അഞ്ചാം ഭാവാധിപന്, അഞ്ചാം ഭാവത്തിന് പാപയോഗം, പാപദൃഷ്ടി എന്നിവ ഉണ്ടായാല്‍ ആ സ്ത്രീക്ക് ഗര്‍ഭം അലസുവാന്‍ സാദ്ധ്യതയുണ്ട്. 5-ല്‍ ചൊവ്വ നിന്നാല്‍- 'ജാതം ജാതം സുതം നിഹന്തി' എന്ന പ്രമാണം അനുസരിച്ച് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ അബോര്ഷന് ആകുവാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
ഗര്‍ഭധാരണം മുതല്‍ 10 മാസം വരെ ഓരോ മാസം വീതം ഗര്‍ഭത്തിന് ഓരോ ഗ്രഹത്തിന്റെ ആധിപത്യമുണ്ട്. അത് ക്രമത്തില്‍ കൊടുക്കുന്നു. ഒന്നാം മാസം ശുക്രന്, 2-ാം മാസം കുജന്, മൂന്നാംമാസം വ്യാഴം, 4-ാം മാസം സൂര്യന്, 5-ാം മാസം ചന്ദ്രന്, 6-ാം മാസം ശനി, 7-ാം മാസം ബുധന്‍, 8-ാം മാസം ലഗ്നാധിപന്, 9-ാം മാസം ചന്ദ്രന്, 10-ാം മാസം സൂര്യന്.
ഗര്‍ഭധാരണ സമയത്തെ ഗ്രഹനിലയില്‍ ഏതെങ്കിലും ഗ്രഹം ബലഹീനമായിരുന്നാല്‍, ആ ഗ്രഹത്തിന് ആധിപത്യമുള്ള മാസത്തില്‍ ഗര്‍ഭം അലസല്‍, തത്തുല്ല്യമായ ക്ലേശങ്ങള്‍ എന്നിവ അനുഭവപ്പെടും.
ഗ്രഹം പാപഗ്രഹമായിരുന്നാല് അതാത് മാസത്തെ ഗ്രഹങ്ങളുടെ ദേവന് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ആ മാസത്തിലെ ദോഷങ്ങള്‍ മാറിക്കിട്ടും. ഏതെല്ലാം മരുന്നുകള്‍ നാം കഴിച്ചാലും സ്വഭാവശുദ്ധിയും അംഗവൈകല്യമില്ലാത്തതും ആരോഗ്യവാനുമായ ഒരു പ്രജയെ നല്കുവാന് ഈശ്വരന് മാത്രമേ സാധിക്കുകയുള്ളൂ.
ഒന്നാംമാസം ശുക്രന്. സ്ത്രീ-പുരുഷ ബീജങ്ങള്‍ ചേര്‍ന്ന് പ്രജരൂപം കൊള്ളുന്ന സാഹചര്യം. രണ്ടുമാസം ചൊവ്വ. ഗര്ഭമാംസപിണ്ഡം- മൂന്നാംമാസം വ്യാഴം അവയവങ്ങള്‍ രൂപം കൊള്ളുന്നു. 4-ാം മാസം സൂര്യന് അസ്ഥിരൂപം കൊള്ളുന്നു. 5-ാം മാസം ചന്ദ്രന് തൊലി 6-ാം മാസം ശനി, രോമം ഉണ്ടാകുന്നു.
7-ാം മാസം ബുധന്‍. തേജസ്സ് ബുദ്ധി. 8-ാം മാസം ഗര്‍ഭധാരണം നടന്ന ദിവസത്തെ ഗ്രഹം, 9-ാം മാസം ചന്ദ്രന്, 10-ാം മാസം മഹാദേവന് ശിവന് അതുകൊണ്ടാണ് ഗ്രഹനിലയില്‍ രവി, നില്‍ക്കുന്നരാശി നോക്കി നാം മാസം മനസ്സിലാക്കുന്നത്.
ഗര്‍ഭകാലത്ത് പൂര്‍ണ്ണമായും പ്രാര്‍ത്ഥനയില്‍ മുഴുകണം. ഭക്തപ്രഹ്ളാദന്റെ ജനനം അതിനുദാഹരണം തന്നെ. ഗര്‍ഭിണിയായാല്‍ നവരത്നം ഊരിവയ്ക്കണം. മറക്കാതിരിക്കുക.
''ഗര്‍ഭകാലത്ത് ജപിക്കേണ്ട മന്ത്രം
നമോ ദേവ്യേ മഹാദേവി
ദുര്‍ഗ്ഗായെ സന്തതം നമഃ
പുത്രസൗഖ്യം ദേഹിദേഹി
ഗര്‍ഭരക്ഷ കുരുഷമാം- നിത്യവും ജപിക്കുക.
കെ.എന്‍. ബാലകൃഷ്ണകൈമള്‍ ,അരൂക്കുറ്റി
മൊ: 9495441529