Sunday, December 16, 2018 Last Updated 3 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 27 Sep 2018 03.14 PM

'സന്താനമില്ലായ്മ' ജ്യോതിഷത്തില്‍

'' ജാതകത്തില്‍ ലഗ്നം, ചന്ദ്രന്‍, വ്യാഴം ഇവയുടെ അഞ്ചാം ഭാവംകൊണ്ടാണ് സന്താനഭാഗത്തെ ചിന്തിക്കേണ്ടത്. സ്ത്രീജാതകത്തില്‍ ഇവയുടെ ഒമ്പതാം ഭാവംകൂടി ചിന്തിക്കണം. ഗ്രഹങ്ങള്‍ ബലവാന്മാരാകുമ്പോഴാണ് ഫലം തരുന്നത്. സന്താനലാഭമുണ്ടാകണമെങ്കില്‍ ലഗ്നം, അഞ്ചാം ഭാവം, ഇവയുടെ അധിപന്മാര്‍, ചന്ദ്രന്‍, വ്യാഴം എന്നിവര്‍ക്ക് നല്ല ബലമുണ്ടാകണം. ഇവര്‍ക്ക് പാപബന്ധമോ, അനിഷ്ടബന്ധമോ ഉണ്ടാകരുത്. ''
uploads/news/2018/09/252065/joythi2709118.jpg

അനപത്യത എന്നാല്‍ സന്താനമില്ലാത്ത അവസ്ഥ എന്നര്‍ത്ഥം. കേരളീയ പ്രശ്‌നശാഖയിലെ എക്കാലത്തെയും ആധികാരിക ഗ്രന്ഥമായ 'പ്രശ്‌നമാര്‍ഗ'ത്തില്‍, സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങള്‍ സസൂക്ഷ്മം പരിശോധിച്ചിട്ട് അവര്‍ വിവാഹത്തിന് അനുയോജ്യരെന്ന് കണ്ടാല്‍ 'സന്താനായ പാണിഗ്രഹണം കാരയേല്‍'- സത് സന്താനലബ്ധിക്കുവേണ്ടി അവരെ വിവാഹം ചെയ്യിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ജ്യോതിഷത്തില്‍ വിവാഹബന്ധത്തിന്റെ മുഖ്യലക്ഷ്യമായി കരുതുന്നത് സന്താനലാഭമാണ്.

സന്താനങ്ങളിലൂടെ മാത്രമേ വംശപരമ്പര നിലനില്‍ക്കുകയുള്ളൂ. മാത്രമല്ല മരണാനന്തരമുള്ള പിതൃപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ക്ക് അധികാരിയും സന്താനങ്ങള്‍ മാത്രമാണ്. സന്താനങ്ങളുടെ ഭക്തിപൂര്‍വ്വമുള്ള ബലിതര്‍പ്പണാദി ക്രിയകളിലൂടെയാണ് മരണാനന്തരം പ്രേതാത്മാവിന് സായൂജ്യം ലഭിക്കുന്നത്. അതിനാല്‍ സത്‌സന്താനലബ്ധിക്കായി പ്രാര്‍ത്ഥനയോടെ സ്ത്രീ പുരുഷന്മാര്‍ പാണീഗ്രഹണം ചെയ്യണമെന്ന് ആചാര്യന്മാര്‍ വിധിച്ചു.

എന്നാല്‍ വിവാഹശേഷം വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒരു സന്താനത്തെ ലഭിക്കാതെ നിരാശരും ദുഃഖിതരുമായി കഴിയുന്ന ദമ്പതികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് പലപ്പോഴും ഇവരുടെ അനപത്യത ഒരു ചോദ്യചിഹ്നമാകാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ആശ്വാസം പകരാന്‍ ഉത്തമനായ ഒരു ദൈവജ്ഞന് സാധിക്കും.

ഭാര്യാഭര്‍ത്താക്കന്മാരുടെ ജാതകങ്ങള്‍ പരിശോധിച്ച് അവരുടെ സന്താനഭാവങ്ങളെ നിരൂപണം ചെയ്ത്, ബീജസ്ഫുടം, ക്ഷേത്രസ്ഫുടം എന്നിങ്ങനെയുള്ള ഗണിതക്രിയകളും ചെയ്ത്, ചിന്തിച്ചാല്‍ സന്താനമില്ലായ്മയ്ക്കുള്ള കാരണങ്ങള്‍ തെളിഞ്ഞു കിട്ടുന്നതാണ്.

അതോടൊപ്പം ഒരു സന്താനപ്രശ്‌നം കൂടിവച്ച് ചിന്തിച്ച് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തണം. പൂര്‍വ്വജന്മപുണ്യത്തിന്റെ ഫലമായാണ് ഈ ജന്മത്തില്‍ സന്താനത്തെ ലഭിക്കുന്നത്.

ഏതെങ്കിലും കാലത്ത് ചെയ്ത പാപകര്‍മ്മത്തിന്റെ ഫലം പില്‍ക്കാലത്ത് ദുഃഖാനുഭവങ്ങളായി വരുന്നു. അവയെ കണ്ടറിഞ്ഞ് സത്കര്‍മ്മങ്ങളിലൂടെ ശാന്തിവരുത്തിയാല്‍ ദുഃഖങ്ങള്‍ക്ക് ശമനവും അഭീഷ്ടസിദ്ധിയും ഉണ്ടാകുന്നു.

ജാതകത്തില്‍ ലഗ്നം, ചന്ദ്രന്‍, വ്യാഴം ഇവയുടെ അഞ്ചാം ഭാവംകൊണ്ടാണ് സന്താനഭാഗത്തെ ചിന്തിക്കേണ്ടത്. സ്ത്രീജാതകത്തില്‍ ഇവയുടെ ഒമ്പതാം ഭാവംകൂടി ചിന്തിക്കണം. ഗ്രഹങ്ങള്‍ ബലവാന്മാരാകുമ്പോഴാണ് ഫലം തരുന്നത്.

സന്താനലാഭമുണ്ടാകണമെങ്കില്‍ ലഗ്നം, അഞ്ചാം ഭാവം, ഇവയുടെ അധിപന്മാര്‍, ചന്ദ്രന്‍, വ്യാഴം എന്നിവര്‍ക്ക് നല്ല ബലമുണ്ടാകണം. ഇവര്‍ക്ക് പാപബന്ധമോ, അനിഷ്ടബന്ധമോ ഉണ്ടാകരുത്.

അപുത്രലക്ഷണങ്ങളോ, വംശവിച്‌ഛേദ യോഗങ്ങളോ ഉണ്ടായിരിക്കരുത്. ഇതിന് വിപരീതമാണെങ്കില്‍ അത് സന്താനപ്രതിബന്ധത്തിന് കാരണമാണ്. അനപത്യതാ ലക്ഷണങ്ങള്‍ അനേകമുണ്ടെങ്കിലും ചിലത് മാത്രം താഴെക്കൊടുക്കുന്നു.

1. ജാതകത്തില്‍, ലഗ്നാധിപന്‍, ഏഴാംഭാവാധിപന്‍, അഞ്ചാം ഭാവാധിപന്‍, സന്താനകാരകനായ വ്യാഴം ഇവര്‍ ബലഹീനരാണെങ്കില്‍ അത് അനപത്യതയുടെ ലക്ഷണമാണ്.
2. സന്താനഭാവമായ അഞ്ചാം ഭാവത്തില്‍ ഭാവാധിപനല്ലാതെ ഒരു പാപഗ്രഹം നില്‍ക്കുകയും, അഞ്ചാം ഭാവാധിപന്‍ തന്റെ നീചരാശിയില്‍ ശുഭബന്ധമില്ലാതെ നില്‍ക്കുകയും ചെയ്യുന്നത് അനപത്യതാ ലക്ഷണമാണ്.
3. ലഗ്നം, ചന്ദ്രന്‍, വ്യാഴം ഇവയുടെ അഞ്ചില്‍ ശുഭബന്ധമില്ലാതെ പാപഗ്രഹങ്ങള്‍ നില്‍ക്കുന്നത് അനപത്യതയുടെ ലക്ഷണമാണ്.

4. സന്താനപ്രശ്‌നത്തില്‍ അഞ്ചാംഭാവത്തില്‍ ശുഭബന്ധമില്ലാതെ രാഹു നില്‍ക്കുക, അഞ്ചാം ഭാവാധിപന് രാഹുവിന്റെ യോഗദൃഷ്ടികള്‍ വരിക, ഇങ്ങനെ വന്നാല്‍ സര്‍പ്പശാപം മൂലമാണ് അനപത്യത എന്ന് പറയാം.
5. ലഗ്നത്തിലോ അതിന്റെ അഞ്ചിലോ ഒമ്പതിലോ ശുഭബന്ധമില്ലാതെ ശനി, ഗുളികനോട് കൂടി നിന്നാല്‍ പിതൃശാപം മൂലമാണ് അനപത്യത.

6. അഞ്ചാം ഭാവത്തില്‍ ആറാം ഭാവാധിപനോ, കുജനോ ശുഭദൃഷ്ടിയില്ലാതെ നില്‍ക്കുക, അഞ്ചാം ഭാവാധിപന്‍ ശുഭബന്ധമില്ലാതെ കുജനോടോ, ആറാംഭാവാധിപനോടോ ചേര്‍ന്നു നില്‍ക്കുക ഇങ്ങനെ വന്നാല്‍ ശത്രുദോഷം കൊണ്ടാണ് അനപത്യത.
7. അഞ്ചാം ഭാവാധിപന്‍ അഞ്ചില്‍ ശുഭഗ്രഹദൃഷ്ടിയില്ലാതെ പാപദൃഷ്ടിയോടു കൂടി നിന്നാല്‍ ദേവകോപം മൂലമാണ് അനപത്യത.

8. നാലിലും പന്ത്രണ്ടിലും പാപന്മാര്‍, അഞ്ചാം ഭാവാധിപന് ശനിയോഗം ഇവ കണ്ടാല്‍ മാതാവിന്റെ ശാപം മൂലമാണ് അവപത്യത.
9. അഞ്ചാം ഭാവാധിപന് ശനിയോഗം, ത്രികോണത്തില്‍ ഗുളികന്‍, ഒമ്പതില്‍ പാപന്‍, പിതാവിന്റെ ശാപം മൂലമാണ് അനപത്യത.

10. ഒമ്പതാം ഭാവാധിപന്‍ അഞ്ചിലും അഞ്ചാം ഭാവാധിപനും വ്യാഴവും രാഹുവും അഷ്ടമത്തിലും വന്നാല്‍ അനപത്യത ബ്രാഹ്മണശാപം മൂലമാണ്.
ജാതക പ്രശ്‌നചിന്തകളില്‍ പൂര്‍വ്വപുണ്യനാശം, മുജ്ജന്മപാപങ്ങള്‍ ഇവ കണ്ടാല്‍ അവയ്ക്കുള്ള പ്രതിവിധികള്‍ യഥാവിധി നടത്തി ദുരിതശമനം വരുത്തണം. സര്‍പ്പദോഷം കണ്ടാല്‍ സര്‍പ്പപ്രീതി വരുത്തണം. പിതൃദോഷത്തിന് പിതൃപ്രീതി വരുത്തണം. അതുപോലെ ദേവകോപമോ, മറ്റ് ബാധാദോഷങ്ങളോ കണ്ടാല്‍ ഉചിതമായ പ്രായശ്ചിത്ത പരിഹാരങ്ങള്‍ നടത്തി ശാന്തിവരുത്തണം.

അതോടൊപ്പം ശാരീരികമായ വൈകല്യത്തിന്റെയോ, അനാരോഗ്യത്തിന്റെയോ സന്താനോല്പാദനത്തിനുള്ള ശേഷിക്കുറവിന്റെയോ ലക്ഷണങ്ങള്‍ കണ്ടാല്‍ തക്കതായ വൈദ്യചികിത്സയും നടത്തിക്കൊള്ളണം. എങ്കില്‍ ക്രമേണ ഫലപ്രാപ്തിയിലെത്തുന്നതാണ്.

പ്രജീഷ് രാജ് വെട്ടിക്കോട്
മൊ: 9847095497

Ads by Google
Thursday 27 Sep 2018 03.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW