Monday, June 17, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 04.05 PM

യൂത്തിന് ഓ പോട്...

''ഒന്നിനും കൊള്ളാത്തവരെന്ന് ചിലരെങ്കിലും വിധിയെഴുതിയ 'തലതിരിഞ്ഞ' പുതുതലമുറ കേരളത്തിന്റെ തലവര മാറ്റിയെഴുതിയിരിക്കുന്നു. പ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ മലയാളി സമൂഹം ഒന്നടങ്കം പറയുകയാണ്, യൂത്തിന് ഓ പോട്...''
uploads/news/2018/09/251784/society260918.jpg

നിങ്ങള്‍ എന്ത് ചെയ്യുകയാണെന്ന് നിങ്ങള്‍ക്കറിയുമോ??ദുരിതബാധിതര്‍ക്കുള്ള അവശ്യവസ്തുക്കള്‍ ശേഖരിക്കുന്ന തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളി ലെ ഓഡിറ്റോറിയത്തില്‍ നിന്ന് അര്‍ദ്ധ രാത്രി ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി ചോദിക്കുമ്പോള്‍ ചുറ്റും കൂടിയവര്‍ ഒരു നിമിഷം നിശ്ശബ്ദരായി.

നിങ്ങള്‍ ചരിത്രമെഴുതുകയാണ് കളക്ടര്‍ പറയുമ്പോള്‍ ഉയര്‍ന്നു കേട്ട ആരവം ഊണും ഉറക്കവും കളഞ്ഞ് ദുരിത കേരളത്തിന് കൈത്താങ്ങൊരുക്കിയ യുവത്വത്തിന്റേത് മാത്രമായിരുന്നില്ല. മനുഷ്യത്വമുള്ള ഓരോ മനസും ആര്‍ത്തു വിളിച്ച ശബ്ദമായിരുന്നു. സേവനം മാത്രമല്ല, സര്‍ക്കാരിന് കോടികളുടെ ലാഭവുമാണ് യുവത്വം നല്‍കിയത്.

തന്റെ ക്യാമ്പസ് കാലഘട്ടത്തില്‍ നല്ല കാര്യം ചെയ്യുന്നവര്‍ക്കായി ഓ പോട്് എന്ന് പറയുമ്പോള്‍ ഓഹോ എന്ന് പറഞ്ഞ് ആദരിക്കാറുണ്ടെന്ന് പറഞ്ഞ വാസുകിയുടെ ഓ പോടിന്് കേരളമൊന്നടങ്കം ഒരേ സ്വരത്തില്‍ ഓഹോ പറഞ്ഞ് യുവത്വത്തിന് ആദരവര്‍പ്പിച്ച നിമിഷം.
ചിലര്‍ക്കത് ആവേശത്തിന്റെ സ്വരമായ പ്പോള്‍, മറ്റുചിലര്‍ക്ക് ആശ്വാസത്തിന്റേതാ യിരുന്നു.

കണ്ടു നിന്നവര്‍ക്ക് ആത്മവിശ്വാ സത്തിന്റെയും. അതേ, ഇവിടെ ചരിത്രമെഴുതപ്പെടുകയാണ്. അരാഷ്ട്രീയവാദികള്‍, തലതിരി ഞ്ഞവര്‍, ഉപകാരമില്ലാത്തവര്‍, സ്വാര്‍ത്ഥര്‍, മൊബൈല്‍ ഭ്രാന്തന്‍മാര്‍ അങ്ങനെയങ്ങനെ പല വിളിപ്പേരുകള്‍ നല്‍കി സമൂഹം എഴുതിത്തള്ളിയ പുതുതലമുറ രചിക്കുന്ന പുതുചരിത്രം.

പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായിക്കാന്‍ എത്തിയവര്‍, ദുരിതബാധിതര്‍ക്കായി അവശ്യസാധ നങ്ങളെത്തിക്കാന്‍ കളക്ഷന്‍ സെന്ററുക ളില്‍ രാപ്പകല്‍ പണിയെടുത്തവര്‍, കണ്ണിമ ചിമ്മാതെ സോഷ്യല്‍ മീഡിയയിലൂടെ വഴിതെളിച്ചവര്‍ അങ്ങനെ സകല മേഖലയിലും യുവത്വത്തിന്റെ തിളക്കമായിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കിയ ഐ.എ.എസ് ഉദ്യോഗസ്ഥര്‍, സൈനികര്‍, പോലീസ്, താരപരിവേഷം മറന്ന് ദുരന്തഭൂവിലിറങ്ങിയ സിനിമാ താര ങ്ങള്‍ അങ്ങനെ എല്ലായിടത്തും തിളങ്ങി കണ്ടത് യുവത്വത്തിന്റെ മുഖങ്ങള്‍. വഴി തെറ്റി പോയെന്ന് സമൂഹം മുദ്രകുത്തിയ ഈ തലതിരിഞ്ഞ''പിള്ളേര്‍ ഒന്നടങ്കം കേരളത്തെ നേര്‍വഴിക്ക് നടത്തുമ്പോള്‍, ആ കാഴ്ച കണ്ട് നനഞ്ഞ കണ്ണും നിറഞ്ഞ മനസ്സുമായി പഴയ തലമുറ ഇന്നുറക്കെ പറയുകയാണ്... യൂത്തിന് ഓ പോട്...!

uploads/news/2018/09/251784/society260918a.jpg

ചുണക്കുട്ടികള്‍ക്ക് കെട്ടിപ്പിടിച്ചൊരുമ്മ - രാധിക. സി. നായര്‍ , സാഹിത്യകാരി


കേരളം ദുരന്തത്തെ അഭിമുഖീകരിക്കു മ്പോള്‍ തിരുവനന്തപുരം നഗരത്തിലെ മൂന്നു ദുരിതാശ്വാസ ക്യാമ്പുകളില്‍ പല തവണ പോയിരുന്നു.
പതിനായിരങ്ങളാണ് നീണ്ടു വരുന്ന വാഹന കാല്‍നട നിരയില്‍ അക്ഷമയോടെ ദുരന്തമുഖത്തെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കാത്തു നിന്നിരുന്നത്. അതിലുപരി ബിരുദ /ബിരുദാനന്തര വിദ്യാര്‍ത്ഥികളും സ്‌കൂള്‍ക്കുട്ടികളും അ ക്ഷീണം ക്യാമ്പിന്റെ നടത്തിപ്പിന് യത്‌നിച്ചു കൊണ്ടേയിരിക്കുന്നു.

അവര്‍ ഓരോ അവശ്യസാധനവും തരം തിരിച്ച് ഇനി വേണ്ടതായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, വാഹന ഗതാഗതം നിയന്തിക്കുന്നു, വാഹനങ്ങളില്‍ നിന്ന്് ഭാരമേറിയ കാര്‍ട്ടണുകള്‍ യാതൊരു മടിയും കൂടാതെ ചുമന്നു കൊണ്ടു പോകുന്നു.
ഫോണില്‍ സംസാരിക്കുന്നില്ല.,
ചാറ്റു ചെയ്യുന്നില്ല,
എന്തൊരാത്മാര്‍ത്ഥത,
എന്തൊരൂര്‍ജം.
വീണ്ടും വീണ്ടും പറയാതെയും അഭിന ന്ദിക്കാതെയും വയ്യ.

സോഷ്യല്‍ മീഡിയയില്‍ കയറി കുത്തിയിരിക്കുന്നു, ഫ്രണ്ട്‌സുമായി ചാറ്റ് ചെയ്തു സമയം കളയുന്നു, സിനിമ കണ്ടു നടക്കുന്നു, സെല്‍ഫിയെടുത്ത് അര്‍മാദിക്കുന്നു, കുനിഞ്ഞിട്ടൊരു കുപ്പ എടുക്കില്ല, ഒരു ജോലിയും ചെയ്യില്ല എന്തൊക്കെയായിരുന്നു ചീത്തപ്പേരുകള്‍. പക്ഷേ ദുരിതാശ്വാസ ക്യാമ്പുകളില്‍, ദുരന്തമുഖത്ത്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, ചാനലുകളില്‍, ഒക്കെ ചുണക്കുട്ടികള്‍ തന്നെയായിരുന്നു മുന്നില്‍. ഊണില്ലാതെ ഉറക്കമില്ലാതെ ഭക്ഷണം സമയത്ത് കഴിക്കാതെയുള്ള ഒരു പോരാട്ടമായിരുന്നവരുടേത്.

ആരോ എന്തോ പറയട്ടെ, പരസ്പരം കുറ്റപ്പെടുത്തുകയും ചെളിവാരിയെറിയു കയും ചെയ്യട്ടെ. ഈ കുഞ്ഞുകുഞ്ഞു സേവനങ്ങള്‍ കാണാതെ വയ്യ. എനിക്കിപ്പോള്‍ ഒരാത്മവിശ്വാസം കൈവന്നിരിക്കുന്നു. നാളെ ഒറ്റപ്പെട്ടാല്‍ എന്റെ കൈ പിടിക്കാനും ഇവരിലാരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ കൈവന്നിരിക്കുന്നു.ഇവരാണ് ഊര്‍ജം...എന്തൊരു മിടുമിടുക്കും ചുറുചുറുക്കും... കെട്ടിപ്പിടിച്ചുമ്മ, ചുണക്കുട്ടികള്‍ക്ക്...

ഇതാണ് സുവര്‍ണ്ണ തലമുറ - മനു രമാകാന്ത് ,അദ്ധ്യാപകന്‍/സാഹിത്യകാരന്‍


ഇന്നലെ വരെ എന്റെ കുട്ടികളെപ്പറ്റിയോര്‍ക്കുമ്പോള്‍ നിരാശയായിരുന്നു. പത്രം കൈകൊണ്ടു തൊടാത്തവര്‍. രാഷ്ട്രീയം സംസാരിക്കാനിഷ്ടമില്ലാത്തവര്‍. എന്തിനു ട്രോളുകള്‍ പോലും. അതിനു പിന്നിലെ ലാക്കുകളും പശ്ചാത്തലങ്ങളുമറിയാതെ, മനസ്സിലാക്കാനാകാതെ നിന്നവര്‍. ചെറുപ്പകാലത്ത് ഞങ്ങള്‍ക്കുണ്ടായിരുന്ന സാമൂഹികപ്രതിബദ്ധത, പത്രം മുടങ്ങാതെ വായിച്ചുകൊണ്ടു പഠിപ്പിക്കുന്നതിനിടയ്ക്ക് ഞാനോര്‍മിപ്പിക്കുമായിരുന്നു.
uploads/news/2018/09/251784/society260918b.jpg

പക്ഷേ നാടിനെ നടുക്കിയ ഇങ്ങനൊരു ദുരന്തം വന്നപ്പോള്‍ എന്താണ് യൗവനമെന്ന്, എന്താണ് ചെറുപ്പമെന്ന്, എന്താണ് സാമൂഹികപ്രതിബദ്ധതയെന്ന് കണ്ണ് തുറന്നു ഞാന്‍ കാണുന്നു. അവര് കാണിച്ചു തരുന്നു. ഓണം അവധിക്കാലമായിരുന്നപ്പോള്‍. വേണമെങ്കിലവര്‍ക്കു സുഖമായി വീട്ടിലിരിക്കാം, ചാനലുകള്‍ മാറ്റിമാറ്റി, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ചളുകള്‍ കൈമാറി. പക്ഷേ അവരൊക്കെ പലപല റിലീഫ് സെന്ററുകളിലായിരുന്നു.

വാട്‌സ് ആപ്പ് ഗ്രൂപ്പുകളെടുത്താല്‍ കാണാം, സിനിമാ ചര്‍ച്ചകളില്ല, കുശുമ്പും കുന്നായ്മയുമില്ല, പരസ്പരം ട്രോ
ളുകളില്ല, പകരം ഓരോരോ സാധനങ്ങള്‍ക്ക് വേണ്ടി അവര്‍ യാചിക്കുന്നു. ആ സാങ്കല്‍പ്പിക ലോകത്തിനു പുറത്തുപോയി സാധനങ്ങള്‍ ശേഖരിക്കുകയും, പായ്ക്ക് ചെയ്യുകയുമൊക്കെ ചെയ്തുകൊണ്ട് അവരെനിക്ക് പരിചിതമല്ലാത്ത പുതിയൊരു യൗവനം കെട്ടിപ്പടുക്കുന്നത് കാണിച്ചു തന്നു. എന്റെ കുട്ടികള്‍ മാത്രമല്ല, ഒരുപക്ഷേ എന്റെ നാട്ടിലെ, തിരുവനന്തപുരത്തെ കുട്ടികളില്‍ ഭൂരിപക്ഷവും.

അതിനപ്പുറം ഒരുപക്ഷേ നമ്മുടെയീ മനോഹരമായ നാട്ടിലെ രാഷ്ട്രീയം സംസാരിക്കാനറിഞ്ഞുകൂടാത്ത, പത്രം വായിച്ചു വരികള്‍ക്കിടയില്‍ വായിക്കാനറിഞ്ഞുകൂടാത്ത, പട്ടാളത്തിന് പൂര്‍ണ അധികാരം കൊടുക്കണോ, പകുതി മതിയോ എന്ന് അവലോകനം ചെയ്തുകൊണ്ട് വീട്ടിലിരിക്കാത്ത, യുവാക്കളില്‍ ബഹുഭൂരിപക്ഷവും. തെരുവിലാണവര്‍. അല്ലെങ്കില്‍ റിലീഫ് സെന്ററുകളില്‍.

ഞെളിഞ്ഞു നിന്ന് പറഞ്ഞിരുന്ന എന്റെ തലമുറയിലെ സാമൂഹികപ്രതിബദ്ധതയെക്കാള്‍ എത്രയോ ഉയരത്തിലാണ് നിങ്ങളുടേത്! ഈ ദുരന്തം അതീവ ദു:ഖകരം തന്നെയാണ്. പക്ഷേ, അതിനെ അതിജീവിക്കാന്‍ വേണ്ടി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍, നല്‍കുന്ന സംഭാവന, അത് അതുല്യമാണ്. നിങ്ങളുടേതാണ് ഈ നാടിന്റെ എന്നത്തേയും സുവര്‍ണതലമുറ.

നിങ്ങളുടേതാണ് ഈ നാടിന്റെയുള്ളില്‍, ദൈവത്തിന്റെ സ്വന്തം നാടെന്ന വെറുംകപടപ്രചാരണ വാചകത്തിനുള്ളില്‍, ആത്മാവ് നിറച്ച തലമുറ. നിങ്ങള്‍ക്ക് വേണ്ടിയാണ് ആ കവി പണ്ട് പാടിയത്

കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം
ചോര ഞരമ്പുകളില്‍!

ഈ മണ്ണ് യുവത്വത്തിന്റെ കൈയ്യില്‍ ഭദ്രം - ശോഭനാ ജോര്‍ജ്ജ് , പൊതുപ്രവര്‍ത്തക


യുവാക്കളെ കുറിച്ച് സമൂഹത്തില്‍ ഉ ണ്ടായിരുന്നെന്ന് പറയപ്പെടുന്ന കാഴ്ചപ്പാടിനോട് മുന്‍പേ യോജിക്കാത്ത ഒരാളാണ് ഞാന്‍. ഇപ്പോഴത്തെ കുട്ടികള്‍ നേരേ വാ നേരേ പോ സ്വഭാവക്കാരാണ്. എന്റെയും ഇന്നത്തെ മാതാപിതാക്കളുടെയും തലമുറ ഓവര്‍ കെയര്‍ ചെയ്തിരുന്നവരാണ്. എന്തിനും ഒരുപാട് ചിന്തിച്ച് പ്രവര്‍ത്തിച്ചിരുന്നവര്‍. ഇന്നത്തെ തലമുറ എന്തിനേയും പോസിറ്റീവായി ചിന്തിച്ച് മുന്നോട്ട് പോകുന്നവരാണ്.

ഒരുതരം ടേക് ഇറ്റ് ഈസി മനോഭാവമാണവര്‍ക്ക്. കാരണം അവര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വിശാലമായ ലോകത്തെ കാണുകയാണ്. നന്മയും തിന്മയും ഒക്കെ അവര്‍ അറിയു ന്നുണ്ട്. ഒരു ദുരന്തം ഉണ്ടായപ്പോള്‍ അവര്‍ എത്ര പോസിറ്റീവായാണ് പ്രവര്‍ത്തിച്ചത്.

uploads/news/2018/09/251784/society260918c.jpg

സമാന സംഭവം മറ്റ് രാജ്യങ്ങളില്‍ സംഭവിച്ചപ്പോള്‍ അവര്‍ എന്താണ് ചെയ്തത് എന്ന് വരെ നിമിഷ നേരം കൊണ്ട് മനസ്സിലാക്കി, ഇവിടെ എന്താണ് ആവശ്യമെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ എത്ര പെട്ടെന്നാണ് അവര്‍ക്ക് സാധിച്ചത്. വലിയ ലോകത്താണ് അവര്‍ ജീവിക്കുന്നത്. മറിച്ചുള്ളത് നമ്മുടെ തെറ്റിധാരണയാണ്. പഴയ കാലത്തെ പോലെ ഒരു സംഘടനയുടെയും ഒരു ലേബലിന്റെയും ആവശ്യം അവര്‍ക്കില്ല.

അവരവര്‍ക്കാവുന്നത് അവര്‍ ചെയ്യുന്നു. അവരവരുടേതായ ലോകം അവര്‍ സൃഷ്ടിക്കുന്നു എന്ന് പറയാം. പഴയ തലമുറയെ പോലെ സമ്പാദിക്കാനല്ല... മനസറിഞ്ഞ് ജീവിക്കാനാണ് ഇന്ന ത്തെ തലമുറ ഇഷ്ടപ്പെടുന്നത്. എന്തായാലും പുതിയ തലമുറയെ പറ്റി യാതൊരു നിരാശയുമില്ല. ഈ മണ്ണ് അവരുടെ കൈയ്യില്‍ ഭദ്രമായിരിക്കും.

യുവാക്കളാണ് സൂപ്പര്‍സ്റ്റാറുകള്‍ - മണിയന്‍ പിള്ള രാജു , സിനിമാതാരം


ഞാനൊരു തിരുവനന്തപുരത്തുകാരനാണ്. മറ്റു ജില്ലക്കാരെ അപേക്ഷിച്ച് വെള്ളപ്പൊക്കം ഞങ്ങളെ അത്രയ്ക്ക് ബാധിച്ചിരുന്നില്ല. പക്ഷേ ഇത്തരമൊരു ദുരന്തം നാട്ടിലുണ്ടായപ്പോള്‍ അത് സ്വന്തം വീട്ടിലുണ്ടായ സംഭവത്തെ പോലെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച തിരുവനന്തപുരത്തുകാരാണ് സത്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നത്. ദുരിത പ്രദേശങ്ങളിലേക്ക് വേണ്ടിയുള്ള 30 ചാക്ക് ബ്ലീച്ചിംഗ് പൗഡര്‍ നല്‍കാനാണ് ഞാന്‍ ആദ്യം കളക്ഷന്‍ സെന്ററിലേക്ക് ചെല്ലുന്നത്. അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. ആണ്‍ പെണ്‍ ഭേദമില്ലാതെ ചെറുപ്പക്കാരായ കുട്ടികള്‍ എത്ര മാത്രമാണ് അവിടെ കഷ്ടപ്പെടുന്നത്? ഒരു ബുദ്ധിമുട്ടും പറയാതെ ഓടി നടക്കുന്ന അവരുടെ ആത്മാര്‍ത്ഥത കണ്ട് മനസ് നിറഞ്ഞുപോയി.

ടെക്കികളെന്നോ വിദ്യാര്‍ത്ഥികെളന്നോ ഉള്ള ഒരു വേര്‍തിരിവും അവരില്‍ കണ്ടില്ല. ഒറ്റ മനസ്സോടെയാണ് രാപ്പകലില്ലാതെ പ്രതിഫലേച്ഛയില്ലാതെ അവര്‍ പ്രവര്‍ത്തിച്ചത്.

uploads/news/2018/09/251784/society260918d.jpg

ആ സ്പിരിറ്റിനെ, ആ മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇവര്‍ മാത്രമല്ല, തിരുവനന്തപുരത്ത് നിന്ന് ഒരുപാടുപേര്‍ ഒരുപാട് കഷ്ടപ്പെട്ട് ദുരന്ത സ്ഥലങ്ങളില്‍ പോയി രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. പിന്നെ മത്സ്യതൊഴിലാളികളുടെ കാ ര്യം പറയാതിരിക്കുന്നതെങ്ങനെ? എല്ലാ യിടത്തും ചെറുപ്പക്കാരുടെ അവേശവും ആത്മാര്‍ത്ഥതയും പ്രകടമായിരുന്നു.

ഉദ്യോഗസ്ഥ തലത്തില്‍ പോലും ആ മാറ്റം അത്രമേല്‍ പ്രതിഫലിച്ചു. തിരുവനന്തപുരം കളക്ടര്‍ വാസുകിയെയൊക്കെ പൂവിട്ട് പൂജിക്കണം. അത്രത്തോളം ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളായിരുന്നു അവരു ടെയെല്ലാം ഭാഗത്ത് നിന്നുണ്ടായത്. മലയാളികളായ പല പ്രമുഖരും മലയാളികളുടെ പണം കൊണ്ട് ദൈവതുല്യരായി വളര്‍ന്ന അയല്‍നാട്ടുകാരുമൊക്കെ അഞ്ച് പൈസ പോലും നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു മടിയും കൂടാതെ സാധാരണക്കാരായ ജനങ്ങള്‍ ദുരിതബാധിതരെ കൂടെപ്പിറപ്പുകളായി കണ്ട് സഹായിക്കുന്നത് എന്നോര്‍ക്കണം. ഇവരാണ് ശരിക്കും സൂപ്പര്‍സ്റ്റാറുകള്‍.

ദീപു സി. പി

Ads by Google
Wednesday 26 Sep 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW