Sunday, May 19, 2019 Last Updated 20 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 01.37 PM

ആറായിരത്തില്‍ അധികം സ്ത്രീകളുമായി കിടക്കപങ്കിട്ടു; ഒടുവില്‍ വിനോദ സഞ്ചാരിക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് മരണം

dies

ആറായിരത്തില്‍ അധികം സ്ത്രീകളുമായി കിടക്കപങ്കിട്ടിട്ടുള്ളയാള്‍ മരിച്ചു. 23 വയസുള്ള വിദേശ വിനോദ സഞ്ചാരികയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവെയാണ് ഇയാള്‍ മരിച്ചത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ചത്. 63-ാം വയസില്‍ 23 കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെയാണ് അന്ത്യം.

റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്. ബ്ലൗ അപ് എന്ന നൈറ്റ് ക്ലബ്ബിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിച്ചത്. തെരുവില്‍ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുക. തുടര്‍ന്ന് ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.

ടൂറിസ്റ്റ് ഏജന്‍സിക് വേണ്ടിയാണ് ശീതകാലത്ത് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ചയാണ് അദ്ദേഹം മരിച്ചത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരണപ്പെട്ടത്. റിമിനിയിലെ പ്രഡെല എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

അതേസമയം ഇങ്ങനെ തന്നെയാണ് അദ്ദേഹം മരിക്കാന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW