Sunday, December 16, 2018 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Sep 2018 04.34 PM

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതികള്‍ പാളുന്നു: രാജ്യത്തെ ആദിവാസി കുട്ടികളില്‍ വളര്‍ച്ചകുറവ്

Under-nutrition, Tribal Population

ന്യൂഡല്‍ഹി: പോഷകാഹാര കുറവുമൂലം രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രിയുടെ ദേശീയ പോഷകാഹാര മിഷന്‍ പരാജയപ്പെടുന്നു.

രാജ്യത്തെ ആളുകള്‍ക്ക് പോഷകാഹാരം വേണ്ടവിധം വിതരണം ചെയ്യുക എന്ന് ലക്ഷ്യത്തോടെ മാര്‍ച്ചിലാണ് പദ്ധതി ആരംഭിച്ചത്.അനീമിയ, പോഷകാഹാരം മൂലമുണ്ടാകുന്ന രോഗങ്ങള്‍, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം തുടങ്ങിയവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 2022 ഓടെ ഈ മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാമെന്നാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

എസ്.സി- എസ്.ടി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും കൃത്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഇക്കാര്യത്തില്‍ ഉദ്ധേശിച്ച രീതിയില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്‍.എഫ്.എച്ച.്എസ് റിപ്പോര്‍ട്ട് അനുസരിച്ച് ആദിവാസി മേഖലകളിലേയ്ക്ക് ഈ പദ്ധതിയുടെ ഗുണം ഇപ്പോഴും എത്തുന്നില്ല. ആദിവാസി വിഭാഗത്തിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 44 ശതമാനവും കൃത്യമായ വളര്‍ച്ച ഇല്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 45 ശതമാനം കുട്ടികള്‍ക്ക് ഭാരക്കുറവുണ്ട്. 27 ശതമാനത്തിന് പൊക്കത്തിന് അനുസരിച്ചുള്ള ഭാരമില്ല.

ഒഡീഷ, മഹാരാഷ്ര്ട, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ള ആദിവാസി വിഭാഗമാണ് രാജ്യത്ത് പോഷകാഹാരക്കുറവ് ഏറ്റവുമധികം നേരിടുന്നത്. അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ ഏറ്റവുമധികം കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം മരിച്ചത് ഇവിടങ്ങളില്‍ നിന്നാണ്. എന്നാല്‍ രാജ്യത്തിന്റെ നയരൂപീകരണങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അംഗനവാടികള്‍ വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും ഇന്ത്യയില്‍ പലവിധ സംവിധാനങ്ങളും പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പ്രയത്‌നിച്ചിട്ടുണ്ട്. മഹാരാഷ്ര്ടയിലെ അബ്ദുല്‍ കലാം അമൃത് ആഹാര്‍ യോജന അതിന് ഉദാഹരണമാണ്. എന്നാല്‍, ഇത്തരം പദ്ധതികള്‍ വേണ്ട വിധം നടപ്പിലാക്കാന്‍ കൃത്യമായ അടിസ്ഥാന സൗകര്യങ്ങളോ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോ ഇല്ലാത്തതാണ് ഇവ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കാത്തതിന്റെ പ്രധാന പ്രശ്‌നം.

2017-18 വര്‍ഷത്തെ പദ്ധതികള്‍ കൂടി വേണ്ട വിധത്തില്‍ പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ഈ രംഗം പട്ടിണി മരണങ്ങളും പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങളും ഇന്ത്യന്‍ ദളിത് വിഭാഗങ്ങളെ ഇല്ലാതാക്കാം എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു.

Ads by Google
Wednesday 26 Sep 2018 04.34 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW