലാക്കാന്‍ കഴിയുമോ? എന്റെ വിദേശയാത്രപോലും ഇതുമൂലം മുടങ്ങിയിരിക്കുകയാണ്?
------ ബിനു എസ്. കെ ,പാല

ഇരുപത്തിനാലു വയസുള്ള നിങ്ങളുടെ രക്തത്തിലെ ബിലിറൂബിന്റെ അളവ് കുറയ്ക്കാന്‍ ആയുര്‍വേദ മരുന്നുകള്‍ സഹായിക്കും. കൊഴുപ്പാഹാരം ലഹരി ഇവ കഴിക്കരുത്. നെല്ലിക്ക തൊണ്ട്, വരട്ടു മഞ്ഞള്‍, മരമഞ്ഞള്‍ തൊലി ഇവ കഷായം വച്ച് കഴിക്കുക. ചന്ദ്രപ്രഭ ഒന്നു വീതം രണ്ടു നേരം കഴിക്കുക. ദ്രാക്ഷാദി കഷായം 15 മില്ലി 60 മില്ലി വെള്ളം ചേര്‍ത്ത് 2 നേരം കഴിക്കുക.

Ads by Google
Wednesday 26 Sep 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW