Sunday, December 16, 2018 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 28 Sep 2018 03.45 PM

പ്രതിസന്ധിയെ തരണം ചെയ്യുക

'' ദൈവകൃപയാലും, സ്വന്തം അദ്ധ്വാനത്തിലൂടെയും ബാബു ജീവിതവിജയം നേടി. സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളില്‍ മനസ്സ് പതറാതെ, വിവേകബുദ്ധിയോടെ ജീവിച്ചാല്‍ വിജയം സുനിശ്ചിതമാണ്. ''
uploads/news/2018/09/252318/joythi280918.jpg

ദൈവത്തെ വിശ്വസിക്കുന്നുവര്‍ക്ക് ഏത് പ്രതിസന്ധിയേയും നിഷ്പ്രയാസം തരണം ചെയ്യാന്‍ സാധിക്കും. ദൈവം നമുക്ക് താങ്ങാവുന്ന ദുഃഖം മാത്രമേ തരികയുള്ളൂ. അനാഥാലയത്തില്‍ വളര്‍ന്ന ബാബു പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി, ജോലിയും സമ്പാദിച്ചു. ഒരു അനാഥ പെണ്‍കുട്ടിയെ ഭാര്യയാക്കി അവള്‍ക്ക് ജീവിതവും നല്‍കി.

അവരുടെ ജീവിതത്തില്‍ സന്തോഷം നിറച്ചുകൊണ്ട് ഒരു കുഞ്ഞ് ജനിച്ചു. സന്തുഷ്ടമായി ജീവിതം കടന്നുപൊയ്‌ക്കൊണ്ടിരുന്ന സമയം ഒരു വലിയ ദുരന്തം സംഭവിച്ചു. ഒരു ആക്‌സിഡന്റില്‍ ബാബുവിന്റെ ഭാര്യയും കുഞ്ഞും ഈ ലോകത്തുനിന്നും യാത്രയായി.

ഓര്‍ക്കാപ്പുറത്തുണ്ടായ ദുരന്തം ബാബുവിനെ മാനസികമായി തളര്‍ത്തിക്കളഞ്ഞു. ഈശ്വരവിശ്വാസിയായിരുന്ന ബാബു കുറച്ചു ദിവസംകൊണ്ട് ഒരു തീരുമാനമെടുത്തു.

ദൈവം തന്ന ജീവിതം കരഞ്ഞ് പാഴാക്കികളയാനുള്ളതല്ല. മനസ്സിന് ചെറിയൊരു ആശ്വാസമായപ്പോള്‍ അയാള്‍ സ്വന്തം വീട് ഒരു അനാഥാലയമാക്കി, പാവപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷകനായി മാറി. ബാബു ഇന്ന് തികച്ചും സന്തുഷ്ടനാണ്. തന്റെ ജീവിതം അനാഥക്കുട്ടികള്‍ക്കുവേണ്ടി സമര്‍പ്പിച്ചു. നഗരത്തില്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുകയും ചെയ്തു.

ദൈവകൃപയാലും, സ്വന്തം അദ്ധ്വാനത്തിലൂടെയും ബാബു ജീവിതവിജയം നേടി. സങ്കീര്‍ണ്ണമായ ജീവിത പ്രശ്‌നങ്ങളില്‍ മനസ്സ് പതറാതെ, വിവേകബുദ്ധിയോടെ ജീവിച്ചാല്‍ വിജയം സുനിശ്ചിതമാണ്. സന്തോഷം തരുന്ന ദൈവം തന്നെയാണ് നമുക്ക് സങ്കടവും തരുന്നത്. ആ സങ്കടത്തെ ദൈവം തന്നെ മാറ്റിത്തരുകയും ചെയ്യും.

ഉഷാവര്‍മ്മ, പാലക്കാട്
മൊ: 9495973118

Ads by Google
Friday 28 Sep 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW