Monday, June 17, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 29 Sep 2018 02.52 PM

നാലാം വയസില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ തുടങ്ങിയ അലച്ചില്‍: 30 രൂപ മാസശമ്പളത്തില്‍ തുടങ്ങിയ ശിവരാമയ്ക്കു മുന്നില്‍ ഇന്ന് എത്തുന്നത് ബോളിവുഡ് താരനിര!

Sivarama, Heart Touching story

കഠിനാധ്വാനവും ചെയ്യുന്ന ജോലിയോട് സ്‌നേഹവുമുണ്ടെങ്കില്‍ ഈ ലോകത്ത് എന്തും സ്വന്തമാക്കാം എന്നാണ് ശിവരാമയുടെ ജീവിതം പഠിപ്പിക്കുന്നത്. ശിവാസ് സലൂണ്‍ എന്ന പേരില്‍ മുംബൈ നഗരത്തില്‍ ഇരുപത് സലൂണുകളുണ്ട്. ശിവരാമ ഭണ്ഡാരി എന്ന ചെറുപ്പക്കാരനാണ് അതിന്റെ ഉടമ. ശിവാസ് ഹെയര്‍ ഡിസൈനേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍. സലൂണുകളില്‍ മുന്നൂറോളം ജീവനക്കാര്‍ ഹെയര്‍ സ്‌റ്റൈലിങ്ങിനായി ശിവരാമയുടെ മുന്നിലെത്തുന്നവരില്‍ കരീന കപൂറും റീമാ സെന്നും. എന്നാല്‍ ഇത്രയും ഉയരത്തില്‍ എത്താന്‍ ശിവരാമയ്ക്ക് നിരവധി കടമ്പകള്‍ കടക്കേണ്ടി വന്നിരുന്നു.

നാലാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടമായതോടെ മുംബൈയില്‍ നിന്ന് അമ്മയോടൊപ്പം ഗ്രാമത്തിലെത്തി. എന്നാല്‍ പിതാവിന്റെ വീട്ടിലോ മാതാവിന്റെ വീട്ടിലോ താമസിക്കാന്‍ സാധ്യമായില്ല. ബന്ധുക്കളും ഒഴിവാക്കിയതോടെ അമ്മ പലരുടെയും സഹായത്തോടെ താമസിക്കാനായി ഒരു ടെന്റുണ്ടാക്കി. അവിടെ കറണ്ടോ, ശുചിമുറിയോ ഒന്നുമില്ലായിരുന്നു. അങ്ങനെ അഞ്ചാം ക്ലാസോടെ ശിവരാമ പഠനം നിര്‍ത്തി. അമ്മയുടെ കൂടെ ജോലികള്‍ ചെയ്തു തുടങ്ങി. പച്ചക്കറി ചന്ത, സൈക്കിള്‍ റിപ്പയറിങ്ങ് കട. 1979ലാണ് ശിവ മുംബൈയിലേക്ക് തിരികെയെത്തിയത്. 30 രൂപ മാസ ശമ്പളത്തില്‍ അന്ന് നഗരത്തിനടുത്തുള്ള ചെറിയ മുടിവെട്ടുഷോപ്പുകളില്‍ ജോലിക്കു നിന്നു. 1984 ആയപ്പോഴേക്കും മുടിവെട്ടായി ശിവരാമയുടെ ജോലി. അന്ന് നേരെ ഖത്തറിലേക്ക്. ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി ഹെയര്‍ സ്‌റ്റൈലിങ്ങിനായാണ് ഖത്തറിലേക്ക് പോയത്.

ബ്രസീല്‍, കൊറിയ, സുഡാന്‍ എന്നിവിടെയൊക്കെയുള്ള കായികപ്രേമികള്‍ക്കായി ഹെയര്‍സ്‌റ്റൈല്‍ പരീക്ഷണങ്ങള്‍. അപ്പോഴേക്കും ലോകത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടങ്ങളെല്ലാം ശിവരാമ പഠിച്ചെടുത്തിരുന്നു. ഇതിനിടയില്‍ സഹോദരി മരിച്ചു. അമ്മ മുംബൈയിലെത്തി ശിവരാമക്കൊപ്പം താമസം തുടങ്ങിയിരുന്നു. അപ്പോഴും സ്വന്തമായി ഒരു സലൂണായിരുന്നു ആഗ്രഹം. 1988ല്‍ സ്വന്തമായി സലൂണ്‍ ആരംഭിച്ചു. ശിവരാമയുടെ സലൂണ്‍ അന്വേഷിച്ച് ആളുകള്‍ എത്തുന്ന ഘട്ടം വന്നു തുടങ്ങി. തിരക്കേറിയതോടെ ജോലിക്കായി ആളുകളെ നിര്‍ത്തി. തുടര്‍ന്ന് സലൂണുകളുടെ എണ്ണവും കൂടി. അത് ഇപ്പോള്‍ 20ലെത്തി. ബോളിവുഡില്‍ നിന്നും വരെ ശിവരാമക്ക് വിളിയെത്തി.

1998ല്‍ സലൂണ്‍ ഇന്റര്‍നാഷണല്‍ ഇവന്റില്‍ പങ്കെടുക്കുമ്പോള്‍ വേള്‍ഡ് ഹെയര്‍ ഡ്രസിങ് കമ്മീഷണര്‍ ക്രിസ്റ്റഫര്‍ മാവാണ് വിദേശത്ത് അഡ്വാന്‍സ് കോഴ്‌സ് ചെയ്യണമെന്ന് ശിവയോട് പറയുന്നത്. ശിവ നേരെ ലണ്ടനിലേക്ക്. ഭാഷപോലും അറിയില്ലെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കി. പല പ്രശസ്തരേയും പരിചയപ്പെട്ടു. പഠനം തുടര്‍ന്നു. തായ്‌ലാന്‍ഡില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കൂടെയുള്ളവരെയും പഠിപ്പിക്കാനയച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയിലും ശിവാസ് അക്കാദമി പങ്ക് വഹിക്കുന്നു. അതിന് പുരസ്‌കാരങ്ങളും തേടിയെത്തി. തന്റെ ജീവിതം എഴുതാനുള്ള ശ്രമത്തിലാണിപ്പോള്‍ ശിവ. ആത്മകഥ പുറത്തിറക്കണം. തന്റെ ജീവനക്കാര്‍ക്ക് അദ്ദേഹം നല്‍കുന്ന ഉപദേശം തന്നെപോലും പ്രതിയോഗിയായിക്കണ്ട് അധ്വാനിക്കാനും സ്വന്തം സലൂണ്‍ തുടങ്ങാനുമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW