Tuesday, October 16, 2018 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 30 Sep 2018 01.06 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
ദുരന്തനിവാരണ കോഴ്‌സുകളും ജലനയവും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി എം.ജി. സര്‍വകലാശാലയിലും അഫിലിയേറ്റഡ്‌ കോളേജുകളിലും പാഠ്യപദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്‌ ബോര്‍ഡ്‌ ഓഫ്‌ സ്‌റ്റഡീസിന്റെ റിപ്പോര്‍ട്ട്‌ തേടാന്‍ എം.ജി. സര്‍വകലാശാല അക്കാദമിക്‌ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനായി ദുരന്തനിവാരണ കോഴ്‌സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന യു.ജി.സി.യുടെ നിര്‍ദേശമനുസരിച്ചാണ്‌ തീരുമാനം.
ചോദ്യബാങ്ക്‌ സംവിധാനത്തില്‍ നിയമബിരുദ കോഴ്‌സുകളെ കൂടി ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. എല്ലാ ബിരുദ പ്രോഗ്രാമുകളുടെയും അഞ്ചാം സെമസ്‌റ്ററില്‍ സ്വച്‌ഛ് ഭാരത്‌ സമ്മര്‍ ഇന്റണ്‍ഷിപ്പ്‌ പ്രോഗ്രാം ഉള്‍പ്പെടുത്തുന്നതിന്‌ അംഗീകാരം നല്‍കി. മൂന്നു ക്രെഡിറ്റുള്ള ഓപ്പണ്‍ കോഴ്‌സായാണ്‌ ഇത്‌ ഉള്‍പ്പെടുത്തുന്നത്‌.
ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്‌ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ യു.ജി.സി. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കത്തക്കവിധം റാങ്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കണം, എന്‍.സി.സി., എന്‍.എസ്‌.എസ്‌., സ്‌പോര്‍ട്‌സ് ഗ്രേസ്‌ മാര്‍ക്കിന്‌ അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണം, 2018 യു.ജി.സി. റെഗുലേഷന്‍ ഉടന്‍ നടപ്പാക്കണം എന്നീ പ്രമേയങ്ങള്‍ യോഗം പാസാക്കി. എം.ജി. സര്‍വകലാശാല കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വൈസ്‌ ചാന്‍സലര്‍ പ്ര?ഫ. സാബു തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.
പി.ജി., ബി.പി.എഡ്‌., ബി.എല്‍.ഐ.എസ്സി.
ഫൈനല്‍ അലോട്ട്‌മെന്റിന്‌ ഓപ്‌ഷന്‍ നല്‍കാം
എം.ജി. സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള പി.ജി., ബി.പി.എഡ്‌., ബി.എല്‍.ഐ.എസ്സി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്ട്‌മെന്റിന്‌ ഒകേ്‌ടാബര്‍ അഞ്ചു മുതല്‍ ഒകേ്‌ടാബര്‍ ആറിന്‌ വൈകീട്ട്‌ അഞ്ചുവരെ പുതുതായി ഓപ്‌ഷന്‍ നല്‍കാം. അപേക്ഷകര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റില്‍ പരിഗണിക്കാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും ഫീസടയ്‌ക്കാതെ തന്നെ ഓപ്‌ഷന്‍ നല്‍കാം. നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച്‌ ംംം.രമു.ാഴൗ.മര.ശി എന്ന വെബ്‌സൈറ്റിലെ അക്കൗണ്ട്‌ ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ്വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌ത് ഓപ്‌ഷന്‍ നല്‍കാം. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്നവരും ഇതേ രീതിയില്‍ പുതുതായി ഓപ്‌ഷന്‍ രജിസ്‌റ്റര്‍ ചെയ്യണം. പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കണം. അപേക്ഷകന്‌ ലോഗിന്‍ ചെയ്‌ത ശേഷം നേരത്തെ നല്‍കിയ അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താം, പുതിയ ഓപ്‌ഷന്‍ നല്‍കാം. ഫൈനല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ പുതുതായി ഓപ്‌ഷന്‍ നല്‍കണം. ഓപ്‌ഷന്‍ നല്‍കിയശേഷം അപേക്ഷ സേവ്‌ ചെയ്‌ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. വിവിധ കോളേജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം ക്യാപ്‌ വെബ്‌സൈറ്റില്‍ ഒകേ്‌ടാബര്‍ അഞ്ചിന്‌ പ്രസിദ്ധീകരിക്കും. ഓരോ അലോട്ട്‌മെന്റുകളിലും പ്രവേശനം ലഭിച്ചവര്‍ കോളേജുകളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ തുടര്‍ അലോട്ട്‌മെന്റുകളില്‍ അവരെ ഹയര്‍ ഓപ്‌ഷനുകളിലേക്ക്‌ പരിഗണിക്കില്ല.
പരീക്ഷാ തീയതി
അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (2016 അഡ്‌മിഷന്‍ റഗുലര്‍/20132015 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌) ബിരുദ പരീക്ഷകള്‍ ഒകേ്‌ടാബര്‍ 24ന്‌ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
പ്രാക്‌ടിക്കല്‍
ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എസ്സി. കെമിസ്‌ട്രി (റഗുലര്‍/സപ്ലിമെന്ററി - എല്ലാ ബ്രാഞ്ചുകളും) ജൂലൈ 2018 ന്റെ പ്രാക്‌ടിക്കല്‍ ഒകേ്‌ടാബര്‍ എട്ടുമുതല്‍ ബന്ധപ്പെട്ട കോളേജുകളില്‍ നടത്തും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്‌ക്ക് എത്തണം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
രണ്ടാം സെമസ്‌റ്റര്‍ എം.എസ്സി. ഫിസിക്‌സ് ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ ഒകേ്‌ടാബര്‍ എട്ടു മുതല്‍ അതത്‌ കോളേജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
വൈവാവോസി
ഒന്നു മുതല്‍ ആറു വരെ സെമസ്‌റ്റര്‍ ബി.സി.എ. ഓഫ്‌ കാമ്പസ്‌ (സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌ - 2012ന്‌ മുമ്പുള്ള അഡ്‌മിഷന്‍ ആന്റ്‌ സി.ബി.സി.എസ്‌.എസ്‌. പ്രോഗ്രാം - റഗുലര്‍ ആന്റ്‌ സപ്ലിമെന്ററി - 2012 അഡ്‌മിഷന്‍ മുതല്‍) പരീക്ഷകളുടെ ലാബ്‌/സെമിനാര്‍/കോഴ്‌സ് വൈവ/മിനി പ്രോജക്‌ട്/പ്രോജക്‌ട് മൂല്യനിര്‍ണ്ണയം എന്നിവ ഇടപ്പള്ളി സീപാസില്‍ (സ്‌കൂള്‍ ഓഫ്‌ ടെക്‌നോളജി ആന്റ്‌ അപ്ലൈഡ്‌ സയന്‍സസ്‌ - സ്‌റ്റാസ്‌) ഒകേ്‌ടാബര്‍ നാല്‌, അഞ്ച്‌ തീയതികളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
ഗസ്‌റ്റ് ഫാക്കല്‍റ്റി ഒഴിവ്‌
സ്‌കൂള്‍ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ ആന്റ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഒരു ഗസ്‌റ്റ് ഫാക്കല്‍റ്റിയുടെ ഒഴിവുണ്ട്‌. മണിക്കൂര്‍ വേതനാടിസ്‌ഥാനത്തിലാണ്‌ നിയമനം. യു.ജി.സി. യോഗ്യതയുള്ളവരെ പരിഗണിക്കും. പി.എച്ച്‌.ഡി. അഭികാമ്യം. താല്‌പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒകേ്‌ടാബര്‍ മൂന്നിന്‌ രാവിലെ 11ന്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടക്കുന്ന വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരത്തിന്‌ ഫോണ്‍: 9947825942.
പരീക്ഷാഫലം
2018 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. തമിഴ്‌ (സി.എസ്‌.എസ്‌. - റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ 12 വരെ അപേക്ഷിക്കാം.
2018 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എ. ഇക്കണോമിക്‌സ് (സി.എസ്‌.എസ്‌. - റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ 12 വരെ അപേക്ഷിക്കാം.
2017 ഒകേ്‌ടാബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.എഡ്‌. മേഴ്‌സി ചാന്‍സ്‌ (2009 2012, 2006 2008 അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ 12 വരെ അപേക്ഷിക്കാം.
2018 മെയില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ 12 വരെ അപേക്ഷിക്കാം.
2018 മെയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ എം.എസ്സി. അപ്ലൈഡ്‌ മൈക്രോബയോളജി (പി.ജി. സി.എസ്‌.എസ്‌. - റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഒകേ്‌ടാബര്‍ 15 വരെ അപേക്ഷിക്കാം.

Ads by Google
Sunday 30 Sep 2018 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW