Wednesday, December 19, 2018 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 02.33 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ തീയതി

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പത്താം സെമസ്‌റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്‌) പരീക്ഷകള്‍ ഒക്‌ടോബര്‍ 12 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ ഒന്നു വരെയും 50 രൂപ പിഴയോടെ മൂന്നു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ നാലു വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.

രണ്ടാം വര്‍ഷ എം.എസ്‌സി. മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം - 2016 അഡ്‌മിഷന്‍ റഗുലര്‍ ആന്റ്‌ പഴയ സ്‌കീം - 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 24 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ അഞ്ചുവരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ എട്ടുവരെയും സ്വീകരിക്കും.
നാലാം സെമസ്‌റ്റര്‍ എം.എച്ച്‌.എ. (2016 അഡ്‌മിഷന്‍ റഗുലര്‍, 2011-2015 അഡ്‌മിഷന്‍ സപ്ലിമെന്ററി), നാലാം സെമസ്‌റ്റര്‍ എം.പി.എച്ച്‌. (2016 അഡ്‌മിഷന്‍ റഗുലര്‍ ആന്റ്‌ 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 24ന്‌ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ അഞ്ചു വരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ എട്ടു വരെയും സ്വീകരിക്കും.

രണ്ടാം വര്‍ഷ എം.എസ്‌സി. മെഡിക്കല്‍ അനാട്ടമി (2016 അഡ്‌മിഷന്‍ റഗുലര്‍/2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 24 മുതല്‍ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഒക്‌ടോബര്‍ അഞ്ചുവരെയും 50 രൂപ പിഴയോടെ ആറു വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ എട്ടുവരെയും സ്വീകരിക്കും.
സര്‍വകലാശാലാ വാര്‍ത്ത

Ads by Google
Saturday 29 Sep 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW